സിബി റ്റി മാത്യു
ലഞ്ചുനേരം
ലഞ്ചു സമയം ആയതുകൊണ്ടാവണം ഫുഡ്കോര്‍ട്ടില്‍ നല്ല തിരക്കായിരുന്നു. പല നിറങ്ങളാല്‍ പ്രഭാവമായ വില്‍പ്പന കവാടങ്ങളില്‍ നിന്നും പല നിറക്കാര്‍ നിരനിരയായി ഇഷ്ടാഹരങ്ങള്‍ വാങ്ങി രുചിയിലമര്‍ന്നു. കൊതിപ്പിക്കുന്ന മണം വായുവിലൂടെ ഒഴുകി നടന്നു. ചുറ്റും മനുഷ്യ ശബ്ദങ്ങള്‍ കൊലുസിട്ട് നൃത്തമാടി. എന്താണ് ഈ മനുഷ്യരൊക്കേ പറഞ്ഞു കൂട്ടുന്നത് ? തീറ്റയെ പറ്റിയോ? അതോ രുചിയോ അതുമല്ലെങ്കില്‍ അരുചിയോ? അടുത്ത ടേബിളില്‍ മുഖാമുഖം ഇരുന്നു സൂപ്പ് കഴിക്കുന്ന വൃദ്ധരായ ചൈനീസ് ദമ്പതികളുടെ ചലനദൃശ്യങ്ങള്‍ എന്‍റെ കണ്ണിന്‍റെ ഓട്ടോ ഫോക...
കുമിളകളിലൂടെ കുഞ്ചെറിയാ സഞ്ചാരം
ഉമ്മറത്തെ ചാരുകസേരയിൽ കാലുകൾ നിവർത്തിവെച്ച് നെഞ്ചും ചൊറിഞ്ഞ് ചാഞ്ഞു കിടക്കുമ്പോഴാണ് എന്നാലൊന്ന് വലിച്ചു കളയാമെന്ന വിചാരം കുഞ്ചെറിയായ്‌ക്കുണ്ടായത്. ഉടൻ അകത്തുപോയി മേശ വലിപ്പിൽ നിന്നും വെട്ടിത്തിളങ്ങുന്ന വെള്ളിക്കൂട് തുറന്ന് തവിട്ടു നിറത്തിലുള്ള സിഗരറ്റ് ഒരെണ്ണമെടുത്തു. ഇളയ മകൻ സണ്ണി ഖത്തറിൽ നിന്ന് വന്നപ്പോൾ കുറെ സിഗരറ്റ് പായ്‌ക്കറ്റുകൾ ഇട്ടിട്ടു പോയതാണ് ഒപ്പം ‘വലി കുറയ്‌ക്കണേ അപ്പച്ചാ’ എന്നൊരു ഉപദേശവും. വയസുകാലത്ത് പ്രത്യക്ഷത്തിലുള്ള ഒരേയൊരു ദുശ്ശീലം സ്വകാര്യ ജീവിതത്തിൽ ചീത്തയായത്...