സി.എസ്. സുധാകരൻ
ഇന്ത്യയിലെ ആത്മഹത്യകൾ
ദേവപ്രശ്നത്തിൽ നിന്നും അല്പം മനുഷ്യപ്രശ്നത്തിലേക്ക് കണ്ണ് തുറക്കാം. 1985നു ശേഷമുള്ള ഇന്ത്യയിലെ ആത്മഹത്യകളിൽ 95%വും സാമ്പത്തിക ബാധ്യതമൂലമാണെന്ന് കാണുന്നു. ആത്മഹത്യകളുടെ കാരണം തിരക്കാനും പരിഹാരം നിർദ്ദേശിക്കാനും കമ്മീഷനുകളും നിയമജ്ഞരും തല പുകയ്ക്കുന്നു. 1984ൽ പ്രധാനമന്ത്രിയായിരുന്ന അമ്മയെ വെടിവെച്ചുകൊലപ്പെടുത്തിയപ്പോൾ വിമാനം പറപ്പിച്ച് ജീവിതം ആസ്വദിച്ചിരുന്ന പയ്യനെ പിടിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി. ഇന്ത്യയെന്താണെന്ന് മുത്തച്ഛന്റെ പുസ്തകം വായിച്ച് (വായിച്ചിരുന്നെങ്കിൽ!) മാത്രം അറിവു...