സി.പി. മധുസൂദനൻ
വൈശാഖ മാഹാത്മ്യം
പ്രപഞ്ചനാഥൻ കാലത്തിന്റെ കണക്കിൽ ആറ് ഋതുക്കളെയും പെടുത്തിയിട്ടുണ്ട്. ശിശിരം, വസന്തം, ഗ്രീഷ്‌മം, വർഷം, ശരത്, ഹേമന്തം, ഋതുനാഥന്മാരായി ആറ് ഗ്രഹങ്ങളുമുണ്ട്. ശിശിരത്തിന് ശനി, വസന്തത്തിന് ശുക്രൻ, ഗ്രീഷ്‌മത്തിന് സൂര്യൻ, വർഷത്തിന് ചന്ദ്രൻ, ശരത്തിന് ബുധൻ, ഹേമന്തത്തിന് വ്യാഴം. ഋതുക്കൾ കലാകാലങ്ങളിൽ സൃഷ്‌ടിയുടെ നിയമം അനുസരിച്ച് ഋതം നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഋതത്തിന്റെ അർത്ഥം സത്യമെന്നാണ്. ത്രികാലങ്ങളിലും മാറ്റമില്ലാതെ നടക്കുന്നത്. പ്രകൃതിയിലെന്നപോലെ മനുഷ്യജീവിതത്തിലും ഓരോ നിമിഷവും ഋതു...
അക്ഷയതൃതീയ
അക്ഷയതൃതീയക്ക് ആധാരമായ ഗ്രന്ഥം വിഷ്‌ണുധർമ്മസൂത്രമാണ്. വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ ദിവസമാണ് അക്ഷയതൃതീയ. കൃതയുഗാരംഭം അക്ഷയതൃതീയ തിഥി മുതലാണ്. വൈശാഖധർമ്മത്തെ കീർത്തിക്കുന്ന ഗ്രന്ഥങ്ങളെല്ലാം അക്ഷയതൃതീയക്ക് ഏറെ പ്രാധാന്യം കല്‌പിച്ചിരിക്കുന്നു. അക്ഷയതൃതീയ നാളിൽ നടത്തുന്ന ദാനാദി പുണ്യകർമ്മങ്ങളുടെ ഫലം ഒരിക്കലും നശിക്കില്ലെന്നാണ് വിശ്വാസം. ദാനത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ദാഹജലം, ഫലമൂലാദികൾ, പാദുകങ്ങൾ, വസ്‌ത്രം, ഛത്രം, യഥാശക്തി ദ്രവ്യങ്ങൾ എല്ലാം ദാനവസ്‌തുക്കളിൽപ്പെടുന്നു. അക്ഷ...