Home Authors Posts by സി.കെ.മധു

സി.കെ.മധു

7 POSTS 0 COMMENTS
സി.കെ. മധു, ചിറക്കൽ വീട്‌, കണ്ടക്കടവ്‌ പി.ഒ., കൊച്ചി - 682 008. Address: Phone: 0484 2282269

ഓര്‍മ്മ

        വരണ്ടു മറഞ്ഞ പുഴമണലില്‍ കൊടുങ്കാറ്റടിച്ചു മഴപെയ്തപ്പോള്‍ നനമണലില്‍ പിന്നെ കാടുയര്‍ന്നു ദീര്‍ഘവേനലിന്‍ തടവറയില്‍ കാടു കത്തി വെണ്ണീറായി പലായനങ്ങളുടെ വിതുമ്പലുകള്‍ നിറയുമ്പോള്‍ ക്ലാവു പിടിച്ച കണ്ണുമായി വെണ്ണീറു പകുത്തുമാറ്റി വൃദ്ധന്‍ ഓര്‍മ്മയിലെ പുഴയെ തേടുകയായിരുന്നു

അവളുടെ സുവിശേഷം

തിരക്കഥ ദൃശം ഒന്ന്‌ ഒരു മൈക്രോഫോണിന്റെ സമീപദൃശ്യം മൈക്രോഫോൺ പിടിച്ച കൈ. ഇതോടൊപ്പം ഒരു സ്‌ത്രീയുടെ സങ്കടഭാവം കലർന്ന സംഭാഷണത്തിന്റെ സൗണ്ട്‌ ട്രാക്ക്‌. സംഭാഷണം അദ്ദേഹത്തെക്കുറിച്ച്‌ എത്ര പറഞ്ഞാലും മതിയാവില്ല. ഓർക്കുമ്പോൾ വേദന മാത്രം പരോപകരിയായിരുന്നു. ദൃശ്യം രണ്ട്‌ പ്രഭാതം നടന്നുപോകുന്ന അയാൾ (long shot) അയാളുടെ (mid shot) ഒരു കുളം കുളത്തിലേക്ക്‌ അയാൾ നടക്കുന്നു. മുണ്ടുരിഞ്ഞ്‌ ഒരു തോർത്തുടുത്ത്‌ കുളത്തിലേക്കിറങ്ങി കഴുത്തോളം മുങ്ങി കിടക്കുന്നു. ഈ ദൃശ്യത്തോടൊപ്പം സൗണ്ട്‌ ട്രാക്ക്‌ കവിത പോലെ “കുളിർ...

മൂന്നു ചൈനീസ്‌ കവിതകൾ

ജീവിതം - വാങ്ങ്‌ഗുവോഷാ നിങ്ങൾ സന്തോഷത്തെ സ്വീകരിക്കുമ്പോൾയാതനകളെയും സ്വീകരിക്കേണ്ടതുണ്ട്‌ സമചിത്തനായ്‌ വാഴുമ്പോൾവിഭ്രാന്തിക്കും നിങ്ങളടിപ്പെടാം. നിങ്ങളൊരാളെ കീഴടക്കുമ്പോൾനിങ്ങളും കീഴടക്കപ്പെടുന്നുണ്ട്‌. ഒരു ചുവട്‌ മുന്നേറുമ്പോൾഒരു ചുവട്‌ നഷ്‌ടമാകുന്നുണ്ട്‌പ്രഭാതത്തെ പുണരാൻ വെമ്പുന്നനിങ്ങൾക്കെങ്ങിനെയാണ്‌സായന്തനത്തെ നിരസിക്കാനാവുക. ശരത്‌കാലം - ഫാങ്ങ്‌ബിങ്ങ്‌ കൊഴിഞ്ഞ ഇലകൾനിമിഷം തോറുംഎന്റെ ജാലകത്തിലുരുമ്മിതാഴേക്കു പതിക്കുന്നു കാറ്റിന്റെ വിളയാട്ടംപോൽവാതിൽ ഞരങ്ങിതുറന്നുവന്നതെന്റെ അയൽക്കാരന്റെമൂന്നു...

