Home Authors Posts by ചെറുശ്ശേരി നമ്പൂതിരി

ചെറുശ്ശേരി നമ്പൂതിരി

87 POSTS 0 COMMENTS

ശംബരവധം

ഗോവിന്ദനായൊരു മന്ദരംതന്നാലെ മേവുന്ന മന്ഥനംകൊണ്ടു ചെമ്മേ പ്രദ്യുമ്‌നനായാരു നൽത്തിങ്കളുണ്ടായി രുക്മിണിയായൊരു പാൽക്കടലിൽ. ശംബരനായൊരു ദാനവനെന്നപ്പോൾ നമ്മുടെ വൈരിയിതെന്നു നണ്ണി പെറ്റൊരു നേരത്തു പെട്ടെന്നു വന്നിട്ടു മറ്റാരും കാണാതെ കൊണ്ടുപോയി പാൽക്കടൽ തന്നിലെറിഞ്ഞു നിന്നീടിനാൻ- മൂർക്ക്വരായുള്ളവരെന്നു ഞായം. 10 പൈതലെച്ചെന്നു വിഴുങ്ങിനിന്നീടിനാൻ പൈപെരുത്തീടിന മീനനപ്പോൾ വാരിധി ചാരർ പിടിച്ചുകൊണ്ടന്നേരം ബാലനെപ്പൂണുമമ്മീനന്തന്നെ സർപ്പത്തെപ്പൂണ്ടൊരു ഭാജനംപോലെ ചെ- ന്നപ്പോഴേ നൽകിനാൻ ശംബരന്ന്‌. പാചക...

രുക്മിണീ സ്വയംവരം – പതിനൊന്ന്‌

ഘോരങ്ങളായുള്ള ബാണങ്ങൾ തൂകിനാൻ വാരിദം വാരിയെത്തൂകുംപോലെ കൊണ്ടൽനേർവർണ്ണനും ബാണങ്ങളെല്ലാമേ കണ്ടിച്ചു കണ്ടിച്ചു വീഴ്‌ത്തി വീഴ്‌ത്തി സാരഥിതന്നെയും വ്യാജികൾതന്നെയും തേരുമന്നേരത്തു വീഴ്‌ത്തിപ്പിന്നെ ചാലെച്ചെന്നങ്ങവന്തന്നെയും ബന്ധിച്ചു കാലന്നു നൽകുവാനോങ്ങുംനേരം കാർവ്വർണ്ണന്തന്നുടെ കൈ പുക്കു നിന്നിട്ടു കാതരനായൊരു വീരന്നപ്പോൾ 1100 ബാലിക തന്നുടെ ലോചനവാരികൾ ആലംബമായിട്ടേ വന്നുകൂടി കാർമ്മുകിൽ വർണ്ണന്തന്നാനനം തന്നുടെ രാഗവും കിഞ്ചിൽ കുറഞ്ഞുതായി. ‘കൊല്ലാതെ കൊല്ലേണമിന്നിവന്തന്നെ’യെ- ന്നുള്ളിലേ ...

രുക്മിണീ സ്വയംവരം – പത്ത്‌

പാദത്തോടിങ്ങനെ നൂപുരം താൻ ചെന്നു യാചിക്ക ചെയ്യുന്നതെന്നിങ്ങനെ. മാർഗ്ഗത്തിലെങ്ങുമിടർച്ചവരായല്ലോ മാർദ്ദവം കോലുമിപ്പാദങ്ങൾക്കോ ദീധിതി പൂണ്ടുള്ള തൂനഖജാലങ്ങൾ ദീപമായ്‌ മുമ്പിൽ വിളങ്ങുയാൽ. ബന്ധുരഗാത്രിതൻ ചന്തത്തെ വാഴ്‌ത്തുവാൻ ചിന്തിച്ച തോറുമിന്നാവതല്ലേ. 960 രാശികൾകൊണ്ടു തിരിഞ്ഞുചമച്ചോന്നി- പ്പേശലമേനിതാനെന്നു തോന്നും; ചാപമായുള്ളതിച്ചില്ലികൾ രണ്ടുമോ ലോചനമായതോ മീനമല്ലോ. കൊങ്കകൾ രണ്ടുമൊ കുംഭമെന്നിങ്ങനെ ശങ്കയെക്കൈവിട്ടു ചൊല്ലാമല്ലൊ. മന്നവന്തന്നുടെ ബാലികയാമിവൾ കന്നിയായല്ലൊ താൻ പണ്ടേയുള്ളൂ സമ്...

