Home Authors Posts by ചിത്രലേഖ

ചിത്രലേഖ

340 POSTS 0 COMMENTS

മോഹൻലാലും ജയസൂര്യയും ഒന്നിക്കുന്നു

‘മാമ്പഴക്കാല’ത്തെ തുടർന്ന്‌ മോഹൻലാലും ജോഷിയും ഒന്നിക്കുന്ന ചിത്രത്തിൽ ജയസൂര്യ പ്രധാന കഥാപാത്രമാകുന്നു. ഹാസ്യത്തിന്‌ മുൻതൂക്കം നൽകിയിട്ടുളള ഈ കഥാപാത്രം ജയസൂര്യയുടെ കരിയറിൽ നിർണായകമായേക്കും. ‘അച്ചുവിന്റെ അമ്മ’ക്കുശേഷം രഞ്ഞ്‌ജൻ പ്രമോദ്‌ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിലെ നായികയെയും മറ്റണിയറ പ്രവർത്തകരെയും തീരുമാനിച്ചു വരുന്നു. തിരക്കഥാകൃത്ത്‌ രഞ്ഞ്‌ജൻ പ്രമോദ്‌ ഈ ചിത്രം സംവിധാനം ചെയ്യുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്തായാലും ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ജയസൂര്യക്ക്‌ ആശ്വാസമാകും...

‘തിരക്കഥ’യിൽ ഭാഗ്യം തേടുന്ന അജ്‌മൽ

രഞ്ഞ്‌ജിത്തിന്റെ പുതിയ സിനിമ ‘തിരക്കഥ’യിലൂടെ മാതൃഭാഷയിൽ വീണ്ടും ഭാഗ്യം തേടുകയാണ്‌ യുവനായകൻ അജ്‌മൽ അമീർ. പൃഥ്വിരാജ്‌-പ്രിയാമണി ജോഡി അണിനിരക്കുന്ന ചിത്രത്തിൽ നിർണായക പ്രാധാന്യമുളള കഥാപാത്രത്തെയാണ്‌ അജ്‌മൽ പ്രതിനിധീകരിക്കുന്നത്‌. കാപിറ്റോൾ തീയേറ്ററും വർണചിത്രയും ചേർന്നു നിർമിക്കുന്ന തിരക്കഥയിൽ ജഗതി ശ്രീകുമാർ, സിദ്ദിഖ്‌, നിഷാന്ത്‌ സാഗർ എന്നിവരും ശ്രദ്ധേയ റോളിലുണ്ട്‌. ആതുരശുശ്രൂഷാരംഗത്തുനിന്നുമാണ്‌ അജ്‌മൽ സിനിമയുടെ വർണലോകത്ത്‌ എത്തിയത്‌. ഉദയ്‌ അനന്തന്റെ ‘പ്രണയകാല’ത്തിലെ പ്രണയനായകനെ അവതരിപ്പിച്ച്‌...

‘പരദേശി’യായി മമ്മൂട്ടി; കാവ്യവും ഖുശ്‌ബുവും നായികമ...

ഗർഷോം, മഗ്‌രിബ്‌ എന്നീ ചിത്രങ്ങളിലൂടെ മികച്ച സംവിധായകനെന്ന്‌ പേരെടുത്ത പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ‘പരദേശി’ എന്നു പേരിട്ടിട്ടുളള ഈ ചിത്രത്തിൽ നായക കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളാണ്‌ മമ്മൂട്ടിക്ക്‌ ആവിഷ്‌കരിക്കേണ്ടത്‌. യൗവനവും വാർധക്യവും അവതരിപ്പിക്കേണ്ട പരദേശിലെ നായകൻ വീണ്ടും മമ്മൂട്ടിക്ക്‌ അംഗീകാരങ്ങൾ നേടിക്കൊടുത്തേക്കും. പൗരത്വം നിഷേധിക്കപ്പെട്ട ഒരു മനുഷ്യന്റെ നിസ്സഹായതയാണ്‌ ഈ ചിത്രത്തിലൂടെ കുഞ്ഞുമുഹമ്മദ്‌ പറയുന്നത്‌. വിഭജനത്തിന്റെ ജീവിക്കുന്ന ദുരന്ത...

യുവത്വത്തിന്‌ ആടിത്തിമിർക്കാൻ വിജയുടെ ‘കുരുവി’ എത്...

