Home Authors Posts by ചിത്രലേഖ

ചിത്രലേഖ

340 POSTS 0 COMMENTS

ലാലിനൊപ്പം ബാല

ബിഗ്‌ബിയിൽ സൂപ്പർതാരം മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച യുവനടൻ ബാല മോഹൻലാൽ ചിത്രത്തിന്റെഭാഗമാകുന്നു. റിലീസിംഗ്‌ പ്രതീക്ഷിക്കുന്ന ‘സാഗർ ഏലിയാസ്‌ ജാക്കി’ യിൽ പോലീസ്‌ ഓഫീസറാണ്‌ ബാല. സംവിധായകൻ അമൽനീരദിന്റെ പ്രത്യേക താൽപര്യപ്രകാരമാണെത്രേ ബാല ഈ പ്രെജക്‌ടിൽ കയറി ക്കൂടിയത്‌. ‘കളഭ’ത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയ ബാലക്ക്‌ തുണയായത്‌ അമലിന്റെ ‘ബിഗ്‌ബി’ യാണ്‌. Generated from archived content: cinima1_mar21_09.html Author: chithra_lekha

ബച്ചനൊപ്പം വീണ്ടും തബു

ചരിത്ര സിനിമയുടെ ഭാഗമായി ചെറിയൊരിടവേളക്കു ശേഷം പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്‌ തബു. അശോക ചക്രവർത്തിയായി ബിഗ്‌ബി അമിതാഭ്‌ ബച്ചൻ പ്രത്യക്ഷപ്പെടുന്ന സിനിമ ചന്ദ്രപ്രകാശ്‌ ദ്വിവേദി സംവിധാനം ചെയ്യുന്നു. അശോകന്റെ ഭാര്യ തിഷ്യ രക്ഷിതയായി തബു മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുമെന്ന്‌ വിലയിരുത്തലുകളുണ്ട്‌. ‘ചീനികം’ എന്ന ചിത്രത്തിനു ശേഷം ബച്ചനും തബുവും നായകനും നായികയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്‌ടിനുണ്ട്‌. ദേശീയാംഗീകാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ തബു കുറച്ചുകാലമായി സിനിമയിൽ നി...

ആകാശദൂത്‌ രണ്ടാംഭാഗം വരുന്നു

മലയാളി പ്രേക്ഷകരെ ഈറനണിയിച്ച സൂപ്പർഹിറ്റ്‌ ചിത്രമായ സിബി മലയിലിന്റെ ആകാശദൂതിന്റെ രണ്ടാംഭാഗം മിനി സ്‌ക്രീനിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നു. ചന്ദനാ ഫിലിംസിന്റെ ബാനറിൽ പി.എസ്‌.സുരേഷ്‌കുമാർ നിർമ്മിക്കുന്ന ആകാശദൂത്‌ അതേ പേരിലാണ്‌ നവാഗതനായ ആദിത്യൻ സംവിധാനം ചെയ്യുന്നത്‌. മാധവി അവതരിപ്പിച്ച ആനിയുടെയും മുരളി അവതരിപ്പിച്ച ജോണിയുടെയും മക്കളുടെ കഥയാണ്‌ ആകാശദൂത്‌ എന്ന മെഗാപരമ്പരയിൽ ദൃശ്യവത്‌കരിക്കുന്നത്‌. സീന ആന്റണിയാണ്‌ പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. പ്രേംപ്രകാശ്‌, ആദിത്യൻ, യതിക...

ഹിന്ദി ഓഫർ നിരാകരിച്ചു.

ഹിന്ദി ചിത്രങ്ങളിലേക്കുള്ള ക്ഷണം ദേശീയാംഗീകാരം നേടിയ താരം പ്രിയാമണി നിരാകരിച്ചതായി വാർത്ത. ഒന്നല്ല രണ്ടു ചിത്രങ്ങളാണ്‌ പ്രിയ തള്ളിക്കളഞ്ഞതത്രേ. അവാർഡ്‌​‍്‌ ചിത്രങ്ങളായതിനാലാണ്‌ മേൽപ്പറഞ്ഞ പ്രോജക്‌ടുകളെല്ലാം ഒഴിവാക്കാൻ നിർബന്ധിതമാക്കിയതെന്ന്‌ നടിയോടടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദേശീയ അവാർഡ്‌ നേടിക്കൊടുത്ത പരുത്തിവീരനിലെ മുത്തഴകുപോലുള്ള നായികാ കഥാപാത്രങ്ങളുമായാണ്‌ ഹിന്ദി സിനിമാ നിർമ്മാതാക്കൾ പ്രായാമണിയെ സമീപിച്ചതത്രേ. ഇമേജ്‌ മാറ്റിക്കുറിക്കാൻ ഗ്ലാമർ വേഷങ്ങളിൽ ശ്രദ്ധയൂന്നിയിരിക്കുകയാണ്‌...

