ക്ലോഡ് ലെവിസ്‌ട്രോസ്
പച്ചയ്‌ക്കും വേവിച്ചും
മനുഷ്യചിന്തയുടേയും നരവംശത്തിന്റെ ചരിത്ര & ഭാവനാപരമാനങ്ങളുളള മിത്തുകളുടെയും ഒരു പ്രധാനഘടകം അമരത്വം എന്ന ആശയവുമായി ബന്ധപ്പെടുന്നുണ്ട്. ഈ താത്വികമാനം ക്രോഡീകരിച്ചിട്ടുളള ചിഹ്‌നങ്ങളിൽ പ്രദാനമാണ് ഭക്ഷണം. പല മിത്തുകളിലും അഗ്‌നി മനുഷ്യനും ലഭിക്കുന്നതും തത്‌ഫലമായി പാചകം ചെയ്യാത്ത ആഹാരവും പാചകം ചെയ്‌ത ആഹാരവും എന്ന വ്യത്യാസം മനുഷ്യൻ മനസ്സിലാക്കുന്നതും സുപ്രധാന സാംസ്‌ക്കാരികഘട്ടങ്ങളാണ്. പ്രകൃതി (Nature)യിൽനിന്ന് സംസ്‌കാര (Culture) ത്തിലേയ്‌ക്ക് എന്ന പരിണാമം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അഗ്...