സി. ആർ. രാജഗോപാൽ
നാടൻ ജലസേചന യന്ത്രങ്ങൾ
പുഴയോരത്തെ ജനങ്ങൾക്ക് ജലവിനിയോഗത്തിന്റെ നാട്ടുശാസ്‌ത്രങ്ങൾ അറിയാമായിരുന്നു. ജലത്തിന്റെ ഉചിതവും സന്തുലിതവുമായ വിനിയോഗ മാർഗ്ഗങ്ങളായിരുന്നു അത്. നാടൻ ജലക്കൊയ്‌ത്തുതന്നെയായിരുന്നു അവ. പാടത്തും പറമ്പിലും പുഴയോരത്തും പുഴയിൽതന്നെയും ജലക്കൊയ്‌ത്ത് നടത്തിയിരുന്നു. വേനൽ കൃഷിയ്‌ക്ക് പുഴയെയാണ് ആശ്രയിച്ചിരുന്നത്. ഉയരമുളള പറമ്പുകളിലേക്ക് വെളളമെത്തിക്കുന്ന തേമാടിത്തേക്ക് ഇന്നും അപൂർവ്വമായി ഉണ്ട്. കാളത്തേക്ക്, തുലാത്തേക്ക്, ചക്രം, വേത്ത്, പെട്ടിയും പറയും തുടങ്ങിയ വിവിധ ജലവിനിയോഗ മാർഗ്ഗങ്ങളുണ്ടായി...
പുഴയുടെ നാട്ടറിവ്
നദികൾ സംസ്‌ക്കാരത്തിന്റെ വിളനിലങ്ങളാണ്. നൂറ്റാണ്ടുകളായി നീർത്തടത്തിന്റെ ശ്രോതസ്സുകൾ നിലനിർത്തിക്കൊണ്ട് ഒഴുകുന്ന മലനാട്ടിലെ ചെറുതും വലുതുമായ പുഴകളുടെ തീരത്താണ് നാടോടി സമഗ്രത തഴച്ചുവളർന്നത്. കാട്ടായ്‌മകളും നാട്ടായ്‌മകളും എന്നും പുഴയെ സംരക്ഷിക്കുകയും കാത്തുപോരുകയും പുഴമയുടെ വഴക്കത്തെ നാടൻ കലകളിൽ പൊലിക്കുകയും ചെയ്‌തു വന്നു. കുന്നു പൊലിക, പുഴ പൊലിക കുളം പൊലിക, കന്നു പൊലിക മണ്ണു പൊലിക, നാടുപൊലിക; എന്ന് വാമൊഴിപ്പാട്ട് കവികൾ പാടിയപ്പോൾ മലനാടു മുതൽ നെയ്‌തൽ വരെയുളള നാടിന്റെ ‘തിണ’യുടെ സങ്കല്പവു...
ജന്തുവൈവിധ്യം
പുഴയിലെ ജന്തുജാലങ്ങൾ അനവധിയാണ്. പലതരം മീനുകൾ, ആമകൾ, പാമ്പുകൾ, നീറ്റെലികൾ, നീർനായകൾ, തവളകൾ, ഞണ്ടുകൾ, മുതലകൾ, ഇങ്ങനെ പോകുന്നു. മലിനീകരണവും പുഴശോഷണവും മൂലം പല ഇനങ്ങളും വംശനാശത്തിനിരയായിട്ടുണ്ട്. എന്നാൽ തീരവാസികളുടെ ഓർമ്മകളിൽ പുഴജന്തു വൈവിധ്യമുണ്ട്. പുഴയുടെ പ്രത്യേക പരിസ്ഥിതികളിൽ നാലുതരം ആമകളെ കണ്ടിരുന്നു. വെളളാമ, കാരാമ, ചൂരലാമ, മഞ്ഞാമ. ഇതിൽ ചൂരലാമയും മഞ്ഞാമയും അപൂർവ്വമായി. ഭാരതപ്പകുഴയിലും കരിവന്നൂർപ്പുഴയിലും മഞ്ഞാമയെ വീണ്ടും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പുറം ചിത്രശലഭത്തെ പോലെയാണ്. ചാലക്കുടി പ...
പുഴയുടെ നാട്ടറിവ് – 2
പുഴയെ അറിയാനും പുഴയുടെ തീരത്തെ സംസ്‌കാരത്തെ തിരിച്ചറിയാനും വേണ്ടി നടത്തിയ അന്വേഷണങ്ങളാണ് ഇത്. കേരളത്തിന്റെ സംസ്‌കാരം പുഴ നിർമ്മിതിയാണെന്ന് നാം കണ്ടെത്തുന്നു. സസ്യവൈവിധ്യം, ജന്തുവൈവിധ്യം, പുഴയും വിശ്വാസവും, പുഴയോരത്തെ കൈവേലകൾ, വാമൊഴിക്കലകൾ, പക്ഷികൾ, പുഴയും മണ്ണും, പുഴയും വെളളവും, പുഴക്കടവുകൾ, പുഴയും കൃഷിയും നാടൻ ജലസേചനരീതികൾ, പുഴയും കുട്ടികളും എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലൂടെ പുഴയുടെ നാട്ടറിവുകൾ രൂപപ്പെടുന്നു. ചാലിയാൽ ഭാരതപ്പുഴ, കരുവന്നൂർ പുഴ, ചാലക്കുടിപ്പുഴ തുടങ്ങിയ പുഴകളുടെയും കൊടുങ്ങല്...