ഡി. വിനയചന്ദ്രൻ
ഒരു കീര്‍ത്തനം
കല്യാണവസന്തത്തില്‍ ശ്രീത്യാഗരാജന്റെ കോസലരാമസങ്കീര്‍ത്തനം കേട്ടു ഞാന്‍എന്നുള്ളില്‍ ശ്വേതസരയുസ്വരപദംഎന്നുള്ളില്‍ രാഗകാവേരിപദസരംസകേത- കാന്താര- ലങ്കാപര്യന്തമായ്ശ്രീരാമദൂതന്റെ സംഗീതംആസേതുപര്‍വ്വത ദേവതാത്മാവായിവാതാത്മജഭക്തിഗീതംഹൃദയതരളശുഭലയമയഗീതംവിനയമധുരസുഖജയമധുദൂതം Generated from archived content: poem2_oct11_12.html Author: d_vinayachandran
അമാലന്മാർ
പണ്ട് വയനാട്ടിൽ അടിയാളരെ ലേലം ചെയ്‌തിരുന്നു. അടിയോടികളും നെടുങ്ങാടികളും അടിമകളെ കയ്യാളരും കാവൽക്കാരും ആക്കി. ഇന്ന് ബിരുദധാരികൾ സ്വയം അടിമകൾ ആകുന്നു. തിരുമുല്‌പാടന്മാരുടെയും കോവിലകത്തെ കണക്കപ്പിളളമാരുടെയും അമാലന്മാരായി ഹായ് ഹായ് വിളിക്കുന്നു. Generated from archived content: poem1_april15_08.html Author: d_vinayachandran
മരണത്തെക്കുറിച്ച്
ചില്ലിട്ട ജാലകത്തിനപ്പുറം
ഒരു വലിയ കൈപ്പടം
പൂന്തോട്ടത്തിലൂടെ
അപരിചിതമായ കാല്പാടുകൾ
ഇടതുവശത്തെ ഭിത്തിക്കുളളിലിരുന്ന്
ആരോ അടക്കം പറയുന്നു.
ഇരുണ്ട മേഘത്തുണ്ടിൽ
ഒരു വലിയ വാള് തെളിഞ്ഞുവരുന്നു.
നദിയിലേക്ക് പോയ ആരെങ്കിലും
മടങ്ങിവരാനുണ്ടോ?
അമ്പലത്തിൽ നിന്നും കാളിയമ്മ
അപ്രത്യക്ഷമായോ?
വയലുകളിൽ നിന്നും
കറുത്ത കുതിരക്കൂട്ടങ്ങൾ നൃത്തം ചെയ്യുന്നു.
എന്റെ കൈകളിൽ
തളർന്നു കിടക്കുന്ന ഈ പെണ്ണ്
ഇപ്പോൾ മരണമാണെന്ന്
എനിക്കു മനസ്സിലായി.
Generated from archiv...
രണ്ടു തൂവൽ
‘എന്തിനാണ് നിങ്ങൾക്കു പൂക്കൾ?’ അയൽക്കാരി. തോട്ടത്തിൽ ഒരു പൂ കൂടി ആകാം - ഞാൻ. 2 കവിയെ വിശേഷാൽപ്പതിപ്പ് നാടുകടത്തി. ഭാരവാഹികളുടെ തിരക്കുകൊണ്ട് നടൻ രംഗപ്രവേശം ചെയ്‌തില്ല. Generated from archived content: poem7_nov.html Author: d_vinayachandran
പ്രകൃതി
കുന്നിമണി കടൽ കണ്ടു കുശുമ്പി ഃ ‘എന്തൊരാർഭാടം’ കാട്ടാനക്കൂട്ടങ്ങളെക്കണ്ട് അട്ടകൾ അടക്കം പറഞ്ഞുഃ ‘ചക്കപ്പൊന്തകൾ’ “ആനയ്‌ക്കും കുഴിയാനയ്‌ക്കും ന്റുപ്പാപ്പയുടെ ആനയ്‌ക്കും അതാതിന്റെ പ്രകൃതി‘ ഒന്നിനെ മറ്റൊന്നുകൊണ്ടു നിന്ദിക്കരുത്’ -പച്ചക്കിളി പറഞ്ഞു. Generated from archived content: poem7_febr.html Author: d_vinayachandran
എമ്പ്രാന്റെ നായ
പാരം മുടങ്ങാതെ കാലൻ വരുമെന്നു മോങ്ങിയ പട്ടിയും ചത്തു. പട്ടി മരിച്ച പുലയിലെമ്പ്രാന്തിരി ചുട്ട മീൻ തിന്നു കരഞ്ഞു. ‘എന്തൊരു നല്ല കുരയെന്നു’ വാരസ്യാർ തമ്പ്രാനു സന്തോഷം നൽകി. Generated from archived content: poem3_july3_06.html Author: d_vinayachandran
വരൂ, പോകാം
പോരുന്നോ
തനിക്കുപോരാത്തതുകൊണ്ടോ
താൻപോരിമ കൊണ്ടോ
തനിച്ചു പോരുന്നോ?
തീയും വെള്ളവുമല്ലെങ്കിൽ
തിണ്ണയിൽ എന്റെ ഇടതുവശം ഇരിക്കാം
തീയും വെള്ളവുമാകുമ്പോൾ
കാട്ടിലേക്കും കടലിലേക്കും
പോകാതെ എന്റെ അടുപ്പിൽ
പ്രവേശിക്കാം
എന്താണു പാകം ചെയ്തതെന്ന്
മിണ്ടരുത്, വായനക്കാരൻ പറയട്ടെ.
Generated from archived content: poem1_sept14_07.html Author: d_vinayachandran