ചിത്രലേഖ
ദളിത് യുവാവായി സൽമാൻ
പീരിയോഡിക്ക് സിനിമയിൽ ദളിത് യുവാവായെത്തി ബോളിവുഡിൽ വീണ്ടും തരംഗമുണർത്താൻ തയ്യാറെടുക്കുകയാണ് സൽമാൻഖാൻ അനിൽ ശർമ്മയുടെ ‘വീർ’ താരത്തിന്റെ വ്യത്യസ്‌തമുഖമാണ് പ്രേക്ഷകർക്കു മുന്നിൽ അനാവൃതമാക്കുന്നത്. സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലഘട്ടത്തിന്റെ കഥപറയുന്ന സിനിമയിൽ ജീവിച്ചിരിക്കുന്ന ദളിത് യുവാവിനെയാണ് സൽമാൻ ഉൾക്കൊള്ളുന്നത്. പ്രണയത്തിനു പ്രധാന്യമുള്ള സിനിമയിൽ കത്രീന കൈഫ് നായികയായെത്തുന്നു. ‘അജ്‌നബി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച വിജയ് ഗാലാനിയാണ് ‘വീറി’ന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ...
പ്രഭുദേവ – നയൻ വിവാഹം ഡിസംബറിൽ?
പ്രഭുദേവയും നയൻതാരയും ഡിസംബറിൽ വിവാഹജീവിതത്തിലേക്ക് കടക്കുമെന്ന് വാർത്ത. ഏറ്റെടുത്ത ചിത്രങ്ങളെല്ലാം പൂർത്തിയാക്കിയ നയൻസ് പുതിയ പ്രൊജക്‌ടുകൾക്ക് ഡേറ്റ് നൽകാൻ മടിക്കുന്നത് ഡിസംബറിൽ വിവാഹിതയാകുന്നതിന്റെ മുന്നൊരുക്കമാണെന്നാണ് തമിഴ് മാധ്യമങ്ങൾ വിലയിരുത്തുന്നത്. ഇലക്‌ട്ര എന്ന മലയാളം ചിത്രം പൂർത്തിയാക്കിയ നയൻസ് ഒടുവിൽ കമ്മിറ്റ് ചെയ്‌ത ബോസ് എങ്കിര ഭാസ്‌കരന്റെ ജോലികളും തീർത്തുകഴിഞ്ഞു. ഇലക്‌ട്രക്കുവേണ്ടി സ്വന്തം ശബ്‌ദത്തിൽ ആദ്യമായി ഡബ്ബ് ചെയ്യാനുമായി നയൻസിന്. ഓരോ തെലുങ്ക്, കന്നട ചിത്രങ...
യന്തിരന്റെ ആദ്യ ഷോയ്‌ക്ക് ടിക്കറ്റ് നിരക്ക് രൂപ...
യന്തിരന്റെ ആദ്യ ഷോ കാണണമെങ്കിൽ മുടക്കേണ്ടത് എത്ര രൂപയെന്നോ? പത്തും നൂറുമല്ല, രൂപ അയ്യായിരം!!! പുലർച്ചെ മൂന്നരയോടെ തുടങ്ങുന്ന സ്‌പെഷ്യൽ ഷോയുടെ ടിക്കറ്റ് നിരക്കാണ് 500 മുതൽ അയ്യായിരം വരെ ആയി നിശ്ചയിച്ചിട്ടുള്ളത്. ടിക്കറ്റുകൾ ലഭിക്കാത്തവർ ബ്ലാക്കിലാണ് സ്വന്തമാക്കുന്നത്. മൂന്നിരട്ടി വരെയാണ് ‘ബ്ലാക്കുകാർ’ ഈടാക്കുന്നതെന്നാണു തമിഴ്‌നാട്ടിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒക്‌ടോബർ ഒന്നിനാണ് യന്തിരൻ തീയറ്ററുകളിലെത്തുന്നത്. ഇന്ത്യയിലും വിദേശത്തുമായി രണ്ടായിരം തീയറ്ററുകളിലാണ് ഒരേസ...
