ദർശനം പങ്കജാഷക്കുറുപ്പ്
ഉജ്ജ്വലദർശനജ്വാല
“പരിമിധികളില്ലാതെ പരസ്‌പരം ഉപകരിച്ച് ജീവിക്കുന്നവരുടെ ആവാസസ്ഥാനമാകണം നമ്മുടെ ഭൂമി എന്നത് എല്ലാവരും ലക്ഷ്യമായി അംഗീകരിച്ചാൽ മാത്രമേ സ്വസ്ഥജീവിതത്തിന് വഴിതെളിയൂ” Generated from archived content: essay3_june_05.html Author: darshanam-pankajakshakuruppu
ഇനി നമുക്ക് രക്ഷയില്ലെന്നുവരുമോ…?
അടുക്കള മുതൽ മന്ത്രിസഭകൾ വരെ രാവും പകലും അഗ്നി പടർന്നു വ്യാപിക്കുകയാണ്. വീടെന്നോ ഗർഭിണിയെന്നോ വിവാഹസ്ഥലമെന്നോ പുണ്യദിനമെന്നോ യാതൊരു പരിഗണനയും കൊടുക്കാതെ പ്രളയാഗ്നി അതിവേഗം സർവ്വതിനേയും വിഴുങ്ങികൊണ്ടിരിക്കുന്നു. ഇത്ര എവിടെ നിന്നുവന്നു? ഭൂമിയിൽ ഇന്നുളള മനുഷ്യസ്‌നേഹികൾക്കാർക്കും തടഞ്ഞു നിർത്താൻ കഴിയാത്തവണ്ണം ഇളകിയ കടലിനേക്കാൾ ശക്തിയായി അഗ്നി അടിച്ചുകയറുകയാണ്. ഇത് കലികാലമാണെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും വേദപുസ്‌തകങ്ങളിൽ ഉണ്ടെന്നും ശരിക്കുളളത് വരാനിരിക്കുന്നതെയുളളുവെന്നും പറഞ്ഞ് പലരും...
ഞാൻ എന്നോട് തുറന്നു സംസാരിച്ചു നോക്കട്ടെ
ഒരു മനുഷ്യൻ എന്നനിലയിൽ എന്റെ ഉളള് ഇതുവരെ ഉണർന്നിട്ടില്ല. എന്റെ വിചാരവും ഞാനും തമ്മിൽ വളരെ അകലമുണ്ടെന്ന് ശ്രദ്ധിക്കുമ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട്. എന്താ നിവൃത്തി? സാമൂഹ്യരംഗത്ത് പുതുതായി തുടങ്ങേണ്ട പ്രവർത്തനം പലരോടും വിവരിച്ച് വെളിപ്പെടുത്താറുണ്ട്. എന്നാൽ ഞാൻ ഇപ്പോഴും മറ്റുളളവരേക്കാൾ കഷ്‌ടത്തിലാണ്. അറിയുന്നു, വിചാരിക്കുന്നു, എഴുതുന്നു, പറയുന്നു, എന്നാലും ആയിത്തീരുന്നില്ല. ഇതെന്തൊരു തമാശ. മറ്റുളളവരെ ഒരേ ശരീരത്തിലെ വിവിധ അവയവങ്ങളെപ്പോലെ സ്വന്തമായി കാണണമെന്ന് എനിക്കറിയാം. സാമൂഹ്യപ്രവർത...
ഇതാ ഒരു രക്ഷാമാർഗ്ഗം
നാണയത്തിൽനിന്ന് ഭൂമിയിലേയ്‌ക്കും സർക്കാരിൽനിന്ന് മനുഷ്യനിലേക്കും മുഖംതിരിക്കുകയല്ലാതെ രക്ഷപ്പെടാൻ വേറൊരു വഴി ഞാൻ കാണുന്നില്ല. അയൽക്കാർ ഒന്നിച്ചുകൂടി അവരിൽ ഓരോരുത്തർക്കും സർക്കാരിൽനിന്നോ മറ്റുതരത്തിലോ കിട്ടുന്ന എല്ലാ വരുമാനങ്ങളും പരസ്‌പരം ആവശ്യാനുസരണം സന്തോഷമായി പങ്കിട്ടനുഭവിക്കാൻ മനസ്സായാൽ എത്ര ആനന്ദമാകും ജീവിതം. ഓരോരുത്തരും അവരവരിലേക്ക് പിടിമുറുക്കുന്ന ഇന്നത്തെ സമരശൈലി അവനവനും ലോകത്തിനും നാശമെ വരുത്തൂ. ദയവായി അയയൂ. സർക്കാരിന്റെ ശമ്പളം പറ്റി ജീവിക്കേണ്ടിവരുന്ന അടിമത്തത്തിൽനിന്ന് അന്യോന്യ ജീ...
