ഡി.ബാബുപോൾ
ജീവിതവിജയത്തിന്റെ താക്കോല്‍
വര്‍ത്തമാനകാലത്തിന്റെ നിര്‍വ്വചനരാഗം ജീവിതത്തിന്റെ വേഗവ്യതിയാനങ്ങളുടെ ദ്രുതതരഭാവം ആണ്. പണ്ട് സഹസ്രാബ്ദങ്ങളായിരുന്നു യുഗം എന്ന് ഗണിക്കപ്പെട്ടിരുന്നത്. വ്യവസായ വിപ്ലവത്തോടെ യുഗദൈര്‍ഘ്യം ശതകങ്ങളായി അടയാളപ്പെടുത്തേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അത് ദശകങ്ങളായി ചുരുങ്ങാന്‍ തുടങ്ങി. ഷോര്‍ട്ട് ട്വന്റിയത് സെഞ്ചുറി എന്ന് ചിലര്‍ വിശേഷിപ്പിക്കുന്ന കാലം 1990 ല്‍ അവസാനിക്കുകയും ഇന്റെര്‍ നെറ്റും വെബ് ലോകകവും ആരംഭിക്കുകയും ചെയ്തതോടെ അഞ്ച് സംവത്സരങ്ങളിലേറെ നീളുന്നില്ല ഒരു യുഗം. ജീവിത വേഗം വര്‍ദ്ധിക്കു...
അതിരുകളില്ലാത്ത ലോകം
മാനവജാതിയുടെ ചരിത്രത്തിലെ അത്യന്തം സങ്കീർണ്ണമായ ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വളർന്നു വരുന്ന തലമുറയെ നാം ഐ തലമുറ എന്നാണ് വിളിക്കുന്നത്. ഇന്റർനെറ്റോ, ഇൻസ്‌റ്റന്റോ, ഐപാഡോ ആവാം ഈ ഐ. ‘ഞാൻ എന്നെ സ്‌നേഹിക്കുന്നു, നിങ്ങളെ ഞാൻ സ്‌നേഹിക്കുന്നെങ്കിൽ അത് കേവലമായ ആനുഷംഗികത മാത്രം’ എന്നതാണ് ഈ തലമുറയുടെ സന്ദേശം. ഒന്നും മറ്റൊന്നിനേക്കാൾ നല്ലതല്ല, എല്ലാം ആപേക്ഷികം എന്ന പോസ്‌റ്റ്‌മോഡേൺ ദർശനമാണ് ഇന്ന് ദീപസ്‌തംഭം. മാറ്റങ്ങൾ ഉണ്ടാകുന്നു എന്നതിൽ പുതുമയില്ല. മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ ഗതിവേഗം കൂടുന്...