സി.എസ്. ആസാദ്
അയോധ്യ അടവിം വിദ്ധി…!
എങ്ങിനെ എന്നെ തനിച്ചുപേക്ഷിക്കുവാൻ തോന്നിയോ,, താപാഗ്നി, നിത്യമാം താപമാം തീയ്‌ക്കെന്നെ നൽകിയോ..... ഉള്ളിലെ പരിഭവം കാണാതെ വാക്കിലെ വിരഹവും.... പെണ്ണ് ഞാൻ..... നന്മയും സഹനവും.... (ഇന്ന് നിൻ ബാധ്യത...) ഉമ പണ്ട് ഉത്തരാദ്രിയിലുഗ്ര തപസ്സാലെ... (സീതയോ....!) കലിയേ നിയാമകം, യുഗസൂചി നിശ്ചലം നിൽക്കയോ..... എന്നിലെ ദൗർഭാഗ്യമൊക്കെയും നിന്നാലെ എങ്കിലും സ്‌നേഹിച്ചു രഘുരാമ നിന്നെ ഞാനെപ്പൊഴും... തീരാതെ രാഘവാ, ഇത് രാജനീതിയോ.... രഘുരാമ സ്വാർഥമോ? അന്ന് അശോകത്തറയ്‌ക്ക് മേൽ നിസ്‌സഹായം... ഇന്നോ, ഈ കൊടുകാടിന്നു നട...
നാളെ…
കാണായ്‌മ കണ്ടും.... കേൾക്കായ്‌മ കേട്ടും.... തൊടായ്‌മയെ തൊട്ടും... ഒളിപ്പോര് നടത്തിയോർ... ഒറ്റയ്‌ക്ക് പൊരുതിയോർ... ചൂട്ടു തന്നിട്ട് പോകുന്നു... നമ്മളാ ചൂട്ടുകൾ തല്ലിക്കെടുത്തി പന്തവും കാത്തിരിക്കുന്നു.... ഇനിയുദിക്കേണ്ടുന്നു നമ്മൾ... തലനിറച്ചിരുളുമായ് നാളെ..... Generated from archived content: poem2_may6_10.html Author: cs_asaad