മാനുഷിക ധ്യാനം എങ്ങനെ നടത്തണം
എല്ലാവരും നിത്യേന മാനുഷിക ധ്യാനം പരിശീലിക്കണം. ആർക്കും സ്വയം പരിശീലിക്കാവുന്നതാണ്. അക്ഷരജ്ഞാനം പോലും വേണമെന്നില്ല. സ്‌ത്രീകൾക്കും കുട്ടികൾക്കും ആബാലവൃദ്ധം പരിശീലിക്കാവുന്നതേ ഉളളൂ. പണച്ചെലവില്ല. കുറച്ചുസമയം മതി. ഒറ്റയ്‌ക്ക് ചെയ്യാം. രോഗാവസ്ഥയിലും ചെയ്യാം. ഏതു സമയത്തുമാകാം. എന്നാലും നിത്യവും ഉണരുന്ന നേരത്താകുകയാണുത്തമം. വീടിനുളളിൽ മുതൽ അന്താരാഷ്‌ട്രരംഗം വരെ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളുടെ കുരുക്കുകൾ സാവധാനം അഴിഞ്ഞുവരുന്നതിന് ഉതകുന്ന ഒരു സാധനയാണ് മാനുഷികധ്യാനം. ഉണർന്നപാടെ...
നാമെന്ത് മഹാപാപം ചെയ്‌തു
ഉളളിലും പുറത്തും മുമ്പിലും പുറകിലും ചുറ്റുവട്ടത്തിലാകെയും വിചാരത്തിലും വീക്ഷണത്തിലും ധാരണയിലും പെരുമാറ്റത്തിലും സർവ്വസ്‌പർശി ആയി സംഭവിക്കേണ്ട സമൂലമായ ഒരു തളിർപ്പിന് പകരം വയ്‌ക്കാൻ മറ്റെന്തെങ്കിലുമുളളതായി എനിക്കു തോന്നുന്നില്ല. മനുഷ്യോചിതമായ കുടുംബജീവിതം നാം ഇന്ന് വീടുകളിൽ കാണുന്നതല്ല. ആരാധനാലയങ്ങളിൽ കാണുന്നതല്ല ഈശ്വരീയത. വിദ്യാലയങ്ങളിൽ കാണുന്നതല്ല വിദ്യാഭ്യാസം. കൃഷി ഇടങ്ങളിൽ കാണുന്നതല്ല കൃഷി. നമുക്കിന്നുളള ഭരണകൂടങ്ങൾ മനുഷ്യന് ഭാരവും ശിഥിലീകരണവും ദൗർബല്യവും ഒറ്റപ്പെടലും ഭീതിയും വർദ്ധിപ്പിക്കാ...
ശ്രുതി പകരുക
നാം ഈശ്വരനിൽ വിശ്വസിക്കുന്നു. എന്നാൽ പരസ്‌പരം വിശ്വസിക്കുന്നില്ല. ഈശ്വരന് നൽകുന്നു. ഈശ്വരന്റെ പേരിലും നൽകുന്നു. എന്തിന്? അവനവനുവേണ്ടി. സൂക്ഷ്‌മമായ ഒരു പിശക് ഇവിടെ നിലനിൽക്കുന്നുണ്ട്. എന്താണ്. ആരാധനാലയത്തിലേക്ക് ഓരോരുത്തരും നിത്യേന പോകുന്നു. അടുത്ത വീട്ടിലേയ്‌ക്ക് പോകുന്നില്ല. അടുത്ത വീടും അവിടെ ഉളളവരും നാം ആരാധിക്കുന്ന അതേ ഈശ്വരന്റെ വാത്സല്യ സ്ഥാനങ്ങളാണെന്ന് ഓർക്കുന്നില്ല. ഈശ്വരന് നമ്മെപ്പോലെയാണവരും. അതുകൊണ്ട് നാം അവരേയും സാദരം കരുതണം എന്ന കാഴ്‌ചപ്പാടില്ല. അന്വേഷിക്കുന്നില്ല; കയറുന്നി...
മൈത്രീസാധന പ്രവർത്തന ശൈലിയാക്കണം
ശിഷ്‌ടകാല പ്രവർത്തനശൈലി, മൈത്രീ സാധനയ്‌ക്ക് മുൻതൂക്കം നൽകുന്നതാവാൻ ശ്രദ്ധിക്കണം. വെറുപ്പ്, വിദ്വേഷം, ഭയം, പ്രതികാരം, അഹംഭാവം, വിഭാഗീയത, സ്വകാര്യത തുടങ്ങിയ പ്രവണതകൾ ഉളളിൽ ഉണ്ടെങ്കിൽ അവ കണ്ടെത്തുക. അവയെ എതിർക്കാതെ തന്നെ സൽഭാവങ്ങൾ ഉളളിൽ വളർത്തുക. എല്ലാ ദോഷങ്ങളും നിൽക്കെ അതിനിടയിൽ വിശാലതയുടെ ബീജം സാവധാനം വളർത്തിക്കൊണ്ടുവരിക. അനേകരിൽ ഈ സാധന വളർന്നുവന്നാൽ പുതിയ അന്തരീക്ഷമുണ്ടാകുകയും വേണ്ടാത്തവ സ്വയം കൊഴിഞ്ഞുമാറി സർവ്വ മനസ്സുകളിലും സൗഹൃദം മൊട്ടിടുകയും ചെയ്യും. ഈ ലക്ഷ്യത്തിൽ നമുക്ക് പിച്ചവച്ചു നോക്കാ...