പ്രേക്ഷകരെ വീണ്ടും ആവേശഭരിതരാക്കി തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്‌ടിക്കാൻ വിജയ്‌ പുത്തൻഭാവരൂപവുമായി പ്രത്യക്ഷപ്പെടുകയാണ്‌. ഗില്ലി, ദുൾ, പോക്കിരി എന്നീ സൂപ്പർഹിറ്റ്‌ ചിത്രങ്ങൾക്കുശേഷം വിജയിനെ നായകനാക്കി ധരണി സംവിധാനം ചെയ്യുന്ന കുരുവിയാണ്‌ മറ്റൊരു വിജയ തരംഗത്തിനായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്‌. റെഡ്‌ ജെയിന്റ്‌ മൂവീസിന്റെ ബാനറിൽ മുക്ക സ്‌റ്റാൻലിയുടെ മകൻ ഉദയനിധി നിർമ്മിക്കുന്ന ആദ്യ ചിത്രമായ ‘കുരുവി’ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു മഹാസംഭവമായി മാറ്റാനുളള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഏകദേശം നാൽപതുകോടി ...

രക്ഷകനായി വീണ്ടും വീണ്ടും സുരേഷ്‌ ഗോപി

പോലീസ്‌ വേഷങ്ങളോട്‌ തൽക്കാലത്തേക്ക്‌ വിട പറഞ്ഞുവെങ്കിലും സുരേഷ്‌ഗോപി സിനിമയിൽ അനീതിക്കെതിരായ പോരാട്ടം അവസാനിപ്പിക്കുന്നില്ല. വരുംകാല ചിത്രങ്ങളിലെല്ലാം സുരേഷിന്‌ രക്ഷകന്റെ റോളാണ്‌. ഒരു ഗ്രാമത്തിന്റെ മുഴുവൻ രക്ഷകനായാണ്‌ സൂപ്പർതാരം ജയരാജിന്റെ ‘അശ്വാരൂഢനി’ൽ എത്തുന്നത്‌. തികച്ചും വ്യത്യസ്‌തമായ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലൂടെ പത്മപ്രിയ ആദ്യമായി സുരേഷ്‌ഗോപിയുടെ നായികയാവുകയാണ്‌. ജയരാജ്‌ ചിത്രം സുരേഷിന്‌ നേട്ടങ്ങൾ ഉണ്ടാക്കുമെന്നാണ്‌ അണിയറ സംസാരം. ഷാജി കൈലാസിന്റെ ‘രക്ഷ’യിലും സുരേഷ്‌ രക്ഷകൻ ...

ദിലീപും രാജ്‌ബാബുവും വീണ്ടും

‘കങ്കാരു’വിനുശേഷം രാജ്‌ ബാബു സംവിധാനം ചെയ്യുന്ന സിനിമയിൽ ദിലീപ്‌ നായകനാകുന്നു. അരോമ പ്രൊഡക്‌ഷൻസ്‌ നിർമിക്കുന്ന ചിത്രത്തിന്റേ തിരക്കഥ വി.സി. അശോക്‌ രചിക്കുന്നു. സാലു ജോർജ്‌ ക്യാമറ ചലിപ്പിക്കുന്ന ദിലീപ്‌ ചിത്രം ജൂലൈയിൽ തുടങ്ങും. നായികയെയും മറ്റു താരങ്ങളെയും തീരുമാനിച്ചുവരുന്നു. രാജ്‌ബാബുവിന്റെ സംവിധാന അരങ്ങേറ്റം തന്നെ ദിലീപിനെ നായകനാക്കിയിരുന്നു. ദിലീപ്‌ - ഭാവന ജോഡി അണിനിരന്ന ‘ചെസ്‌’ വൻവിജയവുമായിരുന്നു. വീണ്ടും ഈ ടീം ഒന്നിക്കുന്നത്‌ പ്രേക്ഷകരിൽ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്‌. ജയറാമിനെ നായകനാ...

ലാൽ-അന്തിക്കാട്‌ വീണ്ടും

നീണ്ട ഇടവേളയ്‌ക്കുശേഷം ‘രസതന്ത്ര’ത്തിലൂടെ ശക്തിതെളിയിച്ച മോഹൻലാൽ-അന്തിക്കാട്‌ കൂട്ടുകെട്ട്‌ വീണ്ടും. ‘വിനോദയാത്ര’യ്‌ക്കു ശേഷം സത്യൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ്‌ സൂപ്പർതാരം നായകനാകുന്നത്‌. ഓരോ സിനിമയും കഴിഞ്ഞ്‌ വിശ്രമജീവിതത്തിലേക്ക്‌ കടക്കുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം ഈ വർഷാവസാനം തുടങ്ങിയേക്കും. സത്യൻ അന്തിക്കാട്‌-മോഹൻലാൽ ടീമിന്റെ മിക്കവാറും എല്ലാ സിനിമകളും മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്‌. സത്യൻ അന്തിക്കാട്‌ സ്വതന്ത്ര സംവിധായകനായ ‘കുറുക്കന്റെ കല്യാണ’ത്തിൽ ഒന്...

