സി.ആർ. ഓമനക്കുട്ടൻ
മഞ്ഞ
ചുവന്ന ചാമ്പക്കപ്പഴം കുലകുലയായി. ഇടയില്‍ മരക്കവട്ടയില്‍ അനക്കമറ്റിരുന്ന് ചുവപ്പനോന്ത്. അമരക്കാച്ചട്ട എനിക്ക്. വയറും പൊക്കിളും പിറന്നപടി. എന്റെ പൊക്കിളിലൂടെ ചോര ഊറ്റിക്കുടിച്ച് ഓന്തന്‍ കടുംചുവപ്പനായി. പൊക്കിള്‍ പൊത്തി കുനിഞ്ഞു. മൂന്നാല് മുഴുത്ത കല്ല് കൈയില്‍. കൊടുത്തു ഉന്നം നോക്കി. ഏറു കൊണ്ട് അവന്‍ വീണു. ചത്തുമലച്ച് വാ പൊളിച്ച് കിടന്നു. അരക്കാച്ചട്ട പൊക്കി ഞാന്‍ മുള്ളി. അവന്റെ വായില്‍. ചത്തവന് ജീവന്‍ വച്ചു. ചുവപ്പ് മാഞ്ഞു. പതുക്കെപ്പതുക്കെ മഞ്ഞയായി. കടും മഞ്ഞ. മഞ്ഞച്ച ആത്തപ്പഴം തൂങ്ങും മരത്തില...
ജാതിനിർണ്ണയം
ചെന്താമരമൊട്ടുകളായ ഉപ്പൂറ്റികൾ കറുത്തിരുണ്ടു, വരണ്ടുണങ്ങി, വെടിച്ചു കീറി. രക്തവാതിയായെന്ന് സ്വയം തിരിച്ചറിഞ്ഞു. ചർമ്മരോഗ വിദഗ്‌ദ്ധനെ തേടിപ്പോയി പാദമാസകലം പരിശോധിച്ച് ഭിഷഗ്വരൻ അന്വേഷിച്ചുഃ ഏതു സോപ്പുതേക്കുന്നെ? ആമോദം പൂണ്ടറിയിച്ചു; അജന്ത, പ്യാരി, നളന്ദ ചന്ദ്രിക, മെഡിമിക്‌സ്, ചന്ദനം, മുല്ലപ്പൂ...... രാധാസ് തീണ്ടാറില്ല! ആനന്ദ ചിത്തനായി മന്ദസ്‌മേരം തൂകി വൈദ്യർ ആരാഞ്ഞുഃ ഈഴവനാണല്ലേ? തലയാട്ടി നീട്ടിച്ചൊല്ലി ഈഴവനാം ഈഴവത്വം ജാതിർഗോത്വം ഗവാം യഥാ! Generated fr...

നാരായണീയം
കണ്ണാടിക്കൂട്ടിലെ ഗുരുപ്രതിമ കണ്ണീരൊഴുക്കുന്നു; വിയർത്തൊലിക്കുന്നു! നാരായണീയർ ആർത്തലച്ചു വന്നു, നെഞ്ചത്തറഞ്ഞു, വാവിട്ടു കരഞ്ഞു. കുരുടൻ കണ്ടു, ചെകിടൻ കേട്ടു, മുടന്തൻ ഓടി. ആൾക്കടൽ ഇരമ്പി. പെറ്റുവീണിട്ടിന്നോളം ഒന്നുമിണ്ടാത്തവൻ, കരയുന്ന ഗുരുവിനെ വലംചുറ്റി കിടന്നുരുണ്ടു. ഉരുണ്ടവൻ നിവർന്നുനിന്ന് ഉരിയാടി ഃ വ്...വെ....വെളളം... വെളളമെത്തി. അത് കൈയാൽ തട്ടിത്തെറിപ്പിച്ച് ഊമ ഒച്ചവച്ചുഃ വ്...വെ...വെളളാപ്പം.. ചൂടുവെളളപ്പം വന്നു. ആയത് കാലാൽ തൊഴിച്ചെറിഞ്ഞ് തൊണ്ട തുറന്നവൻ അലറി വിളിച്ചു ഃ ...