സീയെം മൗലവി, ആലുവ
ധർമ്മചിന്തയുടെ പ്രസക്തി
ധർമ്മനിഷ്‌ടയാണ് ഒരു സമൂഹത്തിന്റെ വളർച്ചയുടെ അടിത്തറ. മനുഷ്യകുലം പരിചയിച്ചിട്ടുള്ള എല്ലാ വേദങ്ങളും ധർമ്മമെന്തെന്ന് നിർവ്വചിക്കുകയും അവ ആചരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. യഥാർത്ഥവിശ്വാസത്തിന്റെ വെളിച്ചത്തിൽ ചിട്ടപ്പെടുത്തിയ ജീവിതമാണ് പ്രയോഗവൽക്കരിക്കപ്പെടുന്ന ധർമ്മം! സത്യം, ദയ, ധർമ്മം എന്നിവയിലധിഷ്‌ടിതമായിരിക്കണം നമ്മുടെ ജീവിതം. സത്യസന്ധതയാണ് വ്യക്തിയുടെ വിശ്വസ്‌തത. സമൂഹത്തിലെ മറ്റുള്ളവർക്ക് നമ്മളെ ബോദ്ധ്യപ്പെടേണ്ട കാര്യമാണ് വിശ്വസ്‌തത. എന്നാൽ നാം അംഗീകരിക്കപ്പെടും. ഈ അംഗീകാ...