Home Authors Posts by ദീപ ഡി.എ

ദീപ ഡി.എ

0 POSTS 0 COMMENTS
ശ്രീദലം, ടി.സി. 7&1079 ചിട്ടാറ്റിൻകര, വട്ടിയൂർകാവ്‌ പി.ഒ., തിരുവനന്തപുരം - 13.

ഉഷ്‌ണപ്പുണ്ണികൾ

മനസ്സിൽ കവിത വറ്റിയ സമയത്തായിരുന്നു ഉഷ്‌ണപ്പുണ്ണുകൾ വിളഞ്ഞത്‌ ഗോതമ്പ്‌ മണികൾ വിളഞ്ഞതും പെട്ടെന്നായിരുന്നു ഉഷ്‌ണപ്പുണ്ണുകൾക്ക്‌ ചലനമുണ്ടായിരുന്നു ഉതിർന്നു വീഴുന്ന ഗോതമ്പ്‌ മണികൾ കൊത്തിയെടുക്കാൻ കറുത്ത ചുണ്ടുള്ള വെളുത്ത പക്ഷികൾ വയൽ മരങ്ങളിൽ കൂട്ടം കൂടിയിരിക്കുന്നു ഉഷ്‌ണപ്പു​‍്‌​‍ു​‍ുകൾ ഒരു വിണ്ണുകൾ പഴയൊരു പുരാണത്തിന്റെ ബാക്കിയും പുതിയൊരു നിയമത്തിന്റെ പതിരിനെയും കുറിച്ചോർത്ത്‌ വീർപ്പുമുട്ടി ഉഷ്‌ണപ്പുണ്ണുകൾ ഒരു പ്രസ്‌ഥാനമാണ്‌ കീറാമുട്ടികൾ പലതും തലമുടി നിന്നതായിരുന്നു അവയുടെ പ്രശ്‌നം ഗോതമ്പ്‌ വയ...

വിൽക്കുന്നവരും വാങ്ങുന്നവരും

കറുത്ത റിബൺ പോലെയുളള റോഡ്‌ ‘റ’യുടെ ആകൃതിയിലാണ്‌. ‘റ’യുടെ മുകൾഭാഗത്തെ നമുക്ക്‌ കുന്നുമ്മൽ എന്ന്‌ വിളിക്കാം. ‘റ’യുടെ വലത്ത്‌ വശത്തുനിന്നും ഇടത്ത്‌ വശത്ത്‌ നിന്നും ‘റ’യുടെ മുകൾഭാഗത്ത്‌ അതായത്‌ കുന്നുമ്മലിൽ ഓരോ സെക്കന്റിലും ഓരോ സ്വകാര്യബസുകൾ വന്നുനിൽക്കും. വിവിധ നിറങ്ങളിലുളള ബസുകൾ. നിറങ്ങളുടെയകത്ത്‌ ഗൊറില്ലയും കടുവയും ചിലന്തിയും സിംഹവും തേളും പാമ്പും ചിത്രങ്ങളായി യാത്രക്കാരെ നോക്കി പേടിപ്പിക്കും. മുതലാളിമാരുടെ തനി രൂപങ്ങളാണ്‌ ആ വക ചിത്രങ്ങളെന്ന്‌ കൽപിത സാഹിത്യം. അപ്പോൾ കുന്നുമ്മൽ ഒരു ജംഗ്‌ഷനാണ്‌...

നിറഞ്ഞ മാറിനും ഹൃദയത്തിനുമിടയിൽ

നൂൽപ്പാലങ്ങൾ ഉണ്ടാക്കുക. അതിലൂടെ ഉറുമ്പുകളെ കടത്തിവിടുക. രണ്ട്‌ തലയ്‌ക്കൽനിന്നും കറുത്ത ഉറുമ്പുകളും ചുവന്ന ഉറുമ്പുകളും. ഉറുമ്പുകൾ നൂലിൽകൂടി അങ്ങോട്ടുമിങ്ങോട്ടും ഓടും. നിൽക്കും. നടക്കും. വഴുതിവീഴാതെ പിടിച്ചിരിക്കും. ഉറുമ്പുകൾ നൂലിൽതന്നെ കണ്ടുമുട്ടും, കൂട്ടിമുട്ടും, ചുണ്ടുകൾ ഉരസും, ആലിംഗനത്തിൽ ഏർപ്പെടും, കണ്ണീർ പൊഴിക്കും, ഫിറോമോൺ പൊഴിക്കും അതൊക്കെ നൂലിൽ പറ്റിപ്പിടിക്കും. ഫിറോമോൺ മണപ്പിച്ച്‌ മണപ്പിച്ച്‌ ഉറുമ്പുകൾ വീണ്ടും നടക്കും, ഓടും, നിൽക്കും... നൂൽപ്പാലത്തിന്‌ താഴെ വെളളം. വെളളത്തിന്‌ അലൂമിനി...

