Home Authors Posts by ചിത്രലേഖ

ചിത്രലേഖ

340 POSTS 0 COMMENTS

നാടോടിക്കാറ്റ്‌ നാലാംഭാഗം വരുന്നു

മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട്‌ അരക്കിട്ടുറപ്പിച്ച ‘നാടോടിക്കാറ്റി’ന്റെ നാലാംഭാഗം അടുത്തവർഷം പ്രേക്ഷകർക്ക്‌ മുന്നിലെത്തും. 2007 ആദ്യം ചിത്രീകരണം ആരംഭിക്കും. കഥാചർച്ചകൾ പൂർത്തിയായതായി സംവിധായകൻ റോഷൻ ആൻഡ്രൂസ്‌ പറഞ്ഞു. പുതുമുഖചിത്രം ‘നോട്ട്‌ബുക്ക്‌’, ‘ഉദയനാണ്‌ താരം’ ഹിന്ദി റീമേക്ക്‌ എന്നിവ പൂർത്തീകരിച്ചശേഷമാണ്‌ ലാലിനെയും ശ്രീനിയെയും അണിനിരത്തി റോഷൻ ചിത്രമൊരുക്കുക. റോഷന്റെ കന്നിച്ചിത്രത്തിന്റെ വിജയഘടകങ്ങളിൽ പ്രധാനം ഈ കൂട്ടുകെട്ടായിരുന്നു. സത്യൻ അന്തിക്കാട്‌ സംവിധാനം ചെയ്‌ത നാടോടിക്കാറ്റിന്‌ പട്...

ലാൽ-സിബി ചിത്രം ‘ഭീഷ്മർ’

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ ‘ഭീഷ്മർ’ എന്നു പേരിട്ടു. ലാലിനുവേണ്ടി തികച്ചും വ്യത്യസ്തമായ ഈ കഥാപാത്രത്തെ മെനഞ്ഞെടുക്കുന്നത്‌ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ്‌. നീണ്ട ഇടവേളക്കുശേഷം ഹിറ്റ്‌മേക്കേഴ്‌സായ മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ്‌ ടീം ഒന്നിക്കുന്നത്‌ ചലച്ചിത്രവൃത്തങ്ങളിൽ വാർത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. ലാലിന്റെ കരിയറിൽ നിർണായകങ്ങളായ കഥാപാത്രങ്ങളിൽ ഭൂരിഭാഗവും ലോഹിയുടെ തൂലികയിൽ പിറവികൊണ്ടവയായിരുന്നു. സേതുമാധവൻ (കിരീടം, ചെങ്കോൽ), രാജീവ്‌ മേനോൻ (ദശരഥം), ...

കിച്ചാമണി എം.ബി.എ ഓണത്തിന്‌

സുരേഷ്‌ ഗോപി ടൈറ്റിൽ റോളിലെത്തുന്ന ‘കിച്ചാമണി എം.ബി.എ’ ഓണത്തിന്‌ പ്രദർശനത്തിനെത്തുന്നു. കൈക്കൂലി കൊടുത്ത്‌ കാര്യങ്ങൾ നേടിക്കൊടുക്കുന്ന കഥാപാത്രമാണ്‌ സുരേഷിന്റേത്‌. പ്രത്യയശാസ്ര്താപചയവും ധാർമിക മൂല്യത്തകർച്ചയും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ അഴിമതിയുടെ മൊത്തക്കച്ചവടക്കാരനായി, ഈ കാലഘട്ടത്തിന്‌ കൈമോശം വന്ന സ്നേഹത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടേയും തുരുത്തുകൾ പണിയാൻ ഭഗീരഥപ്രയത്നം നടത്തുകയാണ്‌ കിച്ചാമണി. തിരക്കഥാരംഗത്തെ സ്ര്തീ സാന്നിധ്യത്തിന്റെ അഭാവം ശക്തമായി പരിഹരിച്ചുകൊണ്ട്‌ അഷ്‌നാ ആഷ്‌ രചിച്ച സുര...

സുരേഷ്‌ ഗോപി വീണ്ടും ഡബിൾ റോളിൽ. നവ്യ, സംവൃത, പ്രി...

