സി.കെ. കൊടുങ്ങല്ലൂർ
യൂത്ത് സെസും കലിഗുലയുടെ വ്യഭിചാരശാലയും പിന്നെ ടിപ്...
യുവജനക്ഷേമത്തിനായി മദ്യത്തിനു അഞ്ചു ശതമാനം യൂത്ത് സെസ് ചുമത്താന്‍ നിശ്ചയിച്ചതായി വാര്‍ത്ത. മദ്യപാനികളുടെ ചെലവിലാണ് മന്ത്രിമാര്‍ നാട് ഭരിക്കുന്നതും ഊരു ചുറ്റുന്നതും സര്‍ക്കാര്‍ ജീവനക്കാര്‍ മാനം മര്യാദക്ക് ജീവിച്ചു പോരുന്നതും എന്നതൊരു അരോചക വസ്തുതയാണ് എന്നിരിക്കലും മദ്യത്തിന് അധിക നികുതി ചുമത്തി മദ്യ വില്‍പ്പനയിലൂടെ സ്വരൂപിക്കുന്ന പണം ക്ഷേമപരിപാടികള്‍ക്കായി വിനിയോഗിക്കുന്നത് പോളിന് കൊടുക്കാനായി പീറ്ററെ കവര്‍ച്ച ചെയ്യുന്നതു പോലെ നിന്ദ്യമാണ്. മദ്യപാനികളില്‍ നിന്ന് കവര്‍ച്ച ചെയ്യുന്ന പണം മറ്റുകാര്യ...
ഓര്‍ക്കുന്നുണ്ടോ മറിയം റഷീദയുടെ മേനിയിലെ അന്വേഷണത്...
അധികാരമാറ്റത്തിനായി കരുണാകരനെയും അദ്ദേഹത്തിന്റെ ‘പെറ്റാ’യ ഐ. ജി രമണ്‍ ശ്രീവാസ്തവയേയും തേജോവധം ചെയ്യാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം അമിതോത്സാഹിയായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെ പടച്ചുണ്ടാക്കിയ നനഞ്ഞ പടക്കമാണ് ചാരക്കേസ്. ഇക്കാര്യം ശരി വയ്ക്കുന്നതാണ് സി. ബി. ഐ അന്വേഷണ റിപ്പോര്‍ട്ട് അക്കാരണത്താല്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരില്‍ നടപടി വേണമെന്ന കെ. മുരളീധരന്റെയും കേസിലെ പ്രതിയായിരുന്ന നമ്പി നാരായണന്റെയും ആവശ്യം തികച്ചും ന്യായയുക്തമാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ ഒരു പക്ഷേ കെ.മുരളീധരനു...
മന്ത്രി പത്നിക്ക് നേരെ വീശിയ പുഷ്ക്കരശരക്കാറ്റ്
അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ ‘ സാന്‍ഡി’ ആഞ്ഞടിച്ചപ്പോള്‍ അതിനേക്കാള്‍ വേഗത്തില്‍ വീശിയ മറ്റൊരു കൊടുങ്കാറ്റിന് സാക്ഷ്യം വഹിക്കുകയായിരുന്നു തിരുവനന്തപുരം വിമാനത്താവളം. കേന്ദ്രമന്ത്രിപദം ലഭിച്ച ‘ ഡല്‍ഹി നായര്‍’ ശശി തരൂരിനെ സ്വീകരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ പുതിയ ഭാര്യ സുനന്ദ പുഷ്ക്കറെയുടെ ദേഹത്ത് വീശിയ കരലാളന കുസൃതിക്കാറ്റിന്റെ ദ്രുതഗതി സാന്‍ഡിയേയും വെല്ലുന്നതായിരുന്നത്രെ. ഇക്കാര്യം ജനം അറിഞ്ഞത് സ്വീകരിക്കാനെത്തിയ യുവതുര്‍ക്കികളിലൊരുവനെ അവര്‍ കരണത്തടിച്ചപ...
ഹിന്ദുലീഗും അഹിന്ദുക്കളായ ഈഴവരും
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ ഹൈന്ദവകൊടിക്കീഴില്‍ അണിനിരത്തി ന്യൂനപക്ഷ മതസ്ഥരെ നേരിടാനുള്ള മത-രാഷ്ട്രീയ ജനാധിപത്യ ശ്രമത്തിലാണല്ലോ എന്‍.എസ്.എസും എസ്.എന്‍.ഡി.പി. യും. ഇതവരുടെ മൂന്നാമൂഴമാണെന്നു തോന്നുന്നു. മുസ്ലീം ലീഗിന്റെ വര്‍ഗ്ഗീയവത്കരണത്തെ പ്രതിരോധിക്കാനായി സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിയുടെയും മസ്തിഷ്ക്കത്തില്‍ വിരിഞ്ഞ താമരയാണ് ഹിന്ദുലീഗ്. ജാതിശ്രേണിയില്‍ ഏറ്റവും താഴ്ന്ന ശൂദ്ര വിഭാഗത്തില്‍പ്പെട്ട നായന്മാര്‍ സംബന്ധം കൊണ്ട് ക്ഷത്രിയ പദവി ലഭിച്ച ഹിന്ദുക്കളാണെന്നിരിക്കിലും ജാതിശ്രേണി...
ഓണവും നിലവിളക്കും അനിസ്ലാമികമോ?
