Home Authors Posts by ചിത്രലേഖ

ചിത്രലേഖ

340 POSTS 0 COMMENTS

അച്ഛന്റെ മകള്‍

അച്ഛന്റെ കല്യാണത്തിന് ഞാനാണ് ഉപ്പു വിളമ്പുന്നതെന്ന് അമരത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിട്ട മാ‍തുവിന്റെ ഡയലോഗാണ്. ബോളീവുഡ് ഉറ്റു നോക്കുന്ന ഒരു താരവിവാഹത്തെ പറ്റി ചിന്തിച്ചപ്പോഴാണ് ലോഹിദദാസിന്റെ തൂലികയില്‍ വിരിഞ്ഞ മേല്‍പ്പറഞ്ഞ സംഭാഷണശകലം ഓര്‍മ്മയില്‍ തെളിയുന്നത് മുന്‍ നിര നയകന്‍ സെയ്ഫ് അലിഖാന്‍ താരറാണി കരീന കപൂറിനെ 2012 ഫെബ്രുവരിയിലോ മാര്‍ച്ചിലോ വിവാഹം ചെയ്യുമെന്ന വാര്‍ത്ത വരുമ്പോള്‍ , മറുപുറത്ത് സെയ്ഫിന്റെ മകള്‍ സാറ ബോളീവുഡില്‍ അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണെന്ന വാര്‍ത്ത...

ഭാനുപ്രിയയും മടങ്ങി വരുന്നു

ഒരു കാലത്ത് ദക്ഷിണേന്ത്യന്‍ ചലചിത്രലോകം അടക്കി വാണ നായിക നടി ഭാനുപ്രിയയും വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നു. വിവാഹത്തോടെ വെള്ളിത്തിരയോടു വിടപറഞ്ഞ അവര്‍ നീണ്ട ഇടവേളക്കുശേഷമാണ്‍ തിരിച്ചെത്തുന്നത്. സിനിമയില്‍ വീണ്ടും സജീവമാകാനാണ്‍ മികച്ച നര്‍ത്തകി കൂടിയായ ഭാനുപ്രിയയുടെ തീരുമാനമെന്നറിയുന്നു. പത്തു വര്‍ഷമായി ഭര്‍ത്താവ് ആദര്‍ശ് കൌശലിനൊപ്പം അമേരിക്കയില്‍ താമസിക്കുന്ന ഇവര്‍ക്ക് എട്ടു വയസ്സുകാരിയായ അഭിനയയെന്ന മകളുമുണ്ട്. അമേരിക്കന്‍ ജീവിതത്തിലും നൃത്തം കൈവിടാതിരുന്ന ഭാനുപ്രിയ ചെന്നൈയില്‍ ഡാന്‍സ് സ്ക...

സിദ്ധാര്‍ഥും ശ്രുതിയും പിണക്കത്തില്‍?

തമിഴ് സൂപ്പര്‍ താരം കമലഹാസന്റെ മൂത്തപുത്രിയും നടിയുമാ‍യ ശ്രുതി ഹാസനും തമിഴിലും തെലുങ്കിലും ഹിന്ദിയിലും പ്രശസ്തനായ നായകനടന്‍ സിദ്ധാര്‍ഥുമായി പിണങ്ങിയതായി വാര്‍ത്ത. കമലിന്റെ ആശീര്‍വാദം ഉണ്ടായിരുന്ന പ്രണയം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായി. ശ്രുതിയും സിദ്ധാര്‍ഥും കുറെക്കാലമായി ഒരു വീട്ടിലാണ്‍ കഴിഞ്ഞിരുന്നതത്രെ. . ‘അനംഗനംഗ ഓ ധീരഡു’ എന്ന് തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രണയത്തിലായ ഇവര്‍ക്കിടയില്‍ ഇപ്പോള്‍ പ്രണയമേ ഇല്ലത്രെ. മാ‍നസികമായി രണ്ടു ധ്രുവങ്ങളിലായ ഇവര്‍ പരസ്പരം വിഴുപ്പലക്കി കാര്...

