ഡി.അയ്യപ്പൻ
ഇനിയെങ്ങിനെ കഴുതയാവും?
സത്യം പറയാമല്ലോ, ഇടത്തൂന്നുളള അമിട്ടും നിലവെടീം ഒക്കെക്കണ്ടു പൊളിച്ച വായ് ഇനിയും അടയ്‌ക്കാറായിട്ടില്ല. പൊതുജനം കഴുതയെന്നു ഇനി വിളിക്കുന്നവനെ കോവർ കഴുതയെന്നു വിളിക്കണ്ടേ! നാടൻഭാഷയിൽ പറഞ്ഞാൽ ഇതുപോലൊരു പണി.... തളളയില്ലാത്ത രണ്ടു കുഞ്ഞുങ്ങൾക്കുവേണ്ടി നവതിയെത്താറായ ഒരു പിതാവ് ഇത്തിരി സ്വാർത്ഥനായിപ്പോയ തെറ്റല്ലേ ഉണ്ടായുളളൂ. ഇരുന്ന കസേര ഒന്നിളകിയെന്നു തോന്നിയപ്പോൾ ആ പിതാവിന്റെ മുന്നിൽ സാഷ്‌ടാംഗം നമസ്‌കരിച്ച് സർവ്വതും അനുസരിച്ചുപോയ ഒരു പുണ്യാളന്റെ പണിയാണോ ഈ ജനത്തിന് ഇഷ്‌ടപ്പെടാതെ പോയത്, ആവോ! എന്...