ടി.വി. ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ സുരേഷ്‌ഗോപി വീണ്ടും ഡബിൾ റോൾ കൈകാര്യം ചെയ്യുന്നു. ‘ഭൂമിമലയാളം’ എന്നു പേരിട്ടിട്ടുളള പ്രോജക്‌ടിൽ സുരേഷിന്‌ മൂന്നു നായികമാരുണ്ട്‌ - നവ്യാ നായർ, സംവൃത സുനിൽ, പ്രിയങ്ക നായർ. ജനുവിൻ സിനിമയുടെ ബാനറിൽ രേവതി ചന്ദ്രനും വി.പി. അംബരീഷും ചേർന്നു നിർമിക്കുന്ന ‘ഭൂമി മലയാളത്തി’ൽ നെടുമുടി വേണു, കെ.പി.എ.സി. ലളിത, പത്മസൂര്യ തുടങ്ങിയവരും മുഖ്യവേഷത്തിലുണ്ട്‌.. ഈ മാസം ഒടുവിൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ്‌ ആരംഭിക്കും. ഛായാഗ്രഹണം- എം.ജെ.രാധാകൃഷ്‌ണൻ. വില...

ഭാവന സജീവമാകുന്നു

ഹിറ്റ്‌മേക്കർ ഷാഫിയുടെ പുതിയ സിനിമ ‘ലോലിപ്പോപ്പി’ലൂടെ മാതൃഭാഷയിൽ വീണ്ടും സജീവമാകാനുളള തീരുമാനത്തിലാണ്‌ മലയാളത്തിന്റെ സ്വന്തം നായിക ഭാവന. അന്യഭാഷാചിത്രങ്ങളിൽ വിലയേറിയ താരമായുയർന്നതിന്റെ ഭാഗമായി ഗോസിപ്പുകൾ ഒന്നിനുപിറകെ ഒന്നായി പടർന്നതിനെ തുടർന്നാണ്‌ താൽക്കാലികമായി മാതൃഭാഷയിൽ ചേക്കേറാൻ തൃശൂർക്കാരി സുന്ദരിയെ പ്രേരിപ്പിക്കുന്നതത്രേ. മലയാളത്തിൽ മാത്രം നിലയുറപ്പിച്ച ഘട്ടത്തിൽ വൻ ഗോസിപ്പുകൾ ഒന്നും ഭാവനയെ നായികയാക്കി പുറത്തുവന്നിരുന്നില്ല. തമിഴിലും തെലുങ്കിലും കന്നടയിലും തിരക്കേറിയതോടെ ഭാവനയെയും ഗോസിപ...

മമ്മൂട്ടിക്കൊപ്പം വീണ്ടും ബിജുക്കുട്ടൻ

മമ്മൂട്ടിയുടെ ശിങ്കിടിയായി ബിജുക്കുട്ടൻ വീണ്ടും പ്രേക്ഷരിൽ ചിരിയുണർത്താൻ എത്തുകയാണ്‌ ‘മായാബസാറി’ലൂടെ. തോമസ്‌ സെബാസ്‌റ്റ്യൻ സംവിധാനം ചെയ്യുന്ന സിനിമ ഹിറ്റ്‌ ചാർട്ടിൽ ഇടംകണ്ടാൽ ബിജുക്കുട്ടന്റെ കരിയറിലും അത്‌ ബ്രേക്കായേക്കും. ജോഷി സംവിധാനം ചെയ്‌ത ‘പോത്തൻവാവ’ക്കു വേണ്ടിയാണ്‌ ബിജുക്കുട്ടൻ മമ്മൂട്ടിയുമായി ആദ്യം ഒന്നിച്ചത്‌. മമ്മൂട്ടിയുടെ അനുചരനായി ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന റോളായിരുന്നു. ജയസൂര്യയുടെ ‘ഷേക്‌സ്‌പിയർ എം.എ. മലയാളം’ അടക്കം അടുത്തിടെ റിലീസ്‌ ചെയ്‌ത ചില ചിത്രങ്ങളിൽ ബിജുക്കുട്ടന്റെ ...

കാസിം ബാബയായി ലാൽ എത്തുന്നു

ഷാജി കൈലാസും ദിലീപും ഒന്നിക്കുന്ന ‘ദി ഡോണി’ൽ പ്രധാന വേഷം കൈകാര്യം ചെയ്‌ത്‌ ലാൽ വീണ്ടും അഭിനയരംഗത്ത്‌ സജീവമാകുന്നു. കാസിംബാബ എന്ന ശക്തമായ കഥാപാത്രമായി ലാൽ രൂപം മാറുന്നു. ദിലീപ്‌ അവതരിപ്പിക്കുന്ന ഉണ്ണികൃഷ്‌ണൻ എന്ന സലാമിന്റെ ഗോഡ്‌ഫാദറാണ്‌ കാസിം ബാബ. ഒരു നിർണായക ഘട്ടത്തിൽ ഉണ്ണികൃഷ്‌ണൻ ബാബയുടെ ജീവൻ രക്ഷിക്കുന്നതോടെയാണ്‌ ഇവർക്കിടയിൽ ആത്മബന്ധം ഉടലെടുക്കുന്നത്‌. ദക്ഷിണേന്ത്യയിലെ ശക്തരായ താരങ്ങളെ അവഗണിച്ചാണ്‌ ലാലിനെ ഈ കഥാപാത്രമാകാൻ ഷാജി കൈലാസ്‌ ക്ഷണിച്ചത്‌. നിർമാതാവും വിതരണക്കാരനുമായി അണിയറയിൽ സജീവമാ...

