Home Authors Posts by ചിത്രലേഖ

ചിത്രലേഖ

340 POSTS 0 COMMENTS

യുവതാരങ്ങളുടെ സൈക്കിൾ പ്രദർശനത്തിന്‌

വിനീത്‌ ശ്രീനിവാസൻ-ഭാമ, വിനുമോഹൻ-സന്ധ്യ ജോഡിയെ അണിനിരത്തി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ‘സൈക്കിൾ’ പ്രദർശനത്തിനെത്തി. യുവനിരക്ക്‌ പ്രാധാനം നൽകുന്ന സിനിമയിൽ ഒരു ഷോപ്പിംഗ്‌ സെന്ററിലെ രണ്ടു സ്ഥാപനങ്ങളിലെ ജീവനക്കാരും സുഹൃത്തുക്കളുമായ റോയി, സഞ്ജു എന്നിവരെ യഥാക്രമം വിനീതും വിനുവും പ്രതിനിധീകരിക്കുന്നു. കൗസ്തുഭം ഫൈനാൻസിയേഴ്‌സിലെ കാഷ്യറാണ്‌ റോയി. ഈ സ്ഥാപനത്തിന്റെ ഉടമയുടെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണ്‌ ഇലക്ര്ടോണിക്‌ ഷോപ്പ്‌ ജീവനക്കാരനായ സഞ്ജു. മീനാക്ഷിയായി സന്ധ്യ എത്തുമ്പോൾ, വിനീതിന്റെ ജോഡിയായി ഭാമ ...

‘കുചേലനി’ൽ സിമ്രാൻ

‘കഥ പറയുമ്പോൾ’ തമിഴ്‌ റീമേക്കായ ‘കുചേലനി’ൽ വീട്ടമ്മയായ നായികാ കഥാപാത്രം സിമ്രാന്റെ കൈകളിലേക്ക്‌. മലയാളത്തിൽ മീന മികവുറ്റതാക്കിയ റോളാണിത്‌. കവിതാലയയുടെ ബാനറിൽ കെ. ബാലചന്ദർ നിർമ്മിക്കുന്ന സിനിമയിൽ ശ്രീനിവാസന്റെ റോളിൽ പശുപതി എത്തുന്നു. മമ്മൂട്ടി അനശ്വരമാക്കിയ സൂപ്പർതാരമാകുന്നത്‌ സ്‌റ്റൈൽ മന്നൻ രജനീകാന്ത്‌. വിദ്യാസാഗർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായി അണിയറക്കാർ ഉയർത്തിക്കാട്ടുന്നു. സൂക്ഷ്മതയോടെയാണ്‌ സിമ്രാൻ ഇപ്പോൾ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തുവരുന്നത്‌. പ്രമുഖ ബാനറുകളിൽ ഒതുങ്ങുന്ന പ്...

നാടോടിക്കാറ്റ്‌ നാലാംഭാഗം റോഷന്‌

മലയാളത്തിലെ എന്നത്തേയും മികച്ച സൂപ്പർഹിറ്റ്‌ ചിത്രമായ ‘നാടോടിക്കാറ്റി’ന്റെ നാലാംഭാഗം റോഷൻ ആൻഡ്രൂസ്‌ സംവിധാനം ചെയ്യുന്നു. സത്യൻ അന്തിക്കാട്‌ പ്രോജക്‌ടിൽ നിന്നു പിന്മാറിയതിനെ തുടർന്നാണ്‌ റോഷന്‌ നറുക്കുവീണിരിക്കുന്നത്‌. ആദ്യ മൂന്നു ചിത്രങ്ങളുടെയും രചന നിർവ്വഹിച്ച ശ്രീനിവാസൻ തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലേക്ക്‌ റോഷൻ ഇതുവരെയും കടന്നിട്ടില്ല. മോഹൻലാലും ശ്രീനിവാസനും പ്രതിനിധീകരിക്കുന്ന ദാസനും വിജയനും പുതിയ കേസന്വേഷിക്കാൻ എത്തുന്നതായാണ്‌ സിനിമ. ‘ഉദയനാണ്‌ താര’ത്തിന്റെ ഹിന്ദി റീമേക...