സെയ്ഫ്- കരീന വിവാഹം അടുത്ത വര്‍ഷം

ബോളീവുഡ് പ്രണയ ജോഡികളായ സെയ്ഫ് അലിഖാന്റെയും കരീനാകപൂറിന്റെയും വിവാഹം അടുത്ത വര്‍ഷം നടക്കുമെന്നു സൂചന. സെയ്ഫിന്റേതായി ഒരു പ്രസിദ്ധീകരണത്തില്‍ വന്ന എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് അദ്ദേഹം തന്നെ വിവാഹ സൂചന നല്‍കിറ്റത്. തന്റെ ഏറ്റവും പുതിയ ചിത്രമായ' ഏജന്റ് വിനോദ്' പൂര്‍ത്തിയാക്കിയശേഷം വിവാഹ തീയതി അറിയിക്കുമെന്നാണ് സെയ്ഫ് അഭിമുഖത്തില്‍ സൂചിപ്പിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 10നാണ് "ഏജന്റ് വിനോദ്' റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, കരീനയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ സെ...

ബിഗ്ബി ഹോളിവുഡിലേക്ക്

ഇന്ത്യന്‍ സിനിമയുടെ തിലകക്കുറി ബിഗ്ബി അമിതാഭ് ബച്ചന്‍ ഹോളിവുഡിലേക്ക്. എഫ്. സ്കോട്ട് ഫിറ്റ്സ് ജെറാള്‍ഡിന്റെ നോവലിനെ ആസ്പദമാക്കി സംവിധായകന്‍ ബസ് ലൂര്‍മാന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബച്ചന്‍ ഹോളിവുഡിലെക്കെത്തുന്നത്. 'ദി ഗ്രേറ്റ് ഗാറ്റ്സ്ബൈ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ‍വോള്‍ഫ്ഷെയിംമേയറുടെ വേഷമാണ് ബച്ചന്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായതാണ് റിപ്പോര്‍ട്ട്. ലിയനാഡോ ഡി കാപ്രിയോ നായകനായ ചിത്രത്തില്‍ ഇസ് ലാഫിഷര്‍, ടോബി മാഗയര്‍, കാരെ മുല്ലിഗാന്‍ എന്നിവരും വേഷമിടുന്നു. ...

മാന്നാര്‍ മത്തായി വീണ്ടും വരുന്നു

റീമേക്കുകള്‍ ഹിറ്റുകളാകുന്ന കാലത്ത് ഒരു പഴയകാല ഹിറ്റിന്റെ മൂന്നാം ഭാഗമൊരുക്കി ചിരിയുടെ പൂരമൊരുക്കാന്‍ ഒരുങ്ങുകയാണ് മാന്നാര്‍ മത്തായിയും സംഘവും. 1989 -ല്‍ തമാശയുടെ വെടിക്കെട്ടുമായി എത്തിയ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ഇന്നും മലയാളിയുടെ സ്വീകരണ മുറിയിലെ ഇഷ്ടതാരങ്ങളാണ്. ഇന്നത്തെ ഹിറ്റ് സിനിമകളുടെ സംവിധായകരായ സിദ്ദീഖ് ലാലുമാരുടെ ആദ്യ സംരംഭമായിരുന്നു റാംജിറാവു സ്പീക്കിംഗ്. ചിത്രത്തിന്റെ വന്‍വിജയം അവരെ മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാക്കി മാറ്റി, പിന്നീടെല്ലാം ചരിത്രമാണ്. സംവിധായകര്‍ക്കു പുറമ...

ഗ്ലാമറാകാനില്ല

മലയാളിസുന്ദരി അനന്യ ഇളയദളപതി വിജയിന്റെ നായികാപദം നിരാകരിച്ച വാർത്ത ചലച്ചിത്രവൃത്തങ്ങളിൽ സംസാരവിഷയമാകുന്നു. ഗാനരംഗത്ത്‌ അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടണമെന്ന്‌ അണിയറക്കാരുടെ നിർബന്ധമാണ്‌ പ്രൊജക്‌ട്‌ വേണ്ടെന്നുവക്കാൻ സുന്ദരിയെ നിൽബന്ധിതയാക്കിയത്‌. ഒരു കാരണവശാലും ഗ്ലാമറസായി പ്രേക്ഷകർക്ക്‌ മുന്നിൽ എത്തില്ലെന്ന ദൃഢനിശ്ചയത്തിലൂടെ യുവനായികമാർക്കിടയിൽ വ്യത്യസ്‌തയാകുകയാണ്‌ അനന്യ. തുടക്കത്തിൽ ഗ്ലാമർ റോളുകളോട്‌ വിമുഖത കാണിക്കാറുണ്ടെങ്കിലും പ്രതിഫലത്തുക ഉയരുന്നതനുസരിച്ച്‌ നിലപാട്‌ മാറുന്നത്‌ തമിഴകത്ത്‌ ച...