കറുത്ത പ്രതിമകൾ

തേടിയ വളളികൾ കയ്യിലും കാലിലും ചുറ്റു പിണഞ്ഞു കിടക്കുന്നു. മുല്ലവളളിയും പയറു വളളിയുമാണ്‌ ശ്രീരാധയുടെ ശരീരത്തിൽ മുഴുവൻ പറ്റിപിടിച്ചു കിടക്കുന്നത്‌. ശ്രീരാധ തേടിയ വളളികളും അവ തന്നെയായിരുന്നു. മുല്ലവളളി പുഷ്‌പിണിയായി ദേഹം നിറയെ പൂവാരി നിറച്ചിരിക്കുന്നു. പൂക്കളുടെ മണം അവളുടെ മൂക്കിലേക്ക്‌ അരിച്ചു കയറി. പയറുവളളികളിൽ അമരകൾ ജനിച്ചു കഴിഞ്ഞിരുന്നു. മുല്ലപ്പൂവിന്റെ കുഞ്ഞ്‌ ഹൃദയത്തിൽ നിന്നും തേനൂറ്റിയെടുക്കാൻ വെളള നിറമുളള ചിത്രശലഭങ്ങൾ ശ്രീരാധയുടെ ശരീരത്തിനു മുകളിൽ കൂടി പാഞ്ഞു നടക്കുന്നുണ്ടായിരുന്നു. വെളള ...

മഞ്ഞ്‌ തിന്നുന്നവൻ

രണ്ടാം ഉത്തോലകത്തിന്റെ ധർമ്മം നിർവ്വഹിച്ചശേഷം നാരങ്ങാഞ്ഞെക്കിയിൽനിന്നും നാരങ്ങാത്തോട്‌ പുറത്തേക്ക്‌ എറിയപ്പെടുന്ന സമയത്താണ്‌ സൗദാമിനി എന്നു പേരുളള പ്രൈവറ്റ്‌ ബസ്‌ വേങ്ങര ബസ്‌സ്‌റ്റാൻഡിനകത്തേക്ക്‌ കയറി ചെന്നത്‌. കേരളത്തിലെ മറ്റുളള ബസ്‌ സ്‌റ്റാൻഡുകളുടെ നിലവാരത്തിനപ്പുറം വേങ്ങര ബസ്‌ സ്‌റ്റാൻഡും പോകുന്നില്ല. നിലവാരത്തിനപ്പുറം നിൽക്കാനുളള കേരളത്തിലെ ബസ്‌ സ്‌റ്റാൻഡുകളുടെ അപാരമായ കഴിവ്‌ ഒരു ശരാശരി മലയാളി തിരിച്ചറിയാൻ തുടങ്ങിയിട്ട്‌ കാലം കുറെയേറെയായി. വേങ്ങര വലിയന്റെ അഭിപ്രായത്തിൽ ബസ്‌ സ്‌റ്റാൻഡുകൾ വഴ...

പച്ചവസ്ര്തങ്ങൾ

പച്ചവസ്ര്തങ്ങൾ എന്ന്‌ ഖാൻ പറഞ്ഞതിനുശേഷമാണ്‌ മഴ പെയ്യാൻ ആരംഭിച്ചത്‌. ഗോമതിയിൽ വർഷങ്ങൾക്കു മുമ്പ്‌ കണ്ട വെള്ളം ഇപ്പോഴില്ല. മഴ ഗോമതിയുടെ പുറത്തുകൂടി പെയ്യാൻ തുടങ്ങി. ഓരം പറ്റിക്കിടന്ന എല്ലിൻ കഷ്ണങ്ങളും വിസർജ്യങ്ങളിലും മഴ വന്നു വീണു. വിസർജ്യങ്ങൾ അലിഞ്ഞ്‌ ഗോമതിയിലേക്കിറങ്ങി. നാനാ സാഹേബിന്റെ പ്രതിമയിലും മഴ പെയ്യുന്നുണ്ട്‌. സാഹേബിന്റെ കണ്ണുകളിൽ കൂടി മഴവെള്ളം കണ്ണുനീർ പോലെ ഒഴുകാൻ തുടങ്ങുന്നു. നാനാസാഹേബ്‌ കണ്ണടയ്‌ക്കാതെ ഗോമതിയെ നോക്കി. ദീർഘനിശ്വാസം പൊഴിച്ച പോലെ ചുളിവുകൾ പിടിപെട്ടതായിരുന്ന.​‍ു നാനാ സാഹേ...

തട്ടാഞ്ചേരി മലയുടെ വടക്കുഭാഗം

ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ അണ്ണാബാബു തട്ടാഞ്ചേരി മലയുടെ മുകളിൽ നിന്നും ചുറ്റും നോക്കിയത്‌. ചുറ്റും നോക്കുന്നതിന്‌ മുമ്പ്‌ അണ്ണാബാബു മുകളിലേയ്‌ക്ക്‌ നോക്കി. തനിക്കു താഴെയുള്ള എല്ലാറ്റിനേയും നോക്കി സൂര്യൻ വിളറി നിൽക്കുന്നു. അണ്ണാബാബു തന്നെ തുറിച്ച്‌ നോക്കുകയാണെന്ന്‌ മനസ്സിലാക്കിയ സൂര്യൻ പെട്ടെന്ന്‌ ഒരു മേഘത്തിന്റെ മുടിയിഴയ്‌ക്കുള്ളിൽ കയറി ഒളിച്ചിരുന്നു. അണ്ണാബാബു തട്ടാഞ്ചേരിമലയുടെ ചുറ്റും നോക്കാനുണ്ടായ പ്രത്യേക സാഹചര്യം പെട്ടെന്ന്‌ പെയ്‌ത മഴയായിരുന്നു. എന്നാൽ വെയിൽ മാഞ്ഞിട്ടുണ്ടായിരുന്നില്ല. ...