തമിഴിൽ വില്ലനാകാൻ അനൂപ്‌ ഒരുങ്ങുന്നു

‘കാട്ടുചെമ്പക’ത്തിൽ ഇരട്ടനായകന്മാരിലൊരാളായി വിനയൻ അവതരിപ്പിച്ച അനൂപ്‌ മേനോൻ വില്ലൻ കഥാപാത്രമായി തമിഴകത്തെത്തുന്നു. നവാഗതനായ അനിൽ കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്‌ അനൂപ്‌ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്‌. മലയാളത്തിൽ പോസിറ്റീവ്‌ കഥാപാത്രങ്ങൾ മാത്രം ചെയ്‌തിട്ടുളള ഈ നടൻ തമിഴിൽ വില്ലനായി തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്‌. ‘കാട്ടുചെമ്പക’ത്തിൽ നായികയുടെ സഹോദരനായി മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെച്ചെങ്കിലും ചിത്രത്തിന്റെ പരാജയം തിരിച്ചടിയായി. രാജീവ്‌ നാഥിന്റെ ‘മോക്ഷ’ത്തിൽ ശ്രദ്ധേയമായ വേഷം ചെയ്‌ത...

പൃഥ്വി തമിഴകം കീഴടക്കുന്നു

ഒടുവിൽ ഇന്ത്യൻ സിനിമയിലെ അതികായനായ മണിരത്നത്തിന്റെ നായകനാകാനും മലയാളത്തിന്റെ യുവതാരം പൃഥ്വിരാജിന്‌ ക്ഷണം. പൃഥ്വിയിലെ അഭിനേതാവിനുള്ള അംഗീകാരമായാണ്‌ മണിരത്നം സിനിമ വിലയിരുത്തപ്പെടുന്നത്‌. ദീപാവലി ചിത്രങ്ങൾക്കിടയിൽ ‘കണ്ണാം മൂച്ചി ഏനെടാ’ മുൻനിരയിലെത്തിയതോടെ പൃഥ്വി തമിഴകത്ത്‌ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. വിജയ്‌, സൂര്യ എന്നീ സൂപ്പർതാരങ്ങളുടെ പ്രസ്‌റ്റീജ്‌ ചിത്രങ്ങളെ നിഷ്‌പ്രഭമാക്കിയത്‌ പൃഥ്വിക്ക്‌ ഏറെ അവസരങ്ങളും നേടിക്കൊടുത്തു. ഓഫറുകളുടെ പെരുമഴ തന്നെയാണ്‌ താരത്തിനു പിന്നാലെ. തമിഴിൽ ഡബ്ബ്‌ ചെയ്ത്‌...

തമിഴ്‌ ഭ്രമമില്ലാതെ…

മലയാളി നായികമാർ ഒന്നടങ്കം തമിഴകത്തു നിന്നുള്ള വിളി കാതോർക്കുമ്പോൾ പുത്തൻ താരോദയം ഭാമ തമിഴ്‌ ചിത്രത്തിൽ നായികയാവാനുള്ള ഓഫറുകൾ തുടരെ ഒഴിവാക്കുന്നു. തമിഴ്‌ സിനിമ സെറ്റിലെ രീതികളെ കുറിച്ചുള്ള പരിചയക്കുറവാണ്‌ താരത്തെ പിന്നോട്ടടിപ്പിക്കുന്നതത്രേ. നായികമാർ അമിതമായി ഗ്ലാമർ പ്രദർശിപ്പിക്കേണ്ടി വരുമെന്ന മുൻധാരണ ടീനേജ്‌ സുന്ദരിയെ ആശങ്കാകുലയാക്കുന്നു. എന്നായാലും ജോണി ആന്റണിയുടെ ‘സൈക്കിൾ’ എന്ന ചിത്രത്തിനു ശേഷം ഭാമ മറ്റ്‌ പ്രോജക്ടുകൾക്കൊന്നും ഡേറ്റ്‌ നൽകിയിട്ടില്ല. ലോഹിതദാസിന്റെ കണ്ടുപിടിത്തമായ സുന്ദരിയുടെ ര...

തെലുങ്കാനയിലെ ഗായിക

നായികയായും ഗായികയായും അരങ്ങ്‌ വാഴാനാകുന്നതിന്റെ ത്രില്ലിലാണ്‌ യുവസുന്ദരി മംമ്‌ത മോഹൻദാസ്‌. നായികയായി അരങ്ങേറ്റം നടത്തിയ മംമ്‌തയിലെ ഗായികയെ അംഗീകരിച്ചത്‌ തെലുങ്കാനയാണ്‌. ഇതിനകം 11 തെലുങ്ക്‌ പാട്ടുകൾ പാടിക്കഴിഞ്ഞു. ഇവയിൽ മിക്കതും ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്തു. തെലുങ്ക്‌ പാട്ട്‌ മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയർ അവാർഡും മംമ്‌തയ്‌ക്ക്‌ നേടിക്കൊടുത്തു. നടിയായും പാട്ടുകാരിയായും അന്യഭാഷകളിൽ തിരക്കേറിയതിനെ തുടർന്ന്‌ മംമ്‌ത മോഹൻദാസ്‌ മാതൃഭാഷയിൽ ഉടനൊന്നും തിരിച്ചെത്താനിടയില്ല. ഷാജി കൈലാസി...

