ഡേവിസ്
നിങ്ങൾ സൂസന്നയെ അറിയുമോ?
എന്റെ പേരു സൂസന്ന. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ഈ നഗരത്തിലുണ്ട്. ഒരു പക്ഷെ പഴയ ചിലർ എന്നെ തിരിച്ചറിയും. മുടി കഴുത്തുവരെ ബോബ് ചെയ്‌ത് എപ്പോഴും പാന്റും ഷർട്ടും ധരിച്ചു നടക്കുന്ന ഒരു മെലിഞ്ഞപെണ്ണ്. ഇടയ്‌ക്കിടക്ക് ഞാൻ ഒരു കറുത്ത കണ്ണട ധരിക്കാറുണ്ട്. തീർച്ചയായും എന്നെ കണ്ടാൽ ഒരു ഇന്ത്യക്കാരിയെന്നു പറയില്ല. അങ്ങനെ പറയാതിരിക്കലാണു എന്റെ ഉദ്ദേശവും. എന്നെ തെറ്റിദ്ധരിക്കരുത്. എന്തോ ഞാൻ അങ്ങനെ ആയിപ്പോയി. ഞാൻ ഈ സിറ്റിയിൽ വരുമ്പോൾ പേരിനുമാത്രമായി കുറച്ചു കറുത്തവർ മാത്രം. സായിപ്പന്മാരും മദാമ്മമാ...