Home Authors Posts by ദീപേഷ്‌ സി.ഡി.

ദീപേഷ്‌ സി.ഡി.

0 POSTS 0 COMMENTS
മഹാത്മാഗാന്ധി സർവ്വകലാശാല കഥാരചനയിൽ ഒന്നാംസ്ഥാനം, ഫിലിം റിവ്യൂ, കവിത എന്നിവയിൽ രണ്ടാം സ്ഥാനം, അന്താരാഷ്‌ട്ര പുസ്‌തകോത്സവം കവിതാ രചനയിൽ ഒന്നാം സ്ഥാനം, സംസ്ഥാന കേരളോത്സവത്തിൽ ഉപന്യാസം, കഥ എന്നിവയ്‌ക്ക്‌ രണ്ടാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്‌. സംസ്ഥാന ഭ്വേഭൗ കവിതാ പുരസ്‌കാരം, കേരളോത്സവം ജില്ലാ കലാപ്രതിഭ, അഖില കേരള ബാലജനസഖ്യം മേഖലാ കലാപ്രതിഭ എന്നിവയ്‌ക്ക്‌ അർഹനായിട്ടുണ്ട്‌. വിലാസം ചാളിത്തറ, വെസ്‌റ്റ്‌ എരൂർ പി.ഒ, എറണാകുളം - 682 306.

പ്രോഗ്രാമിംഗ്‌

ആദികാവ്യം പൊഴിച്ച കണ്ണുനീർ യാത്രകൾക്കിടയിലെ മൗനസങ്കലനം മുറിഞ്ഞ ഭാഷണത്തിൻ നിതാന്ത വ്യവകലനം ജൈവസംസ്‌ക്കാരത്തിൻ വാഗ്‌ഗുണനം സ്വപ്‌നങ്ങൾ, സ്‌മൃതിച്ചൂടുകൾ ഉണർവ്വിൽ ഉറക്കത്തിൽ വൃത്തമൊപ്പിച്ച്‌ താള, പ്രാസ, ലയ വിന്യാസങ്ങൾ നാൾചതുരങ്ങളിൽ വൃത്തസമാഗമം ഒന്നും മുറിഞ്ഞുപോകാതെ അക്ഷരങ്ങൾ വടിവാർന്ന്‌ അളവും നിനവും കണിശമാക്കി-ജീവിതത്തിൻ തിളച്ചമൂശയിൽ ഒഴിച്ച്‌... അല്പനേരം ഞാൻ, കാത്തിരിക്കാമിനി പ്രണയശില്പമിങ്ങെത്തും വരെ. Generated from archived content: poem_programing.html Author: ...

തീർച്ചയായും വായിക്കുക