നദിയ ‘പട്ടാള’ത്തിൽ

രോഹൻകൃഷ്‌ണയുടെ ‘പട്ടാളം’ എന്ന തമിഴ്‌ചിത്രത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമാപ്രേക്ഷകർക്കുമുന്നിൽ വീണ്ടും എത്തുകയാണ്‌ മുൻകാലനായിക നദിയാമൊയ്‌തു. രണ്ടാംവരവിൽ സ്‌റ്റീരിയോടൈപ്പ്‌ അമ്മവേഷങ്ങൾക്ക്‌ ഇല്ലെന്ന്‌ പ്രഖ്യാപിച്ച്‌ ആ തീരുമാനത്തിൽ ഉറച്ചുനിന്ന ഏകതാരവും നദിയ മാത്രം. ‘പട്ടാള’ത്തിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന വേഷമാണ്‌. നദിയയും ഏതാനും ടീനേജ്‌താരങ്ങളുമാണ്‌ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ‘നോക്കെത്താദൂരത്ത്‌ കണ്ണുംനട്ടി’ലൂടെ ഫാസിൽ സിനിമാവേദിക്ക്‌ സമ്മാനിച്ച നദിയ വിവാഹത്തെ തുടർന്ന്‌ നീണ്ടകാലം വിദേശത്തായിരുന...

‘ഷോലെ’ ഇനി ‘ആഗ്‌’

‘കമ്പനി’ക്കു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ബോളിവുഡ്‌ ചിത്രമായ പുതിയ ‘ഷോലെ’യുടെ പേര്‌ മാറി. കഥാപാത്രങ്ങളുടെ പേരും മാറിയിട്ടുണ്ട്‌. ‘രാംഗോപാൽവർമ്മ കി ഷോലെ’ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ പേര്‌ ‘രാംഗോപാൽ വർമ്മ കി ആഗ്‌’ എന്നായിരിക്കും. ‘ഷോലെ’ എന്ന ഇതിഹാസ ചിത്രം അതേ പേരിൽ വീണ്ടും ഇറക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ ഷോലെ നിർമാതാവ്‌ ജി.പി. സിപ്പിയുടെ ചെറുമകൻ നൽകിയ ഹർജിയിലാണ്‌ ഡൽഹി കോടതി ചിത്രത്തിന്റെ പേര്‌ മാറ്റാൻ രാംഗോപാൽ വർമ്മയ്‌ക്ക്‌ നിർദ്ദേശം നൽകിയത്‌. ചിത്രത്തിന്റെ പേരും കഥാപാത്രങ്ങ...

‘ഡാഡികൂളി’ൽ മമ്മൂട്ടിയ്‌ക്കൊപ്പം ഇന്ദ്രജിത്ത്‌

സൂപ്പർതാരം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ആഷിക്‌ അബു സംവിധാനം ചെയ്യുന്ന ‘ഡാഡികൂളി’ൽ ഇന്ദ്രജിത്ത്‌ ശ്രദ്ധേയ റോളിൽ. ക്രിക്കറ്റ്‌ ജ്വരം തലക്കുപിടിച്ച പിതാവിന്റെയും പുത്രന്റെയും കഥ പറയുന്ന ‘ഡാഡികൂൾ’ മമ്മൂട്ടിയുടെ വ്യത്യസ്‌ത മുഖമാണ്‌ അനാവരണം ചെയ്യുന്നത്‌. ക്രൈംബ്രാഞ്ച്‌ ഓഫീസർ ആന്റണി സൈമൺ മമ്മൂട്ടിയുടെ സ്ഥിരം പോലീസ്‌ വേഷങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്നു. നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന വേഷം. മമ്മൂട്ടിയുടെ മകനായി പ്രത്യക്ഷപ്പെടുന്ന ബാലതാരത്തെ ഇനിയും കണ്ടെത്തിയിട്ടില്ല. മമ്മൂട്ടിക്കൊ...

തീർച്ചയായും വായിക്കുക