സി.ആർ.നീലകണ്‌ഠൻ
ഫുട്‌ബോൾ വെറും കളിയല്ല, കാര്യവുമാണ്
മറ്റേതൊരു കളിപോലൊന്നല്ലേ ഈ ഫുട്‌ബോളും? ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും പ്രിയപ്പെട്ട കളിയാണിതെന്നതു സത്യം. എന്നാലും മറ്റു ‘കാര്യ’ങ്ങളെല്ലാം കഴിഞ്ഞല്ലേ നാം ‘കളി’യിലേക്കു വരൂ. ഒഴിവുസമയത്തുമാത്രമല്ലേ വിനോദങ്ങളെല്ലാം പ്രസക്തമാകൂ. ഈ തത്ത്വം ബാധകമാകാത്തത് കളിക്കാർക്കും സംഘാടകർക്കും മാത്രമാണ്. അവർക്ക് കളി ജിവനോപാധിയാണ്, തൊഴിലാണ്, വരുമാനമാണ്. കച്ചവടതാത്‌പര്യം വച്ചുകൊണ്ട് മാധ്യമങ്ങൾ നടത്തുന്ന പ്രചരണംമൂലം കുറെപ്പേർക്ക് കളിയയൽ കടുത്ത കമ്പമുണ്ടായേക്കാം. എന്നാലും ‘കളി’ കളിതന്നെയാണ്. എന്നാൽ ഇതിൽനിന്ന...