പത്മപ്രിയ സെലക്‌ടീവായി

‘ചാരുലതയുടെ ബാക്കി’ എന്ന ഹ്രസ്വചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മപ്രിയ മലയാളത്തിൽ തീർത്തും സെലക്‌ടീവായിരിക്കുകയാണ്‌. അതിശക്തമായ വേഷമാണെങ്കിൽ മാത്രം ഡേറ്റ്‌ നൽകിയാൽ മതിയെന്ന തീരുമാനത്തിലാണത്രേ നായിക. ലോകപ്രശസ്‌ത സംവിധായകരായ അടൂർ ഗോപാലകധഷ്‌ണൻ, ഷാജി എൻ.കരുൺ എന്നിവർക്കൊപ്പം സഹകരിക്കാനായത്‌ പത്മപ്രിയക്ക്‌ തുണയായി. മമ്മൂട്ടിയുടെ കുട്ടിസ്രങ്ക്‌, പഴശ്ശിരാജ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നതോടെ ഈ നടിയുടെ സ്വീകാര്യതയേറും. മമ്മൂട്ടിക്കൊപ്പം എഴു ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ പ...

നയൻസിന്‌ കമലിന്റെ നായികയാകണം

ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും ജോഡിയായി പ്രത്യക്ഷപ്പെട്ട നയൻതാരക്ക്‌ കമൽഹാസന്റെ നായികയാകാൻ മോഹം. കമലിന്റെ ജോഡിയാകാനുള്ള ഓഫർ തനിക്ക്‌ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ നയൻസ്‌. രജനീകാന്ത്‌, മമ്മൂട്ടി, മോഹൻലാൽ ശരത്‌കുമാർ, സൂര്യ, അജിത്ത്‌, വിജയ്‌, വെങ്കിടേഷ്‌ തുടങ്ങി വിവിധ തലമുറകളിലെ നായകർക്കൊപ്പം ജോഡിചേർന്നു കഴിഞ്ഞ നയൻ തമിഴകത്താണ്‌ ഇപ്പോൾ ശ്രദ്ധയൂന്നിയിരിക്കുന്നത്‌. വർഷങ്ങളുടെ ഇടവേളക്കുശേഷം മാതൃഭാഷയായ മലയാളത്തിലും നയൻ എത്തിയിരിക്കുകയാണ്‌. സിദ്ധിഖ്‌ സംവിധാനം ചെയ്യുന്ന ബോഡിഗാർഡിൽ...

ടീനേജ്‌ സുന്ദരിയായി തബു

പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ മടുത്ത തബു ടീനേജ്‌ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നു. ചന്ദ്രപ്രകാശ്‌ ദ്വിവേദി സംവിധാനം ചെയ്യുന്ന ‘ദി ലെജന്റ്‌ ഓഫ്‌ കുനൽ’ ആണ്‌. ഇത്തരത്തത്തിൽ ശ്രദ്ധനേടുന്നത്‌. തബു മാത്രമല്ല, ബിഗ്‌ബി അമിതാഭ്‌ബച്ചനും ചെറുപ്പക്കാരനായി രൂപംമാറുന്നുണ്ട്‌. അശോക ചക്രവർത്തിയും ഭാര്യയുമായി സിനിമയിൽ നിറയുന്ന ബച്ചനും തബുവും ഒരു ഫ്‌ളാഷ്‌ബാക്ക്‌ രംഗത്താണ്‌ പ്രായം കുറഞ്ഞവരായി പ്രത്യക്ഷപ്പെടുന്നത്‌. ഹോളിവുഡിൽ നിന്നെത്തിയ പ്രഗത്ഭരായ മേക്കപ്പ്‌ വിദഗ്‌ധരാണ്‌ താരങ്ങളെ ...