വിനയൻ ചിത്രത്തിലൂടെ സത്യരാജ്‌ മലയാളത്തിൽ

‘ബോയ്‌ഫ്രണ്ടി’നുശേഷം വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴകത്തെ മുൻനിരനായകൻ സത്യരാജ്‌ മലയാളത്തിൽ എത്തുന്നു. ഫാന്റസിയും യാഥാർത്ഥ്യവും ഇടകലർത്തി വിനയൻ ഒരുക്കുന്ന സിനിമയിൽ പത്തുവയസ്സുകാരനായ കുട്ടിയാണ്‌ കേന്ദ്ര കഥാപാത്രം. മാന്ത്രിക മോതിരം ലഭിക്കാനിടയാകുന്ന ബാലൻ കാട്ടിക്കൂട്ടുന്ന വിസ്‌മയങ്ങളാണ്‌ ചിത്രത്തിന്റെ കാതൽ. കഥയിൽ നിർണ്ണായക പ്രാധാന്യമുളള പോലീസ്‌ ഓഫീസറായാണ്‌ സത്യരാജ്‌ മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്‌. കഥാചർച്ചകൾ പുരോഗമിക്കുന്ന ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഗാന്ധിന...

ബാബു ആന്റണി ഇരട്ട വേഷത്തിൽ

കെ.ബി. മധുവിന്റെ ‘ശംഭു’വിൽ അച്‌ഛനും മകനുമായി ബാബു ആന്റണി ഇരട്ടവേഷത്തിലെത്തുന്നു. നീണ്ട ഇടവേളക്കുശേഷം ബാബു വൃദ്ധ കഥാപാത്രമാവുകയാണ്‌, ഈ ചിത്രത്തിലൂടെ. ഭരതന്റെ ‘വൈശാലി’യിൽ ലോകപാദ രാജാവിനെ അവതരിപ്പിക്കാനാണ്‌ ബാബു ആദ്യമായി തല നരപ്പിച്ചത്‌. പിന്നീട്‌ വില്ലനായും നായകനായും ആക്ഷൻ റോളുകളിലെത്തിയെങ്കിലും വൃദ്ധ കഥാപാത്രങ്ങളൊന്നും ഈ നടനെ തേടിയെത്തിയിരുന്നില്ല. ‘ഭരത്‌ ചന്ദ്രൻ ഐ.പി.എസി’ലൂടെ മലയാളത്തിൽ ആക്ഷൻ തരംഗം തിരിച്ചെത്തിയത്‌ ബാബു ആന്റണിക്ക്‌ പ്രതീക്ഷ നൽകുകയാണ്‌. സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പിനെ ഒരിക്കല...

മമ്മൂട്ടിയുടെ ‘ബസ്‌ കണ്ടക്‌ടറി’ൽ മൂന്നു നായികമാർ

‘വേഷ’ത്തിനുശേഷം മമ്മൂട്ടിയും വി.എം.വിനുവും ഒന്നിക്കുന്ന ‘ബസ്‌ കണ്ടക്‌ടറി’ൽ മൂന്നു നായികമാർ. മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ഞാപ്പ’യുടെ ജീവിതത്തിൽ നിർണായക സ്ഥാനം അലങ്കരിക്കുന്ന ശക്തമായ സ്ര്തീകഥാപാത്രങ്ങളാകാൻ തികച്ചും അനുയോജ്യരായ നായികമാരെയാണ്‌ അണിയറക്കാർ തിരഞ്ഞെടുത്തിട്ടുളളത്‌. മമ്മൂട്ടിയുടെ ഭാര്യയായി വേഷമിടുന്നത്‌ ‘കയ്യെത്തും ദൂരത്തി’ലൂടെ മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയായ നിഖിതയാണ്‌. സ്‌കൂൾ അധ്യാപികയായി ഇരുത്തം വന്ന രൂപത്തിലാണ്‌ നിഖിത മലയാളത്തിൽ രണ്ടാം വരവ്‌ നടത്തുന്നത്‌. ഫാസിൽ മകൻ ഷാനുവിന്റെ ന...

തീർച്ചയായും വായിക്കുക