Home Authors Posts by ദീപു കെ.നായർ

ദീപു കെ.നായർ

0 POSTS 0 COMMENTS

ജന്മാന്തരങ്ങൾക്കിപ്പുറത്ത്‌

നാളെതൻ സൗവർണ്ണചിന്തകളൊക്കെയും ആഴിപ്പരപ്പിലിന്നമ്മാനമാടവേ; ഞാനിന്നു കാലത്തിൻ വാൾമുനത്തുമ്പിലെ- യർദ്ധസത്യം പോൽ പിടയുന്നനാഥമായ്‌. കാണ്മതും കേൾപ്പതും ക്രൗര്യബോധത്തിന്റെ കന്മഷം പേറുന്ന ബീഭത്സപർവ്വമായ്‌. ജീവിതം വെച്ചുകെട്ടാകുന്നു, ഭൂമിയിൽ ജീവനം ഭീതിദമാകുന്നനുദിനം. അക്ഷരത്തെറ്റിനാൽ ചിത്രം വരയ്‌ക്കുന്ന മർത്ത്യസംസ്‌ക്കാരത്തിൻ പൂർവ്വസർഗ്ഗങ്ങളിൽ സ്വത്വം തിരയുന്ന ക്ഷിപ്രജന്മങ്ങളേ, നിങ്ങൾ നിരന്തരം വായ്‌ക്കുന്നു; ദാരുണം! സ്വന്തബന്ധങ്ങളില്ലാത്ത ജഗത്തിന്റെ സന്തതിയാഗമിയ്‌ക്കുന്നപഭംഗമായ്‌ ചന്ദ്രഹാസങ്ങള...

മനസ്സൊരു കടൽ

കടലായലറുന്നു മനസ്സിന്നകത്തളം കഥയൊന്നുമെഴുതാതെ കദനം ഒതുക്കുന്നു. ഈ ജന്മസാഫല്യമെവിടെയെന്നറിയാതെ- യിന്നും ഇടനാഴിയിൽ വീർപ്പുമുട്ടുന്നു. ഒന്നും കരുതിവച്ചില്ല, തലമുറ- യ്‌ക്കെന്നും സ്മൃതിയുണർത്തീടുവാൻ മത്സഖേ; കർമ്മകാണ്ഡങ്ങളിൽ നിത്യപ്രതിഷ്‌ഠയായ്‌ കൽച്ചിരാതെന്നും പടുതിരി കത്തവേ! അങ്ങിങ്ങുമായ്‌കാലഭണ്ഡാരപ്പെട്ടിയിൽ അജ്ഞാതനൊമ്പരച്ചീളുകളിട്ടു ഞാൻ. സ്വത്വം തിരിച്ചറിയാവുന്നതെങ്കിലും മർത്ത്യൻ മറക്കുടയോടെ നടന്നുപോയ്‌. കാണുന്നഖിലവും കന്മഷം പേറുന്ന കാളഹസ്തളെ; ശ്യാമമേഘങ്ങളെ. പാരിന്നപാരമാം സ്നേഹാതിരേകത്തിൽ വാഴ...

തീർച്ചയായും വായിക്കുക