പ്രണവ് സി എച്
അജ്ഞാതൻ
"പറഞ്ഞ സമയത്തുതന്നെ എത്തിച്ചതിനു താങ്ക്സ് "
പൈസയും തന്നു അവർ വീട്ടിലേക്ക് നടന്നുപോയി.
ഈ ജോലി എടുത്തതിൽപ്പിന്നെ പലതരം ആളുകളുമായി ഇടപഴകേണ്ടി വന്നിട്ടുണ്ട്. അതിൽ സാധാരണക്കാരും, സമ്പന്നരും, കുടുംബങ്ങളും, കമിതാക്കളും, കള്ളുകുടിയന്മാരും എല്ലാം പെടും.
ഓൺലൈൻ ടാക്സി വന്നതിൽപ്പിന്നെ ആളുകൾക്ക് ഈ സഞ്ചാരമാർഗം തേടാൻ എളുപ്പമായി. മൊബൈലിൽ ഒറ്റ ക്ലിക്കിൽ പോകാനുള്ള കാർ റെഡി.
ചെറുപ്പം മുതൽ വണ്ടികളോടുള്ള അഭിനിവേശം കൊണ്ടാവാം ടാക്സി ഡ്രൈവർ എന്ന തൊഴിലിലേക്ക് എന്നെ പ്രേരിപ്പിച്ചത്.
ജനുവരിയിലെ തണുപ്പുള്ള...
അവളുടെ കട്ടൻചായ
പതിവിലും നല്ല തണുപ്പുണ്ട് ഇന്ന്. മൂന്നാമത്തെ ദിവസം ആയപ്പോഴേക്കും എന്റെ കാര്യം തീരുമാനായി. പനി വരാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇന്ന് ഒരു ദിവസം ഞാൻ ഹോട്ടൽ മുറിയിൽ റസ്റ്റ് എടുക്കാമെന്ന് കരുതി. ബാക്കി ഉള്ളവന്മാർ ഇന്ന് ഏതോ മലയിൽ കേറണം എന്നൊക്കെ പറഞ്ഞു രാവിലെ പോയതാ. രാത്രി വരെ ഞാൻ തനിച്ചിരിക്കണം. ഹിമാചൽ പ്രദേശ് അങ്ങനെ നീണ്ട് നിവർന്ന് കിടക്കാണ്. ഇവിടത്തെ തണുപ്പ് എനിക്ക് തീരെ പറ്റുന്നില്ല. ജനുവരി ആയാൽ ഇനിയും കൂടുമത്രേ. എന്റമ്മോ ഇവിടെ ഉള്ളവരെ സമ്മതിക്കണം. ബോറടി മാറ്റാനായി വെറുതെ അടുത്തുള്ള കടയിൽ പോയി...