സിവിക് ചന്ദ്രൻ
അരാജകത്വത്തിന് ഒരൂഴം
അരാജകവാദപരമെന്ന് ആക്ഷേപിക്കപ്പെടാവുന്ന രണ്ട് പുസ്‌തകങ്ങളുടെ പ്രകാശനച്ചടങ്ങുകളിൽ പങ്കെടുത്തു. ആദ്യത്തേത് ഒരു കവിതാസമാഹാരം. ഇവനെന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് മേതിൽ രാധാകൃഷ്‌ണൻ ആശീർവദിച്ച രൂപേഷ് പോളിന്റെ ‘പെൺകുട്ടി ഒരു രാഷ്‌ട്രമാണ്’ എന്ന പുസ്‌തകം. അറുപതുകളിലെ ആധുനികർ മാത്രം ധൈര്യപ്പെട്ടിട്ടുളള വിധം സദാചാരവിരുദ്ധമായ പ്രമേയങ്ങളും പരിചരണങ്ങളും രൂപേഷ് പോൾ തന്റെ കവിതകൾക്ക് ഇന്ധനമാക്കുന്നു. പിന്നീട് സാംസ്‌കാരികമായി മെരുങ്ങിയ (സാംസ്‌കാരികമായി മെരുങ്ങിയതെങ്ങിനെ രാഷ്‌ട്ര...