രണ്ടു കവിതകൾ

ഒന്ന്‌ ഃ- ആദ്യരാത്രി & മധുവിധുരാത്രി “ഒരു പെരിയ പെണ്ണായ്‌ ചമഞ്ഞുനീയെന്നെ ഭരിക്കാൻ വരരുത്‌കൊടുവാളിനാൽ ഞാൻ നിന്റെകഴുത്തറുക്കും, പിന്നെപലതായ്‌ ചീന്തിയെറിഞ്ഞാൽവീണ്ടും മുളയ്‌ക്കും, ഇലമുളച്ചിപ്പോലെങ്കിൽഅന്നുമുതൽ ഞാൻ നിന്റെഅടിമയാണ്‌”. രണ്ട്‌ ഃ- ചൂര്‌ മൃദുചിരിയോടവളെൻചുണ്ടിൽഉമ്മവയ്‌ക്കുമ്പോൾപുരളുന്ന തുപ്പലിന്‌പട്ടിണിച്ചൂര്‌! Generated from archived content: poem1_july28_07.html Author: ck_madhu

സിനിമ (മലയാളം) സങ്കല്പവും യാഥാർത്ഥ്യവും

കലകളിൽ ഏറ്റവും ഇളപ്പം, പല കലകളാൽ പൂർണ്ണത നേടുന്നത്‌. ശാസ്ര്തവും കലയും കൈകോർക്കുന്നത്‌ ജനങ്ങളെ ഏറ്റം ആകർഷിക്കുന്ന കല. ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നത്‌- സിനിമയെക്കുറിച്ച്‌ ആദ്യമേ ഓർക്കുന്നത്‌ ഇതാവാം. ഒരു നൂറ്റാണ്ടു പിന്നിട്ട സിനിമയ്‌ക്ക്‌ ഇന്നും ഒരു അമീബയുടെ മനസ്സുണ്ട്‌. നിരന്തരം ഘടനയിൽ മാറ്റങ്ങൾ വരുത്താനുള്ള ഒരു വ്യഗ്രത. കാലത്തിനൊത്ത്‌ ഉറയൂരലുകൾ സിനിമയ്‌ക്കും അനിവാര്യമല്ലേ! ആദ്യ ഫീച്ചർ ഫിലിമെന്നു പറയാവുന്ന “The great Train robberies” പരിശോധിച്ചാൽ മനസ്സിലാകും, ഇന്നത്തെ ജനപ്രിയ സിനിമയുടെ അംശങ്...

ഉച്ചവെയിൽ

ഇന്നലെ കാടുകത്തി ആശ്ചര്യത്തിന്റെ പൊളളലോടെ മകൻ പറഞ്ഞു അതിനും രണ്ടുനാൾമുമ്പ്‌ കടലുകരയെടുത്തല്ലോ ആവർത്തനവിരസതപോൽ മകൾ പറഞ്ഞു. നമ്മുടെ നടപ്പാതയാകെ പെരുമഴ കാർന്നെടുത്തു കിടക്കപ്പായിലിന്നു വിളിച്ചുണർത്തി പരിഭ്രമത്തിന്റെ ഉലയുന്ന നാളമായ്‌ ഭാര്യ പറഞ്ഞു. ഇതുപോലൊരു ഉച്ചവെയിലത്താണ്‌ അപ്പൂപ്പൻ ചത്തത്‌ കൂട്ടുകാരിയോട്‌ എന്റെ പേരക്കുട്ടി പറഞ്ഞ്‌, ഉയർന്ന്‌ ചാടി വാഴപ്പൂവിലെ തേൻകുടിക്കാൻ Generated from archived content: poem2_sept28_06.html Author: ck_madhu

സഹവാസം

അവന്റെ നോട്ടത്താൽ കടലുറഞ്ഞതും ആക്രോശത്താൽ ഭയന്ന്‌ നദിമരിച്ചതും അവന്റെ പല്ലിന്റെ വെളിച്ചമേറ്റ്‌ മഞ്ഞുരുകി കടൽപെരുത്തതും പാദപതനത്തിൻ കമ്പനങ്ങളാൽ കാട്‌ കടപുഴകി കെട്ടുപോയതും ഇതെല്ലാം അറിഞ്ഞിട്ടും നീയെന്തേയവനോടൊത്ത്‌ ചോദിക്കുന്നു പലരും ഇതവനോട്‌ പറഞ്ഞപ്പോൾ വെറുമൊരു മൗനം മാത്രം നല്‌കി മറഞ്ഞുപോയവൻ ഇപ്പോളെല്ലാരും പറയുന്നു സിംഹമൊരുമുയൽക്കൂട്ടിലല്ല വസിച്ചതെന്ന്‌!! Generated from archived content: poem1_july12_08.html Author: ck_madhu

തീർച്ചയായും വായിക്കുക