Home Authors Posts by സി.കെ കൊടുങ്ങല്ലൂർ

സി.കെ കൊടുങ്ങല്ലൂർ

0 POSTS 0 COMMENTS

ഗാന്ധിജിയും രാഷ്ര്ടീയരാമനും

സേതുസമുദ്രം പദ്ധതി സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ സത്യവാങ്ങ്‌മൂലം “രാമരാജ്യം സ്വപ്നം കണ്ടിരുന്ന രാഷ്ര്ടപിതാവെന്ന്‌ ബഹുജനങ്ങൾ ആദരിക്കുന്ന മഹാത്മജിയെ നിരസിക്കുന്നതിനു തുല്യമാണെന്ന്‌” വരുത്തിതീർക്കാനായി ഗാന്ധിജിയെ വിവാദത്തിലേയ്‌ക്ക്‌ വലിച്ചിഴയ്‌ക്കാൻ ചിലരെങ്കിലും ശ്രമിച്ചു കാണുന്നുണ്ട്‌. ഇതു അങ്ങേയറ്റം ഗർഹണിയമാണെന്ന്‌ മാത്രമല്ല തെറ്റിദ്ധാരണ പരത്തുന്ന ദുരുപദിഷ്ട പരാമർശം കൂടിയാണ്‌. രാമസേതുവും ഗാന്ധിജിയുടെ വിവക്ഷയിലുള്ള രാമനും തമ്മിൽ പുലബന്ധം പോലുമില്ലെന്നതാണ്‌ യഥാർത്ഥ്യം. ഗാന്ധിജിയുടെ റഹിം കൂടിയായ...

ഹർത്താലിലെ ശവകാമുകതയും എട്ടുകാലിമമ്മൂഞ്ഞിമാരും

ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌ കോളേജിലെ വിദ്യാർത്ഥി (?) സംഘട്ടനത്തിനിടയിൽ ദാരുണമായി മരിച്ച എ.എസ്‌.ഐ ഏലിയാസിന്റെ മൃതദേഹം കണ്ട്‌ ഭാര്യയും മകളും അലമുറയിട്ടു കരയുമ്പോൾ, പുറത്തു രാഷ്ര്ടീയപാർട്ടികൾ അവരുടെ പതിവു പണിയായ ഹർത്താൽ ആസൂത്രണം ചെയ്യുകയായിരുന്നുവെത്രെ! മുൻപൊക്കെ ഒരാൾ മരിച്ചാൽ ശവസംസ്‌കാരത്തിനുള്ള ഏർപ്പാടുകളും, അക്കാര്യം ബന്ധുമിത്രാദികളെ അറിയിക്കലുമായിരുന്നു മരണത്തോടനുബന്ധിച്ച പ്രധാന പണി. ഇന്നിപ്പോഴതൊക്കെ മാറി. പരേതന്റെ രാഷ്ര്ടീയരക്തം പരിശോധിക്കലും ഹർത്താലിനുള്ള ആസൂത്രണവും അക്കാര്യം പത്രമാഫീസുകളെ അറ...

മാർക്സിസവും അന്ത്യകൂദാശയും

പലവിധ ജീവൽ പ്രശ്നങ്ങളേക്കാൾ നമ്മുടെ ഇപ്പോഴത്തെ നിരർത്ഥകമായ തർക്കവിഷയം ‘സ്വർഗ്ഗസ്ഥനായ’ മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചോ ഇല്ലയോ എന്നതാണല്ലോ! ഒപ്പം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പള്ളിയുടെ മേൽ പിണറായി വിജയൻ ഉതിർത്ത ‘വാമൊഴി വഴക്കത്തിന്റെ സൗന്ദര്യ’ത്തെ ചൊല്ലിയും. ഒരുവന്റെ സംസ്‌കാരത്തിന്റെ മുഖമുദ്രയാണ്‌ നാഗരികതയുടെ സംഭാവനയായ ഭാഷ. ‘വാമൊഴി വഴക്കത്തിന്റെ സൗന്ദര്യ’മാകട്ടെ ആർജ്ജിത സംസ്‌കാരത്തിന്റെയും ആന്തരിക സൗന്ദര്യത്തിന്റെയും സ്വഭാവ വിശേഷത്തിന്റെയും നിദർശനവും. അക്കാരണത്താൽ തികച്ചും ആത്...

വയലാർ രവിയുടെ സവർണ വിലാപം

വയലാർ രവിയുടെ പേരക്കുട്ടിയുടെ ചോറൂണിനെ തുടർന്ന്‌ ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹം തളിച്ച്‌ ശുദ്ധീകരണം നടത്തിയതു വിവാദമാക്കിയിരിക്കുകയാണല്ലോ. ഇതിനു മുമ്പ്‌ മകന്റെ കല്യാണത്തെ തുടർന്നും പുണ്യാഹം നടത്തി രവി പബ്ലിസിറ്റി നേടിയിരുന്നു. വയലാർ രവിയുടെ ഭാര്യയുടെ മതത്തെക്കുറിച്ച്‌ ഏവർക്കും അറിയാമെന്നിരിക്കെ രണ്ടാം തവണയും ഇത്തരം വിലകുറഞ്ഞ പബ്ലിസിറ്റി സ്‌റ്റണ്ടുകൾ നടത്തുന്നത്‌ കള്ളനും പോലീസും കളിപോലെ പ്രഹസനങ്ങളാണ്‌. സവർണക്ഷേത്രങ്ങൾക്ക്‌ വയലാർ രവിയുടെ പണം വേണം. അതിനാകട്ടെ അയിത്തവുമില്ല. എന്നാൽ വയലാർ രവിയെന്...