ഉഷ്‌ണപ്പുണ്ണുകൾ

മനസ്സിൽ കവിത വറ്റിയ സമയത്തായിരുന്നു ഉഷ്‌ണപ്പുണ്ണുകൾ വിളഞ്ഞത്‌ ഗോതമ്പ്‌ മണികൾ വിളഞ്ഞതും പെട്ടെന്നായിരുന്നു ഉഷ്‌ണപ്പുണ്ണുകൾക്ക്‌ ചലനമുണ്ടായിരുന്നു ഉതിർന്നു വീഴുന്ന ഗോതമ്പ്‌ മണികൾ കൊത്തിയെടുക്കാൻ കറുത്ത ചുണ്ടുള്ള വെളുത്ത പക്ഷികൾ വയൽ മരങ്ങളിൽ കൂട്ടം കൂടിയിരിക്കുന്നു ഉഷ്‌ണപ്പു​‍്‌​‍ു​‍ുകൾ ഒരു വിണ്ണുകൾ പഴയൊരു പുരാണത്തിന്റെ ബാക്കിയും പുതിയൊരു നിയമത്തിന്റെ പതിരിനെയും കുറിച്ചോർത്ത്‌ വീർപ്പുമുട്ടി ഉഷ്‌ണപ്പുണ്ണുകൾ ഒരു പ്രസ്‌ഥാനമാണ്‌ കീറാമുട്ടികൾ പലതും തലമുടി നിന്നതായിരുന്നു അവയുടെ പ്രശ്‌നം ഗോതമ്പ്‌ വയ...

നീലമിഴികളുടെയുള്ളിൽ

രാത്രി ശവങ്ങളെ തിന്നുമ്പോൾ പകലുകളിൽ തീയും പുകയും ബാക്കിയുണ്ടായിരുന്നു. നീലമിഴിയുള്ളവരെ തെരഞ്ഞുപിടിച്ച്‌ കുരിശിൽ തറച്ചു. വെളുത്ത ശിലകൾ നിറഞ്ഞ കുന്നുകളിൽ അവരെ നിരത്തി നിർത്തി..... മുമ്പ്‌ ആരോ രാജാവിനോട്‌ പറഞ്ഞിരുന്നു നീലമിഴിയുള്ളവർ സാമ്രാജ്യത്തിൽ കലാപം സൃഷ്‌ടിക്കുമെന്ന്‌ കുരുശിൽ തറയ്‌ക്കപ്പെട്ടവരുടെ എണ്ണം കൂടി നീല മിഴികളുള്ള ഏഴ്‌ കുഞ്ഞുങ്ങളേയും അവർ കുരിശിലേറ്റി കുരിശ്‌ ത്യാഗത്തിന്റെ ചിഹ്നമാണെന്ന്‌ കുഞ്ഞുങ്ങൾക്കറിയാമായിരുന്നു അതുകൊണ്ട്‌ അവർ ദുഃഖിച്ചില്ല അവരുടെ നീലമിഴികളുടെയുള്ളിലേക്ക്‌ ഉറുമ്പര...

മുള്ള്‌

മുള്ളു തറഞ്ഞ കണ്ണിനകത്ത്‌ രാമനും മൂന്ന്‌ സോദരരും നാക്കു തുരന്നണുക്കൾ ചിരിക്കുന്നു നാടകം തീരാൻ സമയമില്ലേ വേവാത്ത പാഥേയം കൈയ്യിലില്ലേ വേരിൽ പടരാത്ത വെള്ളമില്ലേ പെരുവിരൽ പറയുന്ന സത്യങ്ങൾ ഇടവിരൽ ചൂണ്ടി തള്ളുമോ നീ ഇടനെഞ്ച്‌ കാട്ടി മയക്കുമോ നീ ഇടയനെ കാട്ടിലയക്കുമോ നീ കാട്ടിലേക്കയക്കണം മൈഥിലിയെ പിന്നെ കാടുചുട്ടെരിക്കണം കാലമേറെ കാലികാല കാലം തീർന്നിടുമ്പോൾ കണക്കൊന്ന്‌ നോക്കണം പൊന്മകനെ പാമ്പുകൾ കരിയുന്ന മണം വരുന്നു പീലിയിൽ തീയുമായി മയിൽ വരുന്നു വീണിടത്തമ്മ പിളർന്നിടുന്നു ഉള്ളിലേക്കുള്ളിലേക്കമ്മ നീട്ടി മ...

തീർച്ചയായും വായിക്കുക