കുക്കു കൃഷ്‌ണൻ
നീലാംബരി
ഗതകാലശിലകളാൽ ഊട്ടിയുറപ്പിച്ച- ചുടുകൊടുംകാട്ടിലെ ഭൈരവിയാണ് ഞാൻ...! നാഗപാശങ്ങളാൽ എന്നെ ബന്ധിച്ചു നീ.... അഷ്‌ടബന്ധം കൂട്ടി കാവിൽ പ്രതിഷ്‌ഠിക്ക! വ്യാളീമുഖങ്ങളിൽ കുങ്കുമം തൊട്ടു നീ... ഇന്ദീവരം ചാർത്തി എന്നെ സ്തുതിക്കുക വാളും ചിലമ്പും എനിക്കായ് സമർപ്പിക്ക- ഹോമകുണ്ഡങ്ങളെൻ മുന്നിൽ തെളിയിക്ക! ഇന്ദ്രചാപംപോലെ എന്നെ പ്രണമിയ്‌ക്ക- പട്ടുംകുരുതിയും എനിക്കായ് കരുതുക. മന്വന്തരത്തിലെ മാറ്റൊലി കേട്ടു നീ- ആര്യാവർത്തങ്ങളിൽ വേദാന്തമോതുക. പൂർവ്വോത്തരത്തിലെ തോറ്റം ശ്രവിച്ചു നീ.... പ്രണവമന്ത്രങ്ങളിൽ സർവ്വജ്‌ഞ്ഞയാ...
കാഴ്‌ചകൾ
പകലുണർച്ചയിൽ ആലസ്യം വിട്ട പതിവുമേഘങ്ങൾ- വഴിതെറ്റാതെ കടന്നുപോവുമ്പോൾ- എന്റെ നക്ഷത്രങ്ങൾ കുറുങ്കണ്ണുകളിൽ തെളിയുന്നു. ബാല്യം പോയ വഴികളിൽ അറിയാതെ ചോർന്ന സന്തോഷങ്ങൾ വർഷങ്ങൾക്കിപ്പുറം പൊട്ടിച്ചിരിച്ചപ്പോൾ- നെഞ്ചിൽ കണ്ണീർമുറിവുകളാൽ കാലം നിഴൽ തീർക്കുന്നു! ഒരു ചിരിയെനിക്കായ് നീ ചുണ്ടിൽ കളങ്കമില്ലാതെ കരുതുമ്പോൾ- ഇവിടെ നീൾപാതമൊഴിഞ്ഞ സത്യം എനിക്ക് ഭാരമേറുന്നുവെന്നോ? വഴിയാത്രികൻ തേങ്ങി- രാത്രി പിന്നെയും വന്നു. പകലിന്റെ നഷ്‌ടം മടിത്തുമ്പിൽ കെട്ടി പാതിരാക്കാറ്റു കണ്ണടച്ചു. ഈ മൗനം എനിക്കു മാത്രമെന്ന് പാടിയ...
ചില നിഴൽ ചിത്രങ്ങൾ
മണ്ണിൽ തപം ചെയ്തവരുടെ കിനാവുകൾ- നിലാവിലൂടെ, നിദ്ര കടം കൊണ്ടപ്പോൾ- കാൽവരിയിലെ കാറ്റിൽ തളർന്ന് നിലവിളികളുടെ മാറ്റൊലി! മഞ്ഞിലൂടെ ചോരപൊടിയുന്നൊരു കുരിശുമേന്തി- ആരോ ഒച്ചവെക്കാതെ നടന്നടുക്കുന്നു!! വിണ്ണിൽ മിഴിച്ചുണ്ട് വറ്റിയ മഴമേഘങ്ങൾ- രാവിലൂടെ കുളിർ യാചിച്ചപ്പോൾ- വഴിയിറക്കിലെ നിശ്ശബ്‌ദതയിൽ വരണ്ട ഉറവകളുടെ കണ്ണുനീർ! നിരത്തിലൂടെ നീർനിറച്ചൊരു കുടവുമേന്തി- ആരോ പതം പറഞ്ഞ് നടന്നടുക്കുന്നു! മനസ്സിൽ മുഖം നഷ്‌ടപ്പെട്ടവരുടെ ഓർമ്മകൾ- മഴയിലൂടെ സ്‌നേഹം ഒലിപ്പിച്ചപ്പോൾ- നെഞ്ചിലെ നൊമ്പരച്ചൂടിൽ ഉരുകിയ പ്രണയങ്ങളു...