വിജയതാരജോഡി വീണ്ടും

മലയാളി പ്രേക്ഷകരുടെ മനസിൽ സ്‌ഥിരപ്രതിഷ്‌ഠ നേടിയ സുരേഷ്‌ഗോപി - ശോഭന ജോഡി വീണ്ടും ‘മിഴികൾ സാക്ഷി’ ഫെയിം അശോക്‌ ആർ നാഥ്‌ സംവിധാനം ചെയ്യുന്ന ‘ഏകാദശി’യിലാണ്‌ സുരേഷും ശോഭനയും കേന്ദ്രകഥാപാത്രങ്ങളാകുന്നത്‌. നവ്യ നായരാണ്‌ ചിത്രത്തിലെ മറ്റൊരു നായിക. മനോജ്‌ കെ. ജയൻ, വിനീത്‌ എന്നിവരും മുഖ്യവേഷത്തിലുണ്ട്‌. ഗ്രാമീണ പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ‘ഏകാദശി’യുടെ രചന നിർവഹിച്ചിരിക്കുന്നത്‌. ‘മിഴികൾ സാക്ഷി’യുടെ തിരക്കഥാകൃത്ത്‌ അനിൽ മുഖത്തല. നന്ദിക്കൽ സിനിമാസിന്റെ ബനറിൽ സന്ദീപ്‌ ആർ. നാരായണൻ നിർമിക്കുന്ന ‘ഏകാദശി’യ...

ജയം രവി വിവാഹിതനാകുന്നു ആരാധികമാർ നിരാശയിൽ

തമിഴകത്തെ വിരലിലെണ്ണാവുന്ന അവിവാഹിത യുവതാരങ്ങളിൽ മുമ്പനായ ജയം രവിയുടെ വിവാഹവാർത്ത ആരാധികമാരെ നിരാശരാക്കുന്നു. ടീനേജ്‌ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ രവിയുടെ പ്രതിശ്രുതവധു ‘വീരാപ്പ്‌ ’ ഫെയിം നിർമാതാവ്‌ വിജയകുമാറിന്റെ മകൾ ആർതിയാണ്‌. സ്‌കോട്ട്‌ലൻ​‍്‌റിൽ നിന്നും എം. ബി. എ. ബിരുദം സ്വന്തമാക്കിയ സുന്ദരിയും ജയം രവിയും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവത്രെ. എഡിറ്ററും നിർമാതാവുമായ മോഹനന്റെ മകൻ രവി ജയം, എം. കുമരൻ സൺ ഓഫ്‌ മഹാലക്ഷ്‌മി എന്നീ ചിത്രങ്ങളിലുടെയാണ്‌ ശ്രദ്ധനേടിയത്‌. ...

പ്രിയങ്ക മുൻനിരയിലേക്ക്‌

‘കാസനോവ’ യിൽ സൂപ്പർതാരം മോഹൻലാലിന്റെ ജോഡിയായി തിരഞ്ഞെടുക്കപ്പെട്ടത്‌ യുവനായിക പ്രിയങ്കയുടെ കരിയർ ഗ്രാഫ്‌ കുത്തനെ ഉയർത്തിയിരിക്കയാണിപ്പോൾ. റോഷൻ ആൻഡ്രൂസിന്റെ ബിഗ്‌ ബജറ്റ്‌ ചിത്രം കാസനോവ‘ യുടെ ഷൂട്ടിംഗ്‌ ആസ്‌ട്രിയ, വിയന്ന എന്നിവിടങ്ങളിലായി നടക്കും. ഭാവന, ലക്ഷ്‌മിറായ്‌ എന്നിവർക്കൊപ്പം തുലൃപ്രാധാനൃമുള്ള നായികാവേഷമാണ്‌ പ്രിയങ്കക്കിതിൽ. സമസ്‌തകേരളം പി.ഒ.’ ആണ്‌ റിലീസിംഗ്‌ പ്രതീക്ഷിക്കുന്ന ചിത്രം. ജയറാം നായകനാകുന്ന സിനിമയിൽ ഗ്രമീണ സുന്ദരിയായ നായികയായി പ്രിയങ്ക നിറയുന്നു. ഇനിയും റിലീസ്‌ ചെയ്‌തിട്ട...

തീർച്ചയായും വായിക്കുക