Home Authors Posts by സി.എം.വിനയചന്ദ്രൻ

സി.എം.വിനയചന്ദ്രൻ

0 POSTS 0 COMMENTS
ചന്തേര, മാണിയാട്ട്‌ പി.ഒ., കാസർഗോഡ്‌ - 671 310.

കെൻ സാരോ വിവ

ചൂഷിതവർഗ്ഗത്തോടും, ചൂഷണത്തിന്‌ വിധേയമായിക്കൊണ്ടിരുന്ന പ്രകൃതിയോടും കാണിച്ച, അനന്യമായ ആത്മബന്ധത്തിന്‌ പ്രതിഫലമായി നൈജീരിയൻ പട്ടാള ഭരണകൂടത്തിന്റെ കൊലക്കയർ ഏറ്റുവാങ്ങേണ്ടിവന്ന പ്രതിഭാധനനായ കവിയും, സാഹിത്യകാരനും, പരിസ്ഥിതി പ്രവർത്തകനും, പത്രപ്രവർത്തകനും, സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു, കെൻ സാരോ വിവ. നൈജീരിയയുടെ തെക്കേയറ്റത്ത്‌ നൈജർ നദീതടത്തിൽ, ഏതാണ്ട്‌ 450 ചതുരശ്രമൈലുകൾ വിസ്‌തൃതിയുളള ‘ഒഗോണിനാട്‌’ എന്ന പ്രദേശത്ത്‌ ജീവിക്കുന്ന ന്യൂനപക്ഷ ഗോത്രവർഗ്ഗക്കാരാണത്രെ, ഒഗോണികൾ. അവരുടെ ജനസംഖ്യ അഞ്ചുലക്ഷത്...

മൊഴിമാറ്റം

ഒന്ന്‌ സർവ്വാഭരണവിഭൂഷിതയായി ശുഭ്രവസ്‌ത്രധാരിണിയായി, കവിയോടൊപ്പമായിരുന്നു, കവിത അവിടെയെത്തിയത്‌. നിരൂപകവൃന്ദത്തിന്റെ കുടുസ്സുമുറിയിലേക്ക്‌ ക്യാറ്റ്‌വാക്കിംഗിനായി കവിതയെ തളളിക്കയറ്റി, കവി, പുറത്തുനിന്നും വാതിലടച്ചു. നിരൂപണത്തിന്റെ നാനാവിധ പ്രവണതകളാൽ കവിതയുടെ അനാട്ടമി സൂക്ഷ്‌മമായി, ഇഴപിരിച്ച്‌ പരിശോധിക്കപ്പെട്ടതിനാൽ;.... ഉടലാകെ, അംഗോപാംഗം രദ,നഖമുനകളാഴ്‌ന്നിറങ്ങിയ ചോരപ്പാടുകളോടെ, അല്പവസ്‌ത്രധാരിണിയായി, ഒരുവിധത്തിൽ രക്ഷപ്പെട്ട്‌ കവിത പുറത്തിറങ്ങിയപ്പോഴേക്കും, കവി, കടന്നുകളഞ്ഞിരുന്നു...! ...

കറുപ്പിന്റെ കൂട്ടുകാരി

കരയുകയാണിവൾ... ഇരുട്ടിന്റെ കൂട്ടിൽ തനിച്ചിരുന്ന്‌... കണ്ണീരു വീഴാതെ... മണ്ണിൻ ഞരക്കമായ്‌... വിണ്ണിൻ മുഴക്കമായ്‌... വേപഥുപൂണ്ട്‌, കിനാവിന്റെ കൂട്‌ തകർത്ത്‌... കനിവിന്റെ തണൽതേടി തളരുകയാണിവൾ...! മഴ... മഴയവൾക്കന്നത്തെ കൂട്ടുകാരി...! കണ്ണീരും വിയർപ്പുമലിയിച്ച്‌... വേദനകൾ കളിത്തോണികളിലാക്കിത്തുഴഞ്ഞ്‌... അങ്ങേത്തലക്കൽ സാഗരത്തിരകളിലൊഴുക്കും... മഴയവൾക്കന്നത്തെ കൂട്ടുകാരി....! കാറ്റ്‌... കാറ്റവൾക്കന്നത്തെ കൂട്ടുകാരി...! നെഞ്ചിലെത്തീക്കനലൂതിക്കെടുത്തിയും... കണ്ണിലെക്കണ്ണാടി വീശിത്തുടച്ചും... കവിളിലെ സി...

വിദ്വാൻ പി.കേളുനായർ

വടക്കെ മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ, തിളങ്ങുന്ന ഒരധ്യായമാണ്‌, വിദ്വാൻ പി.കേളുനായരുടെ ജീവിതം. ദേശാഭിമാനപ്രചോദിതവും, സമരോത്സുകവുമായിരുന്ന ആ ജീവിതം, മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാക്കുംമുമ്പേ അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം. കവി, നാടകകൃത്ത്‌, നടൻ, ഗായകൻ, രാഷ്‌ട്രീയപ്രവർത്തകൻ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭയായിരുന്നു, കേളുനായർ. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനം കോൺഗ്രസിന്റെ നേതൃത്വത്തിൽ സജീവമായിരുന്ന ഒരു പ്രദേശമായിരുന്നു കാഞ്ഞങ്ങാട്‌. എ.സി.കണ്ണൻനായർ, വിദ്വാൻ.പി.കേളുനായർ തുടങ്ങിയവരായിരുന്നു മ...

സീരിയ(ൽ)സ്‌

അയാളുടെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവും അവളുടെ ഭർത്താവിന്റെ അനുജന്റെ ഭാര്യയും ഒരാശുപത്രിയിൽ കണ്ടുമുട്ടി. ഈശ്വരാ... ഇനിയെന്തൊക്കെയാണ്‌ സംഭവിക്കാൻ പോകുന്നത്‌? Generated from archived content: story5_july5_07.html Author: cm_vinayachandran

തീർച്ചയായും വായിക്കുക