Home Authors Posts by ദീപൻ MJ

ദീപൻ MJ

6 POSTS 1 COMMENTS
മഴയെപ്പോലെ കാറ്റീനേപ്പോലെ അതിര് തിരിക്കാത്ത ഭൂമി സ്വപ്നങ്ങളിൽ , കടലാഴത്തോളം ഇഷ്ടം നിറച്ച സാർത്ഥ വാഹക കൂട്ടത്തിലെ ആരോ ഒരാൾ !!

സ്വപ്ന ചില്ലകളിലെ കുഞ്ഞ് വെട്ടങ്ങൾ

    മുമ്പ് ഞാൻ നിന്റെ സ്വപ്ന ചില്ലയിൽ കോർത്തിട്ട മിന്നാമിനുങ്ങി കൂടുകൾ അത്രയും കാലമെടുത്തു കടന്നു പോയോ, നീ കാറ്റിന് കടമായി കൊടുത്തുവോ !! കാഴ്ചപടങ്ങളിലാറ്റിക്കുറുക്കിയ കുഞ്ഞു കിങ്ങിണി കൂട്ടിലെ കാത്തുവച്ച നുറുങ്ങു വെട്ടങ്ങൾ; ഭ്രമ സ്വപ്നാടനങ്ങളിൽ, ഓർമ്മ വരാന്തയിൽ, ഭൂതകാലം തിരയുന്ന നിശ്ശബ്ദയാമങ്ങളിൽ; ഒരു പിൻ നോട്ടമായെങ്കിലും, ഒരു ക്ലാവെടുത്ത നിഴലായെങ്കിലും, ഒരു വട്ടമെങ്കിലും തെളിയുവാൻ, കാറ്റിലാടും ചില്ലയിൽ കാത്ത് വച്ചതായിരുന്നൂ ഞാൻ !!

മഴ

പൂഴി മണ്ണിൽ കുഞ്ഞ് കാലടി പാടുമായി പടി കേറി പിച്ച വചെത്തുന്ന ചാറ്റൽ മഴ കുന്നിലെ മരയിലകളിലൂർന്ന്, കരിയില തൊപ്പി ചൂടിയെത്തുന്ന പുതുമഴ തെങ്ങോല പടികയറി വെള്ളി കൊലുസിട്ട്, തെക്കിനി മുറിയിൽ നിദ്ര പകുക്കുന്ന രാമഴ. നെല്ല് പൂത്ത പാടങളിൽ വഴിതെറ്റി, നല്ലോണ കാലത്തെ മഴവിൽ പൂമഴ. തൊടിയിലെ ഇട തൂർന്ന ഇല ദലങ്ങളിൽ തി മില താളമാ യി കൊട്ടിയേറും പെരുമഴ. പുഴനിറവിലെ ലാസ്യ വേദിയിൽ പാദ ചടുല വേഗമായി കുളിർ മഴ. കുട മറയിൽ പൂവായ്‌ പൂക്കാലമായി കൂട്ടായി മുഖക്കുരു പ്രണയമായി കുണുങ്ങി എത്തുന്ന കൊലുസ്സിട്...

ഏക കോശങ്ങൾ ഭൂമി പട്ടയം തിരിച്ച്‌ എടുക്കുമ്പോൾ

പാഠം ഒന്ന് വിമാന താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ഞാൻ രാവിലെ തന്നെ എത്തി. ഞങൾ കണ്ട് മുട്ടുന്നത് ദ്വീപിന്റെ നടു ഭാഗത്തുള്ള വേറെ ഒരു നഗരത്തിലാണ് . എന്നെ തലസ്ഥാന നഗരത്തിൽ നിന്നും ഒരു മണിക്കൂർ മുമ്പേ വിമാനം അവിടെ എത്തിച്ചിരുന്നു ! മഴകളും മരങ്ങളും നിറഞ്ഞാടുന്ന കൊച്ചു നഗരത്തിൽ നിന്നാണ് സുഹൃത്ത് വരുന്നത് ! ജോലിയുടെ ഭാഗമായി Vietnam നിന്ന് വരുന്ന Mongolia മുഖം ഉള്ള, ഇനിയും തമ്മിൽ കാണാത്ത സുഹൃത്താണ് !! ഒരു ഔപചാരിക സുഹൃത്ത് !!! ഫെബ്രുവരി ,പ്രായം കഴിഞ്ഞു വിട പറയാൻ തുടങ്ങുന്നു . കൊച്ചു വിമാന താവളം...

