ചിത്ര
നഗര വാർത്തകൾ…
പത്രങ്ങൾ എഴുതിയത് ഃ വായിച്ചു മറക്കാനിതാ ഒരു പുതിയ വാർത്ത നഗരം പരസ്യമായ് പറഞ്ഞത്‌ഃ ഇനിമേൽ നിരോധിച്ചിരിക്കുന്നു ഭിക്ഷാടനം; ഭിക്ഷാടകരേയും നഗരത്തിനിനി വേണ്ടത്രേ ചളുങ്ങിയ പാത്രങ്ങളും കീറത്തുണികളും (രഹസ്യമായ്)ഃ ഇനി വെളുത്തിട്ട് തന്നെ കാര്യം ഒരാഴ്‌ച കൊണ്ട് നീങ്ങുമല്ലോ മുഖക്കുരുക്കളും കറുത്ത പാടുകളും ഭിക്ഷാടകരുടെ നന്ദി പ്രസ്താവനയിൽ നിന്ന് ഃ നഗരമേ, നീ ഭിക്ഷയായ് തന്ന നാലു ചുവരുകൾക്കുള്ളിൽ തിരഞ്ഞോളാം ഞങ്ങൾ ജീവന്റെയർത്ഥം; അർത്ഥമില്ലായ്മയും മറന്നോളാം ഞങ്ങൾ വിശപ്പിന്റെ നാനാ...
ചരിത്രം
മുറിവിനു മീതെ മുറിവു നെയ്യുന്നു കാലം തിരയ്‌ക്കു മീതെ തിര നെയ്യുന്ന കടൽപോലെ മണ്ണിൽ വരച്ചത് കടലെടുത്തു മനസ്സിൽ വരച്ചത് കാലവും ഇനിയില്ലിതുപോലൊരു തിരയെന്ന് കടൽ ഇനിയില്ലിതുപോലൊര സ്തമയമെന്നാകാശവും ഒടുവിലത്തെയിതൾ കൊഴിയുമ്പോഴും പൂവിനോടാരും ചോദിച്ചില്ല അന്ത്യാഭിലാഷം വരിക യാത്രക്കാരാ കാഴ്‌ചയ്‌ക്കായുണ്ടിവിടെ നന്നങ്ങാടികൾ മറന്നൊഴിയാത്ത കാഴ്‌ചയും കേട്ടു മതി വരാത്ത ശബ്ദവും ഇതൾ കൊഴിഞ്ഞ സ്വപ്നവുമായ് ഞാനുമുണ്ടീ കുടക്കല്ലിൻ കീഴിൽ മടങ്ങുമ്പോൾ കരുതുകയീ വക്കു പൊട്ടിയ നിറമുള്ള ചിപ്പികൾ കടൽ പോലുമറിയില്ല കടലിന്റെ...
നിലാവിനോട്…
നീയുരുകിയിറങ്ങിയ വഴികളിൽ, കവികൾ ഒടുവിലത്തെ ഉറക്കം വരേയ്‌ക്കും ഉറക്കമില്ലാത്തവർ. കുട്ടികൾ, മാമുണ്ണാനും മുയലിനെ കാണാനും മേലോട്ടു നോക്കുന്നവർ വേശ്യകൾ, ഇരുളിൽ പകർന്ന സുഖത്തിന്റെ കണക്കുകൾ, നിഴലുകൾക്കപ്പുറം തിട്ടപ്പെടുത്തുന്നവർ. തെണ്ടികൾ, മരം കോച്ചുന്ന തണുപ്പിലും നിലാവ് നെയ്ത കമ്പിളി പങ്ക് വയ്‌ക്കുന്നവർ. പ്രണയികൾ, എങ്ങോ മയങ്ങുന്ന കാട്ടുതീയൊളിപ്പിച്ച കണ്ണുകൾക്ക് മീതെ, നിലാപ്പെയ്‌ത്തിനൊപ്പം കാവൽ നിൽക്കുന്നവർ. സഞ്ചാരികൾ, അപൂർണ്ണമായ നിലാശിൽപ്പങ്ങൾ പോലെ തുടക്കവും ഒടുക്കവും ഇല്ലാത്തവർ. എല്ലാമെല്ലാ...