സി. കെ. മോഹനകൃഷ്‌ണൻ
കൃഷിയുടെ നാട്ടറിവുകൾ
തലമുറകൾ മറയുന്നതോടെ ആചരിച്ചുവരുന്ന അറിവുകൾ അപ്രത്യക്ഷമാകുന്നു. ആധുനികതയുടേയും പ്രത്യേകിച്ച് വ്യായസായിക സാങ്കേതികവിദ്യകളുടേയും അതിപ്രസരത്താൽ പുത്തൻകൂറ്റുകാർ പഴമയെ തള്ളിപ്പറയാനും അതുവഴി കാർഷിക പരാജയങ്ങൾക്കും കാരണമാകുന്നു. ഒരിക്കൽ ഹരിതവിപ്ലവമെന്ന പേരുപറഞ്ഞ് കർഷകരെ ആവേശിച്ച വൻകിട അന്താരാഷ്‌ട്ര കമ്പനികൾ രാസവളങ്ങളും കീടനാശിനികളും കൊണ്ട് ഭൂമി മലീമസമാക്കി. ഇന്ന് ഇതേ ശക്‌തികൾ ജൈവഘടനകളേയും സസ്യവിത്തുകളേയും ഉപായത്തിൽ സ്വന്തമാക്കി പേറ്റന്റ് എന്ന ഓമനപ്പേരിൽ വാണിജ്യവൽക്കരിക്കാനാണ് ശ്രമിക്കുന്...