വില്ലനായി മനോജ്‌ തിളങ്ങുന്നു

ഫാസിൽ ചിത്രത്തിൽ പ്രധാന വില്ലനായി മനോജ്‌ കെ.ജയൻ വീണ്ടും സിനിമാവൃത്തങ്ങളിൽ ചർച്ചാവിഷയമാകുന്നു. ദിലീപ്‌ നായകനാകുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രത്തെ സുക്ഷ്‌മതയോടെയാണ്‌ മനോജ്‌ ഉൾക്കൊണ്ടിരിക്കുന്നത്‌. ഗെറ്റപ്പിൽ വലിയ മാറ്റങ്ങളില്ലാതെയാണ്‌ മനോജ്‌ നായകനിൽ നിന്നും വില്ലനായി തിളങ്ങിയതിന്റെ ചുവടുപിടിച്ചാണ്‌ മാതൃഭാഷയിലും ഇത്തരം വേഷങ്ങൾ മനോജിനെ തേടിയെത്തിയത്‌. അടുത്തിടെ ഒരു മൊഴിമാറ്റചിത്രത്തിൽ വില്ലനായി മലയാളി പ്രേക്ഷകർക്കുമുന്നിലെത്തിയിരുന്നു. മധു കൈതപ്രത്തിന്റെ ‘ മധ്യവേനലി’ൽ നായകവേഷമാണ്‌ മനോജിന്‌. ...

ദിലീപിന്റെ നൂറാം ചിത്രത്തിൽ അസിൻ

ദക്ഷിണേന്ത്യൻ - ഉത്തരേന്ത്യൻ സിനിമാ ആസ്വാദകരെ ഒരേപോലെ കീഴടക്കിയ മലയാളിസുന്ദരി അസിൻ ദിലീപിന്റെ നായികയായി അധികം വൈകാതെ മാതൃഭാഷയിൽ തിരച്ചെത്തുമെന്ന്‌ സൂചന. ദിലീപിന്റെ നൂറാമത്‌ ചിത്രത്തിൽ അസിനെ നായികയാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ അണിയറയിൽ തുടങ്ങിക്കഴിഞ്ഞത്രെ. സൂപ്പർതാരങ്ങളുടെ സിനിമകൾ തുടർച്ചയായി അവഗണിച്ച അസിൻ ദിലീപ്‌ ചിത്രത്തിന്‌ ഡേറ്റ്‌ നൽകുമോ എന്ന്‌ കണ്ടറിയണം. ദിലീപിന്റെ നൂറാമത്‌ ചിത്രം സംവിധാനം ചെയ്യാൻ നറുക്ക്‌ വീണിരിക്കുന്നത്‌ ഗുരുനാഥൻ കമലിനാണ്‌. കമൽ ചിത്രങ്ങളിൽ സ്‌ത്രീ കഥാപാത്രങ്ങൾക്ക്‌ ഏറ...

ലാലിന്റെ നായികയായി വീണ്ടും…..

നീണ്ട ഇടവേളയ്‌ക്കു ശേഷം മോഹൻലാൽ ചിത്രത്തിൽ ശക്തി സാന്നിദ്ധ്യമാകുകയാണ്‌ ജ്യോതിർമയി. അമൽ നീരജ്‌ സംവിധാനം ചെയ്യുന്ന ‘സാഗർ ഏലിയാസ്‌ ജാക്കി’യിൽ നായികമാരിലൊരാളായി സുന്ദരി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു. ജ്യോതിയുടെ ഗ്ലാമർ പ്രദർശനം ചിത്രത്തിന്‌ മുതൽകൂട്ടാകുമെന്ന്‌ അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നു. സ്വിമ്മിംഗ്‌ സ്യൂട്ടണിഞ്ഞ്‌ ജ്യോതി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാളചിത്രവും ഇതായിരിക്കും ‘ഹരിഹരൻപിള്ള ഹാപ്പിയാണ്‌’ എന്ന ചിത്രത്തിലൂടെയാണ്‌ ജ്യോതിർമയി മോഹൻലാലിന്റെ നായികയായി ഉയർന്നത്‌. ആശിർവാദ്‌ സിനിമാസിന്റെ ബാന...

തീർച്ചയായും വായിക്കുക