ചട്ടമ്പിനാടിൽ മമ്മൂട്ടിക്കൊപ്പം ലക്ഷമിറായ്
അണ്ണൻതമ്പി, പരുന്ത് എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് ജോഡിയായിമാറിയ മമ്മൂട്ടിയും ലക്ഷമിറായും വീണ്ടുമൊന്നിക്കുന്നു. ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ‘ചട്ടിമ്പിനാടി’ൽ ലക്ഷമിയാണ് പ്രധാന നായിക. ബെന്നി പി. നായരമ്പലം രചന നിർവഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് സെപ്‌തംബറിൽ തുടങ്ങും. പൊള്ളാച്ചിയാണ് പ്രധാന ലൊക്കേഷൻ. നെഗറ്റീവ് ടച്ചുള്ള നായകനെയാണ് ചട്ടമ്പിനാടിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മായാവിയുടെ വൻവിജയത്തിനുശേഷം മമ്മൂട്ടിയും ഷാഫിയും ഒന്നിക്കുന്ന പ്രോജക്‌ട് എന്ന നിലയിൽ ഏറെ ശ്രദ്ധയർഹിക്കുന്ന സ...
കാവ്യയുടെ തിരിച്ചുവരവ് മമ്മുട്ടിയുടെ നായികയായി
വിവാഹശേഷം അഭിനയരംഗം വിട്ട കാവ്യമാധവൻ തിരിച്ചെത്തുന്നു. മമ്മൂട്ടിയുടെ നായികയായിത്തന്നെ രണ്ടാംവരവ് നടത്താനാണ് കാവ്യയുടെ തീരുമാനം. ഷാഫി സംവിധാനം ചെയ്യുന്ന ‘ചട്ടമ്പിനാടി’ലൂടെയാവും കാവ്യ തിരിച്ചുവരുന്നത്. ഇതിലെ രണ്ട് നായികമാരിൽ ഒരാളായിരിക്കും കാവ്യ. ലക്ഷ്‌മി റായ് ആണ് മറ്റൊരു നായിക. തന്റെ പേരിലുള്ള വിവാഹമോചനവാർത്തയും മറ്റ് ഗോസിപ്പുകളും സജീവമായി നിലനിൽക്കെ തന്നെയാണ് സിനിമയിൽ തിരിച്ചെത്താൻ കാവ്യ തീരുമാനിച്ചിരിക്കുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങൾക്ക് അവധി നൽകി അഭിനയരംഗത്ത് ഇനി സജീവമാകാനാണ...
രാഷട്രീയമോ… ഞാനില്ല…!
രാഷ്‌ട്രിയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു വിട നൽകിക്കൊണ്ട് മുൻ തെന്നിന്ത്യൻ താരം സിമ്രാൻ രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്നു വ്യക്തമാക്കി. താരസുന്ദരിയെ റാഞ്ചാൻ ഡി.എം.കെയും, എ.ഡി.എം.കെയും ശ്രമിച്ചിരുന്നു. സിമ്രാൻ രാഷ്‌ട്രീയത്തിലേയ്‌ക്ക് ഇറങ്ങുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരു പാർട്ടികളും സിമ്രാനെ പാട്ടിലാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു അതിനിടെയാണ് സിമ്രാൻ ഇങ്ങനെയാരു‘ചതി’ പാർട്ടികളോട് ചെയ്‌തത്. അടുത്തവർഷത്തെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സിമ്രാനെ ...
ഇനി ബംഗാളി
വേറിട്ട അഭിനയ പ്രധാനമായ റോളുകളാണ് റാണിമുഖർജിയെ തേടി എന്നും എത്തിയിട്ടുള്ളത്. പുതുതായി കമ്മിറ്റ് ചെയ്‌ത ബംഗാളി സിനിമയിലും താരറാണിക്ക് ഏറെ പ്രതീക്ഷയുണ്ട്. രണ്ടു തവണ ദേശീയ പുരസ്‌കാരത്തിൽ മുത്തമിട്ട അനിരുദ്ധറോയ് മുഖർജി സംവിധാനം ചെയ്യുന്ന ‘ആഫ്രിക്ക’യിൽ ഉടനീളം നിറഞ്ഞുനിൽക്കുന്ന വേഷമാണ് റാണിക്ക്. 1992-ൽ പിതാവ് രാം മുഖർജി സംവിധാനം ചെയ്‌ത ബംഗാളി ചിത്രത്തിൽ ഗസ്‌റ്റ് റോളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോളിവുഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന റാണി അടുത്തിടെ ഹിന്ദി സിനിമയുടെ എണ്ണം കുറച്ചിരുന്നു. ...