മുസ്ലിങ്ങള്‍ ഓണം ആഘോഷിക്കുന്നതും പൊതുവേദിയില്‍ നിലവിളക്ക് കൊളുത്തുന്നതും അനിസ്ലാമികമല്ലെന്ന ഡോ. ഫസല്‍ഗഫൂറിന്റെ യഥാസ്ഥിത വീക്ഷണത്തെ തിരസ്ക്കരിക്കുന്ന പ്രസ്താവന ഒരടി മുന്നോട്ടുള്ള കാല്‍ വയ്പ്പാണ്. അതെസമയം മറ്റു ചിലരതിനെ എതിര്‍ത്തിട്ടുമുണ്ട്. നിലവിളക്ക് കൊളുത്തുന്നത് ദീപാരാധനയുമായും വിദ്യാരംഭം സരസ്വതി പൂജയുമായും ബന്ധപ്പെട്ട ആചാരമാണെന്നുമാണ് അവരുടെ വാദം അതിനാലത് അനിസ്ലാമികമാണെന്നും. കര്‍ക്കിടകം ഒന്നു മുതല്‍ കന്നിയിലെ ആയില്യം മകം വരെ വിവിധ ജനവിഭാഗങ്ങള്‍ വൈവിധ്യത്തോടെ ആഘോഷിച്ചു പോരുന്ന ഓണത്തിനു ഇന്നത്...
കുലം കുത്തികള്‍ അസാധാരണ നൈതികപ്രതിഭകള്‍
തെറ്റ് ചൂണ്ടിക്കാട്ടി കുല നിയമങ്ങളെ ധിക്കരിക്കുന്ന ഋജു ബുദ്ധിയായ അനഭിമതനാണ് കുലം കുത്തി. ചെകുത്താന്റെ പ്രലോഭനത്തിന് വഴങ്ങി ദൈവത്തെ ധിക്കരിച്ച് ജ്ഞാനപ്പഴം തിന്ന ഹവ്വയാണ് ആദ്യത്തെ ധിക്കാരി. പക്ഷെ ‘ വെറുക്കപ്പെട്ട’ അവളേയും ഇണ ആദത്തേയും പറുദീസയില്‍ നിന്ന് പുറത്താക്കി ശപിച്ചെങ്കിലും കുലംകുത്തിയെന്ന് വിശേഷിപ്പില്ല ദൈവം. അവരുടെ പുത്രന്മാരാണല്ലോ കയീനും ഹാബേലും. അസൂയ മൂത്ത കയീന്‍ അനുജന്‍ ഹാബേലിനെ നിഷ്ഠൂരമായി വെട്ടിക്കൊന്നു. അതറിഞ്ഞ ദൈവം ചോദിച്ചു. ‘’ അവന്റെ കാവലാളാകേണ്ട നീ എന്തുകൊണ്ടാണവനെ കൊന്നത്?’‘ ‘’...
രാഷ്ട്രീയം ഒരു പണസമ്പാദനമാര്‍ഗ്ഗമോ?
പ്രതിയെ മര്‍ദിക്കരുതെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ ഉപരോധം എന്ന ശീര്‍ഷകത്തില്‍ വന്ന പത്രവാര്‍ത്ത ( മാധ്യം 2004, 2012) വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി .പിന്നീട് അതിന് ഉപോദ് ബലകമായി ചന്ദ്രശേഖരന്റെ ക്വട്ടേഷന്‍ വധം കേട്ടപ്പോള്‍ ഒന്നുകൂടി കേരളം ബീഹാറിനടുത്തേക്ക് നടന്നടുക്കും വിധം വളര്‍ന്നിരിക്കുന്നു. നിരപരാധിയായൊരു സാധാരണക്കാരനു വേണ്ടിയുള്ള ഇടപെടലായിരുന്നില്ല ഇത്. മറിച്ച് അഞ്ച് അബ്കാരി കേസിലും അഞ്ച് അടിപിടിക്കേസിലും രണ്ടു വധശ്രമക്കേസിലും പ്രതിയായ വ്യക്തിയെ ഉപദ്രവിക്കരുതെന്ന് ആവശ...
മന്ത്രിയും തന്ത്രിയും പിന്നെ പോലീസും
ദേവസ്വം മന്ത്രിയുടെ ദുർവാണി കേട്ട് സഹികെട്ട യോഗക്ഷേമ ഉപസഭ അദ്ദേഹത്തിന് മനഃസുഖമുണ്ടാകാൻ ത്രികാല പൂജ നടത്തിയത്രേ! പക്ഷെ ഇതൊന്നും ഏശുന്ന ഹിരണ്യകശപുവല്ല അദ്ദേഹമെന്നതു വേറെ കാര്യം. എന്നാൽ ഹിരണ്യകശപുവിനെപ്പോലെ വിടുവായത്തങ്ങൾ തുടരുന്ന അദ്ദേഹത്തെ ഇതുകൊണ്ടൊന്നും തളയ്‌ക്കാനായിട്ടില്ല എന്നതിനാൽ ഒരു കാര്യം ഉറപ്പിക്കാം, പൂജകൾ വ്യർത്ഥങ്ങളാണെന്ന്. ഗണപതിഹോമം, വേദമന്ത്രാർച്ചന, ലളിതോപാഖ്യാനം, ദ്വാദശാക്ഷരി, പഥികൃത്ത്, ലളിതസഹസ്രനാമം എന്നീ മന്ത്രാർച്ചനകളാണു മന്ത്രിക്ക് സൽബുദ്ധി തോന്നാൻ തന്ത്രി പഴങ്ങാപറമ്പ് ന...