സി.പി.അബൂബക്കർ
പ്രായം ചെന്നവൾ ഭൂമി
ശരത്‌ക്കാലത്ത് പർവ്വതവനങ്ങളിൽ ഇലപൊഴിഞ്ഞു തുടങ്ങും വസന്തത്തിന്റെ ഉച്ഛിഷ്‌ടങ്ങൾ ചുടുകാറ്റിൽ അടിഞ്ഞുതുടങ്ങും കാവല്‌ക്കാരുടെ രക്ഷാമടകളിൽ ആളൊഴിഞ്ഞു തുടങ്ങും മലഞ്ചെരിവുകളിൽ നിഷാദന്മാരുടെ കാലൊച്ചകൾ നിലച്ചു തുടങ്ങും വേട്ടനായ്‌ക്കളുടെ കിതപ്പുകൾ അകന്നുതുടങ്ങും ഒറ്റയാൻ മഴകൾ. ഭൂമിയെ പുണർന്നുതുടങ്ങും ശുഭദർശനയായ ഭൂമി പ്രപഞ്ചരാശികളിൽനിന്നൊളിച്ചുവെച്ച രാക്ഷസദാഹങ്ങൾ ശമിച്ചുതുടങ്ങും വൻകരകൾ സമുദ്രങ്ങൾ നദികൾ തടാകങ്ങൾ മണൽക്കാടുകൾ മരുഭൂമികൾ പിണഞ്ഞ് പുളഞ്ഞ് ഭൂമിയുടെ ലാസ്യഭാവങ്ങൾ അഴിഞ്ഞാടിത്തുടങ്ങും രഹസ്യങ്ങൾ സൂ...