ലാലിനൊപ്പം റോമ
സൂപ്പർതാരം മോഹൻലാലിനൊപ്പം തുല്യപ്രധാന്യമുള്ള റോളിൽ അഭിനയിക്കാനാവുന്നതിന്റെ ത്രില്ലിലാണ് യുവനായിക റോമ. പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ യുവനായകരുടെ ചിത്രങ്ങളിലൂടെ മലയാളത്തിൽ തനതുസ്‌ഥാനം നേടിയെടുത്ത റോമ ദിലീപിനൊപ്പം രണ്ടുചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. സുരേഷ്‌ഗോപിയുടെ മകളായി ‘നോട്ട്‌ബുക്കി’ലൂടെയായിരുന്നു മലയാള പ്രവേശം. ലാൽ ചിത്രത്തിന്റെ ഭാഗമാകുന്നത് ഇതാദ്യം. സ്‌മാർട്ടായ നായികാ കഥാപാത്രങ്ങളാണ് റോമക്ക് മലയാളത്തിൽ ലഭിച്ചുവരുന്നത്. ചൈന ടൗണിലെ റോളും തന്റേടിയായ നായികയുടേതുതന്നെ. മോഹൻലാൽ അവതരിപ...
തമിഴകം കീഴടക്കാൻ മലയാളി താരജോഡി
മലയാളത്തിലെ യുവതാര ജോഡി തമിഴകം കീഴടക്കാനൊരുങ്ങുന്നു. മണിരത്‌നം സിനിമ ‘അശോകവനം’, ക്ലാസ്‌മേറ്റ്‌സ്, നന്ദനം റീമേക്കുകൾ എന്നിവയിലൂടെ പൃഥിരാജ് - പ്രിയാമണി ജോഡിക്കാണ് തമിഴിൽ വെന്നിക്കൊടി പാറിക്കാൻ അവസരമൊരുങ്ങിയിരിക്കുന്നത്. ക്ലാസ്‌മേറ്റ്‌സിലെ സുകുമാരനെയും നന്ദനത്തിലെയും മനുവിനെയും ഒരിക്കൽകൂടി ഉൾക്കൊള്ളാനുള്ള ഭാഗ്യമാണ് പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്. പൃഥ്വിയുടെ കരിയറിൽ നിർണായക വഴിത്തിരുവുണ്ടാക്കിയ സിനിമകളാണിവ രണ്ടും. അതേ സമയം ക്ലാസ്‌മേറ്റ്‌സിൽ കാവ്യമാധവനും നന്ദനത്തിൽ നവ്യനായരും മനോഹരമാക്കി...
വിടപറയും മുമ്പേ
സൂപ്പർതാരം മമ്മൂട്ടിയുടെ ജോഡിയായി വേഷമിട്ട് അഭിനവലോകത്ത് നിന്നും വിടപറയാനുള്ള സാധ്യത തെളിഞ്ഞതിന്റെ സന്തോഷത്തിലാണ് മുൻനിര നായികാതാരം കാവ്യമാധവൻ. കാവ്യ ആദ്യമായി മമ്മൂട്ടിയുടെ നായികയാകുന്നു ‘ പട്ടണത്തിൽ ഭൂത’ത്തിന്റെ ഷൂട്ടിംഗ് ഡിസംബർ അവസാനം കൊച്ചിയിൽ ആരംഭിക്കാൻ അണിയറക്കാർ നീക്കം നടത്തിക്കഴിഞ്ഞു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഉദയ്‌കൃഷ്‌ണ - സിബി. കെ തോമസ് രചിച്ചിരിക്കുന്നു. ‘പട്ടണത്തിൽ ഭൂത’ത്തിൽ ബൈക്ക് അഭ്യാസി ജിമ്മിയായി മമ്മൂട്ടി എത്തുന്നു. ഇന്നസെന്റ് അവതരിപ്പിക്കുന്ന സ...