താറുടുത്ത ഭ്രാന്തൻ

കാലവേഗങ്ങൾക്കപ്പുറം തലച്ചോർ എറിഞ്ഞവൻ ഭ്രാന്തൻ ! കലിവേഗമായി മുന്നിൽ നടന്നവൻ ഭ്രാന്തൻ ! ദേവ വഴികളിൽ ചൂട്ട്മായി പോയവൻ ഭ്രാന്തൻ ! നാവിൽ ഒതുങ്ങാ ഭാഷ പറഞ്ഞവൻ ഭ്രാന്തൻ !! കെട്ടുകാഴ്ചകൾ അരമിട്ടഗ്രം കൂർപ്പിച്ച് കൃഷ്ണമണി സൂചി കൊണ്ടെന് നെറുകയിൽ പച്ച കുത്തി പുലഭ്യം പറഞ്ഞെന്നെ കച്ച യില്ലാ ഭ്രാന്തനാക്കല്ലെ !! പിറന്നപ്പോൾ ഇല്ല മാനം. പരന്നപ്പോൾ ഇല്ല കോലം. വിശന്നപ്പോൾ ഇല്ല അന്നം. വലഞ്ഞപ്പോൾ ഇല്ല ഗേഹം. പിറന്ന നാൾ മുതൽ നാണം മറന്നവൻ അറിഞ്ഞ നാൾ മുതൽ പിറവുറവു തേടുന്നവൻ. .. മേൽവിലാസങളും മേ...

കാലുകൾക്ക് ഒപ്പം ഒരു യാത്ര

രാത്രി ഉറക്ക വഴിയോരങ്ങളിൽ യാത്ര ഓർമ്മക്കായി നാട്ടിയ ഒരു മൈൽ കുറ്റി തൂണിലും മുഖം തെളിക്കാതിരിക്കുക ! വഴിയോരങ്ങളിൽ ചുമരിലെങ്ങും മഴ വെള്ളം കലഹിച്ച ചെളി പ്പാടും ആകാതെ നീ പോവുക. അലറിയോടും തീവണ്ടി ജനാലയിൽ അബോധ മനസ്സിനെ കോർത്തുറങ്ങുമ്പോഴും പൊട്ടി വീഴും സ്വപ്ന ചില്ല് ചീളിലും നീ തെളിയാതെ പോവുക, എതിര് പോകും വണ്ടിയിൽ നീ യാത്ര പോവുക !! ഉമിനീരിൽ ചാലിച്ച് നിൻ അധര തീരങ്ങളിൽ കുറിച്ചിട്ട ചുംബന ചിത്രങ്ങളും നീ എടുത്ത് കൊൾക. നിന്നശ്രു മണമുള്ള ചിരി വാക്കുകൾ ഗാനമായി രാഗ തന്ത്രീയിൽ ഒരുക്കവെ നീ കളഞ്ഞിട്ട ചുടു നിശ്...

ലോക്ഡൗൺ

വരി നിന്ന് കൊട്ടാൻ പാത്രവും മണികളും, നിലകളിൽ തൂക്കാൻ തിരിയും ചിരാതും, കൈ നീട്ടി വാങ്ങവെ കണ്ടുവോ , മൃത്യു പൂരം കൊടിയേറ്റം കൊണ്ട ഭേദ്യ ദൈന്യത്തിൻ അപ്പുറക്കാഷ്ചകൾ വെന്ത് വിണ്ട പാദ പലായനം, അന്ത്യശ്വാസ ഭീതി താണ്ടുവാൻ ചോര മണ്ണിൽ പൂണ്ട മാംസ തുണ്ടങ്ങൾ, പേരിനൊരു ശവം പോലുമാകാതെ! പെരും വയറിലെ ഭ്രൂണ ഭാരങ്ങൾ , മടക്കയാത്രയിലെ കദന സ്വപ്നങ്ങൾ ഉരുളക്ക് തേങ്ങും കുഞ്ഞ് രോദനം വളവിൽ മറയുന്ന കുഞ്ഞ് കൊലുസൊച്ചകൾ !! അസ്ഥി കൂർത്ത തോളിലുറങ്ങും വെയിൽ പഴുത്ത കുഞ്ഞ് പാലുണ്ണികൾ മക്കളെ , കണക്ക് താളിൽ ...

തീർച്ചയായും വായിക്കുക