സി.ആർ. രാജൻ
ഗാന്ധിധാം എക്‌സ്‌പ്രസ്
പഠിച്ചതും പഠിപ്പിക്കുന്നതും ഗണിതശാസ്‌ത്രമാണെങ്കിലും പലപ്പോഴും അമ്മയുടെ കണക്കുകൾ പിഴച്ചിട്ടുണ്ട്. അതോർത്ത് ഭയന്നും തളർന്നും ഉറങ്ങാതെ ഇത് മൂന്നാം രാത്രി. തളർച്ചയോടെ ഇമകളൊന്നടഞ്ഞുവെന്നിരിക്കട്ടെ. പൊടുന്നനെ അകകണ്ണിൽ വെളളിവെളിച്ചം പരക്കുകയായി, വെളിച്ചത്തിനൊടുവിൽ അതേദൃശ്യം തുടർന്നും കാണുകയാൽ, അമ്മ പിന്നെ കണ്ണുകളടച്ചില്ല. കോൺക്രീറ്റ് അവശിഷ്‌ടങ്ങൾക്കു മുകളിൽ ഉയർന്നുകണ്ട കൈപ്പത്തി, നിലവിളിയുടെ അവസാനം സഹായം ലഭിക്കുമെന്ന ഉൾപ്രേരണയാൽ താനെ വിടർന്നതാകുമോ എന്ന് അമ്മ സംശയിച്ചിരുന്നു. വിരലുകൾ അകന്ന...
ദൈവം സാക്ഷി
“ദൈവം സാക്ഷിയായി കോടതി മുമ്പാകെ ബോധിപ്പിക്കുന്നതത്രയും സത്യമാകുന്നു; സത്യം മാത്രമാകുന്നു.” നിർവ്വികാരനായി പ്രതികൂട്ടിൽനിന്ന അവനെ നോക്കാതെ, സാക്ഷികൾ പലപ്പോഴായി പ്രതിജ്ഞയെടുത്ത് മൊഴി നൽകി. ബോധിപ്പിച്ചതത്രയും അസത്യമാകുന്നു. അസത്യം മാത്രമാകുന്നുവെന്ന യാഥാർത്ഥ്യത്തോടു പ്രതികരിക്കാനാകാതെ, ഇരുമ്പഴികളുളള മരക്കൂട്ടിൽ പോലീസ് നിരീക്ഷണത്തിൽ അവൻ നിന്നു; പ്രമാദമായ ഒരു കൊലക്കേസിലെ പ്രതിയായി അവൻ. നീണ്ട വിചാരണക്കൊടുവിൽ ആ ദിവസവും വന്നെത്തി. മഴ തുടങ്ങും മുൻപുതന്നെ കോടതിമുറി ജനനിബിഢമായി കഴിഞ്ഞിരുന്നു. പത...