സി.വി. ജോർജ്ജ്
ഒരു റെയിൽവേ സമരാനുഭവം
1853 ൽ ഡെൽഹൌസി പ്രഭു ഗവർണർ ജനറൽ ആയിരിക്കുമ്പോളാണ് ഇൻഡ്യയിലെ റെയിൽവേ യാത്രയുടെ തുടക്കം. ഇന്ന് 7,349 സ്റ്റേഷനുകളും , 13,500 ൽ പരം യാത്രാട്രയിനുകളും, 9,140 ൽ പരം ചരക്കുവണ്ടികളുമടങ്ങുന്ന ഒരു ബൃഹത്തായ ശ്രുംഖലയാണിത്.
തൊഴിലാളി യൂണിയനുകൾ രൂപീകരിച്ചതിനു ശേഷം അവർ ചില സമരങ്ങൾ നടത്തിയെങ്കിലും അവ മിക്കതും അടിച്ചമർത്തപ്പെടുകയാണുണ്ടായത്. 1928 ൽ ദക്ഷിണ റെയിൽ കമ്പനിയിൽ സാരമായ ഒരു തൊഴിൽസമരത്തിനു പിന്നാലെ 1967, 1968 , 1970, 1973 വർഷങ്ങളിൽ ചെറിയ തോതിൽ പണിമുടക്കുകൾ ഉണ്ടായെങ്കിലും, 8 മെയ് 1...
ക്ഷണഭംഗുരം
രാമന്‍കുട്ടി മരിച്ച വിവരം ആരോ അയച്ച വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണറിയുന്നത്. ഒരു കാലിനു മുടന്തുണ്ടന്നതൊഴിച്ച് ആള് പൊതുവേ ആരോഗ്യവാനായിരുന്നു. കോവിഡിന്‍റെ കാലമായതുകൊണ്ട് പെട്ടെന്നു വല്ലതും സംഭവിച്ചതാവാനും വഴിയുണ്ട്. തന്‍റെ ഉറ്റസുഹൃത്തൊന്നുമായിരുന്നില്ല രാമന്‍കുട്ടി. അതുകൊണ്ടുമായിരുന്നു കുറെ നാളായി വിവരങ്ങളറിയാതിരുന്നത്. എങ്കിലും രാമന്‍കുട്ടിയെ മറക്കുവാൻ തനിക്കാകുമായിരുന്നില്ല.
തന്റെ സീനിയര്‍ ക്ളാസില്‍ പഠിക്കുന്ന കുട്ടിയാണെങ്കിലും സ്കൂള്‍ കഴിയുന്പോള്‍ ഒരുമിച്ചു യാത്ര ചെയ്യുക പതിവായ...
അടിമ
"എനിക്കു ശ്വസിക്കാൻ വയ്യ", യെന്നാ , -
മദ്ധ്യവയസ്ക്കന്റെ രോദനം
കേട്ടിട്ടും കൈ പോക്കറ്റിൽ നിക്ഷേപി -
ച്ചൊരധമന്റെ കാൽമുട്ടിലമരുന്ന
കഴുത്തിനിവിടെയെന്തു വില! ;
കാഴ്ചക്കാരുടെ യാചനയ്ക്കുമില്ല വില ;
കൂടാതെ, കുട്ടിപ്പോലീസുകാർക്കു -
മാപ്പഹയനെ ഭയമായിരുന്നു പോലും !
'ചാവിൻ' എന്നാണു ബാഡ്ജിലെ പേരു -
പോലു മെന്തൊരു വൈപരീത്യം!
നാനൂറു കൊല്ലത്തെ യടിമത്തചിന്ത -
യ്ക്കിന്നു മൊരു മോചനമുണ്ടാകയില്ലയോ?
ലേലത്തിൽ പിടിച്ച പാവം മ...
പരിണാമം
അയാൾ കൈമടക്കിൽ തലചേർത്തു വശം ചെരിഞ്ഞു കിടന്നു. ഉറക്കം തീർന്നിട്ടും കിടക്കയിൽനിന്നും എഴുന്നേൽക്കുവാൻ തോന്നിയില്ല. അയാൾ ആത്മഗതം ചെയ്‌തുഃ “അല്ലെങ്കിൽത്തന്നെ ഇപ്പോഴെ എന്തിനെഴുന്നേൽക്കണം?” ഒരാഴ്‌ച മുൻപുവരെ അലാറം വച്ച് കൃത്യമായി എഴുന്നേൽക്കാറുണ്ടായിരുന്നു. കാലാവസ്ഥപോലും നോക്കാതെ രാവിലെതന്നെ ജോഗിംഗും നടത്തിയിരുന്നു. ഈയിടെ അതിനും മുടക്കമായി. “മ്യാവൂ... മ്യാവൂ...” വളർത്തുപൂച്ച ഒച്ച വയ്‌ക്കുന്നു. അതിനു വിശന്നിട്ടാവും. ഭാര്യ ആദ്യ ഷിഫ്‌റ്റ് ജോലിക്കു പോയിക്കഴിഞ്ഞിരിക്കുന്നു. അവൾ ഭക്ഷണം കൊടുത്താൽ കഴിക്ക...