ഗുണ്ടാവേട്ടയും മൂന്നാറിന്റെ വഴിയെ

ജനങ്ങൾ മറ്റെന്തിനേക്കാളുപരി കാംക്ഷിക്കുന്നതു സ്വൈരജീവിതമാണ്‌. അക്കാരണത്താൽ അവർ ഏറെ പ്രതീക്ഷയോടെ അഭിലഷിച്ചതു സ്വൈരജീവിതം ഉറപ്പു വരുത്താനുതകുന്ന ഗുണ്ടാനായമത്തിന്റെ അരുണോദയമാണ്‌. മൂന്നാർ ദൗത്യം ആക്ഷൻ ത്രില്ലറായിരുന്നെങ്കിൽ ഗുണ്ടാനിയമം ആശ്വാസത്തിന്റെ ജീവൽ പ്രതീക്ഷയായിരുന്നു. അതു കർക്കശമായി നടപ്പിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ജീവിതത്തിലെ മറ്റെല്ലാ വേദനകളും മറക്കാനുതകുന്ന വേദന സംഹാരിയാകുമായിരുന്നു. അത്രയ്‌ക്ക്‌ തീഷ്ണമാണു നാട്ടിലെ ഗുണ്ടാവിളയാട്ടം മൂലമുള്ള അരാജകാവസ്ഥ. സന്ധ്യയാകുമ്പോൾ കച്ചവടം പൊടിപൊടിച...

മായാവതിയും ‘മാർട്ടിനിസ്‌റ്റ്‌’ പാർട്ടിയും

മുഖ്യമന്ത്രി മായാവതിയുടെ സ്വത്തു 52 കോടിയാണത്രെ! 52 കോടിയിലേറെ സ്വത്തുള്ള നിരവധി മുഖ്യമന്ത്രിമാർ നമുക്കുണ്ടെങ്കിലും നിസ്വനായ ഒരാൾ ഇത്രയും ഭീമമായ സ്വത്തു ചുരുങ്ങിയ കാലയളവിനുള്ളിൽ സമ്പാദിച്ചതാണു നമ്മുടെയൊക്കെ ശ്രദ്ധ പിടിച്ചുപറ്റുംവിധം ഈ വാർത്തയ്‌ക്ക്‌ അസാധാരണത്വം പകർന്നത്‌. പോസ്‌റ്റ്‌ ആന്റ്‌ ടെലിഗ്രാഫ്‌ ജീവനക്കാരനായ പ്രഭുദയാലിനു ആകെ മക്കൾ ഒമ്പത്‌. ഏഴു പെണ്ണും രണ്ടാണും. അതിലൊന്നാണ്‌ അധ്യാപികയായി ജീവിത വൃത്തിയാരംഭിച്ച മായാവതി. പെൺകുട്ടികളായാൽ ഇങ്ങനെ ശൂന്യതയിൽ നിന്ന്‌ കോടികൾ സമ്പാദിക്കുന്ന മായാവതിയ...

ഇവരോ ന്യൂനപക്ഷം?

ന്യൂനപക്ഷ അവകാശ സംരക്ഷണാർത്ഥം എം.പിമാരേയും എം.എൽ.എമാരേയും ബഹിഷ്‌ക്കരിച്ചുകൊണ്ട്‌ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള രണ്ടാം വിമോചനസമര പുറപ്പാടിലാണല്ലോ ക്രൈസ്തവസഭ. യഥാർത്ഥത്തിൽ ക്രൈസ്തവർ ന്യൂനപക്ഷ അവകാശത്തിന്‌ അർഹതയുള്ള ന്യൂനപക്ഷമാണോ കേരളത്തിൽ? മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തിൽ ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ക്രൈസ്തവരും മുസ്ലീംങ്ങളും ന്യൂനപക്ഷങ്ങളോ, അവകാശപ്പെടുന്നതുപോലെ ദുർബ്ബലരോ അല്ല. 2001ലെ സെൻസസ്‌ പ്രകാരം 24.70 ശതമാനം മുസ്ലീങ്ങളും 19.03 ശതമാനം ക്രൈസ്തവരുമാണ്‌ സംസ്ഥാനത്തുള്ളത്‌. എന്നാൽ 56.20 ശതമാനം ...

അമേരിക്കൻ ഭീകരതയ്‌ക്ക്‌ 62 വയസ്സ്‌

1945 ആഗസ്‌റ്റ്‌ 6 സമയം 8 മണി കഴിഞ്ഞ്‌ 15 മിനിറ്റ്‌ 17 സെക്കന്റ്‌. 3,43,000 ജനങ്ങൾ താമസിക്കുന്ന ഹിറോഷിമ നഗരം പതിവ്‌ പോലെ ഉറക്കമുണർന്ന്‌ ദിനകൃത്യങ്ങളിലേർപ്പെട്ടിരിക്കുകയാണ്‌. അപ്പോഴതാ കേൾക്കുന്നു വിമാനത്തിന്റെ ഇരമ്പൽ. അന്നേരം രണ്ടു വിമാനങ്ങൾ ആകാശത്തെ പ്രകമ്പനം കൊള്ളിച്ച്‌ പറന്നടുക്കുകയാണ്‌. ഉടനെ വിമാനാക്രമണത്തെ സൂചിപ്പിക്കുന്ന സൈറണും മുഴങ്ങി. പക്ഷെ ഒന്നും സംഭവിച്ചില്ല. വിമാനം കടന്നുപോയി. അപകടം തരണം ചെയ്ത ആശ്വാസത്തോടെ നിശ്വസിച്ചുകൊണ്ടിരിക്കെ, മറ്റൊരു വിമാനം പ്രത്യക്ഷപ്പെട്ടു. നൂറുകണക്കിന്‌ വിമാനങ...

തീർച്ചയായും വായിക്കുക