മമ്മൂട്ടിയുടെ ആരാധകൻ കുഞ്ഞാപ്പു

മമ്മൂട്ടിയുടെ കടുത്ത ആരാധകനും ജീപ്പ്‌ ഡ്രൈവറുമായ കുഞ്ഞാപ്പുവിനെ ഉൾക്കൊണ്ടു വരികയാണ്‌ വിലയേറിയ യുവതാരം പൃഥ്വിരാജിപ്പോൾ. ജീവിത സാഹചര്യങ്ങൾകൊണ്ട്‌ ചെറുപ്പത്തിലെ ജോലിക്കാരനാകേണ്ടിവന്ന കുഞ്ഞാപ്പുവിന്റെ സുഖദുഃഖങ്ങൾ ‘വൺവേടിക്കറ്റി’ൽ അവതരിപ്പിച്ചു വരുന്ന പൃഥ്വിരാജിനെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്‌; മമ്മൂട്ടിയുമൊത്ത്‌ പൃഥ്വി ആദ്യമായി സഹകരിക്കുന്നത്‌. സൂപ്പർതാരമായി തന്നെയാണ്‌ ഈ ചിത്രത്തിൽ മമ്മൂട്ടി നിറയുക. ‘കഥ പറയുമ്പോളി’ൽ സൂപ്പർതാരമായെത്തി തിളങ്ങിയതുകൊണ്ടല്ല ‘വൺവേടിക്കറ്റി’ൽ മമ്മൂട്ട...

നദിയക്ക്‌ സൂപ്പർതാരങ്ങളുടെ നായികയാകണം

തിരഞ്ഞെടുത്ത അമ്മ റോളുകളിലൂടെ വീണ്ടും തരംഗം സൃഷ്‌ടിച്ച നദിയാമൊയ്‌തുവിന്‌ വീണ്ടും നായികയാകാൻ മോഹം. സൂപ്പർതാരങ്ങളായ രജനീകാന്ത്‌, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ജോഡിയാകാനാണ്‌ നദിയ താൽപര്യം പ്രകടിപ്പിക്കുന്നതത്രേ. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായി പ്രത്യക്ഷപ്പെട്ടിട്ടുളള സുന്ദരിക്ക്‌ വിക്രമിന്റെ നായികയാകാനുളള മോഹവുമുണ്ട്‌. അമേരിക്കയിൽ നിന്ന്‌ മുംബൈയിലേക്ക്‌ കുടുംബസമേതം താമസംമാറ്റിയ നദിയ സിനിമയിൽ സജീവമാകാനുളള ഒരുക്കവും നടത്തുന്നുണ്ട്‌. ഫാസിൽ നദിയയെ നായികയാക്കി ഒരു പ്...

മോഹൻലാൽ ‘കോളേജ്‌ കുമാരൻ’

മോഹൻലാൽ-തുളസീദാസ്‌ ടീം ‘മിസ്‌റ്റർ ബ്രഹ്‌മചാരി’ക്കുശേഷം ഒന്നിക്കുന്ന ‘കോളേജ്‌ കുമാരൻ’ ജൂലൈ 15ന്‌ ഷൂട്ടിംഗ്‌ തുടങ്ങുന്നു. ഫെയറിക്യൂൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി മാർട്ടിൻ നിർമിക്കുന്ന സിനിമ ക്യാമ്പസ്‌ പശ്ചാത്തലത്തിലുള്ളതാണ്‌. സുരേഷ്‌ പൊതുവാൾ തിരക്കഥ രചിക്കുന്ന സൂപ്പർതാര ചിത്രത്തിൽ പുതുമുഖങ്ങളും അണിനിരക്കും. കോളേജ്‌ ക്യാമ്പസിൽ കാന്റീൻ നടത്തുന്ന ശ്രീകുമാരൻ എന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രമായാണ്‌ ‘കോളേജ്‌ കുമാരനി’ൽ ലാൽ പ്രത്യക്ഷപ്പെടുക. വർഷങ്ങളായി കാന്റീൻ കോൺട്രാക്ട്‌ എടുത്ത്‌ നടത്തിവരുന്ന കുടു...

തീർച്ചയായും വായിക്കുക