Home Authors Posts by ഡി.പ്രദീപ്‌കുമാർ

ഡി.പ്രദീപ്‌കുമാർ

3 POSTS 0 COMMENTS

സന്തുഷ്‌ട (വിപ്ലവ) കുടുംബകം

ഞങ്ങൾ മൂവരും ഒന്നിച്ചാണ്‌ മിക്ക സാംസ്‌ക്കാരിക സമ്മേളനങ്ങൾക്കും പോകുക. എന്റെ ‘മാരുതി’യിലാണ്‌ നഗരത്തിനുള്ളിലെ യാത്രകൾ. സംഘാടകർക്ക്‌ അതറിയാം. അതുകൊണ്ട്‌ ഞങ്ങൾ മൂന്നാളെയും മിക്കവരും ഒന്നിച്ച്‌ ക്ഷണിക്കാറുണ്ട്‌. ഞാൻ ഉദ്‌ഘാടകൻ. പ്രൊഫസർ കർമ്മചന്ദ്രൻ അദ്ധ്യക്ഷൻ. ഇ. കെ. എൻ മുഖ്യപ്രഭാഷകൻ. ചടങ്ങുകൾക്കനുസൃതമായി ഞങ്ങളുടെ റോളുകളും മാറും. പുസ്‌തകപ്രകാശനത്തിന്‌ ഞാൻ അദ്ധ്യക്ഷനെങ്കിൽ, ഇ. കെ. എൻ പ്രകാശനകർമ്മം നിർവഹിക്കും. പ്രൊഫസർ കർമ്മചന്ദ്രൻ പുസ്‌തകം ഏറ്റുവാങ്ങും. എയ്‌ഡസിനെതിരായ എഴുത്തുകാരുടെ സംഗമത്തിന്...

ശത്രുവിനെ കീഴ്‌പ്പെടുത്താൻ ‘സപ്ലൈ’ കട്ടുചെയ്യുക

ശത്രുവിനെ കീഴ്‌പ്പെടുത്താനുളള വഴികളിലൊന്ന്‌ ഇതാകുന്നു. അവന്റെ സർവ ആവശ്യസാധനലഭ്യതാമാർഗങ്ങളും അടയ്‌ക്കുക. വെളളവും വെളിച്ചവും വരെ കട്ട്‌ ചെയ്യുക. നില്‌ക്കക്കളളിയില്ലാതെ വരുമ്പോൾ, ദുർബ്ബലനും അവശനുമായി തീരുമ്പോൾ അവൻ അടിയറവു പറയും. അല്ലെങ്കിൽ, ആ സമയം വളരെ അനായാസമായി ശത്രുവിനെ പരാജയപ്പെടുത്താം. വിദ്യാഭ്യാസമന്ത്രിയെ തുരത്താനുളള വഴിയും ഇതുതന്നെ. കഴിഞ്ഞ നാലരപതിറ്റാണ്ടുകൊണ്ട്‌, അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെ നിയമനത്തിനും, വിദ്യാർത്ഥി പ്രവേശനത്തിനും എയ്‌ഡഡ്‌ സ്‌കൂൾ കോളേജ്‌ മാനേജ്‌മെന്റുകൾ വാങ്ങിക്കൂട്ട...

ബാക്‌ടീരിയയുടെ പ്രേതം

    “ഞാനിന്നേവരെ ഒരെറുമ്പിനെപ്പോലും നോവിച്ചിട്ടില്ല. ഒരു പ്രേതത്തെയും എനിക്ക്‌ പേടിക്കണ്ട.” അഹിംസാവാദി വാദിച്ചു. “കോടാനുകോടി ബാക്‌ടീരിയകളെ കൊല്ലുന്ന അന്തകാ. അവയുടെ ആത്മാവുകൾ പ്രേതങ്ങളായി നിന്നെ വേട്ടയാടും.‘ ഹിംസാവാദി മറുപടി നല്‌കി. ”ബാക്‌ടീരിയയുടെ പ്രേതം എങ്ങനെയിരിക്കും? വെളളസാരിയുമുടുത്താണോ ഈ പ്രേതവും വരിക?“ - സീരിയലിൽ നിന്ന്‌ തലയുയർത്താതെ കുട്ടി തിരക്കി. Generated from archived content: story4_mar29_06.html Author: d_pradeepkumar

തീർച്ചയായും വായിക്കുക