ഡാഗി കെ.ജെ
ജന്മി
ഭൂമിയുടെ കുലുക്കം ഒരു വാര്‍ത്തയായി ടെലിവിഷനില്‍ പൊരിച്ചെടുത്ത ഇടവേളകളില്‍ ദീപന്‍ എഴുത്തുമായി മല്ലിട്ടു. ദീപന്റെ കഥകള്‍ക്കും കവിതകള്‍ക്കും ചേരികളിലെ മണ്ണിന്റെ ഗന്ധം വായനക്കാര്‍ക്ക് അനുഭവപ്പെട്ടിരുന്നു. കുഞ്ഞുനാള്‍ മുതല്‍ക്കേ എഴുത്തിനോട് അത്ര കമ്പമുള്ള ആളായിരുന്നില്ല ദീപന്‍. അമ്മയുടെ മരണത്തിനു ശേഷമാണ് ദീപന്‍ സങ്കീര്‍ണ്ണമായ എഴുത്തിലേക്കു തിരിഞ്ഞത്.
പാതിവഴിയില്‍ ആരോ ഉപേക്ഷിച്ചിട്ടു പോയ ഒരു വളര്‍ത്തു നായയുടെ രോദനം മനുഷ്യന്റെതായി തെറ്റിദ്ധരിച്ച രാത്രിയില്‍ വാതില്‍ തുറന്നതിന്റെ പിറ്റേന്നായിരുന്ന...