രുക്മിണീ സ്വയംവരം – ഒൻപത്‌

തിങ്ങിവിളങ്ങിന സുന്ദരിമാരെല്ലാം തങ്ങളിലിങ്ങനെ ചൊല്ലുംനേരം ഗൗരിതമ്പാദങ്ങൾ കൂപ്പുവാനായങ്ങു ഗൗരവം പൂണ്ടുനൽ കന്യകതാൻ പോകത്തുടങ്ങിനാൾ പോർകൊങ്കചീർക്കയാ- ലാകുലമായ്‌ നിന്നു മെല്ലെമെല്ലെ മംഗലദീപങ്ങൾ കണ്ണാടിപൂണ്ടുള്ള മന്നവകന്യകമാരുമായി. എന്നതു കണ്ടുള്ള തോഴിമാർ വന്നു വ- ന്നെണ്ണമില്ലാതോളമായിക്കൂടി. ആഗതരായുള്ളൊരാരണരെല്ലാരും ആശിയും ചൊല്ലി നടന്നാർപിമ്പേ വീരന്മാരായുള്ള ചേവകരെല്ലാരും നാരികൾ ചൂഴവും ചെന്നുപുക്കാർ. ഗായകന്മാരും നൽവീണയുമായിട്ടു ഗാനം തുടങ്ങിനാർ മെല്ലെമെല്ലെ കാഹളമൂതിനാർ ഭേരിയുമെല്ലാ മ- ങ്ങാഹനിച്ചീടിനാര...

രുക്മിണീ സ്വയംവരം – എട്ട്‌

“ദോഷവാനായുള്ള സോദരന്തന്നുള്ളിൽ ദ്വേഷമുണ്ടെന്നതു കണ്ടുചെമ്മേ, എങ്കിലുമിന്നു ഞാൻ വങ്കനിവാണ്ടുള്ള പങ്കജലോചന തന്നെ നേരേ കൊണ്ടിങ്ങു പോരുന്നതുണ്ടെന്നു നിർണ്ണയം കണ്ടങ്ങു നിന്നാലും കാമുകൻമാർ. പാരാതെപോക നാം” എന്നങ്ങു ചൊല്ലിനി- ന്നാരണന്തന്നെയും തേരിലാക്കി വേഗത്തിൽ പോയങ്ങുവേലപ്പെൺകാന്തനും വേലപ്പെടാതെയും ചെന്നുകൂടി. മേളമാണ്ടീടുന്ന ചേദിപനുണ്ടുപോൽ വേളിയെന്നിങ്ങനെ കേട്ടു കേട്ട്‌ തന്നുടെ തൻണ്ടെ സേനയുമായിട്ടു മന്നവരെല്ലാരും വന്നാരപ്പോൾ ചേദിപന്താനും തൻ ചേർച്ചപൂണ്ടുള്ളോരും ചെഞ്ചെമ്മേ വന്നാരമ്മന്ദിരത്തിൽ ഭേരികൾ ത...

രുക്‌മിണീസ്വയംവരം

വമ്പുപൊഴിഞ്ഞുള്ളൊരമ്പുകൾ കൊണ്ടവൻ വമ്പുകലർന്നു നിന്നെയ്‌കയാലേ ബാലികതന്നുടെ മാനസമിന്നിപ്പോൾ ചാലകമായിച്ചമഞ്ഞുകൂടി വൈദർഭി തന്നുടെ വൈരസ്യം ചൊല്ലുവാൻ വൈദഗ്‌ദ്ധ്യമില്ലയെൻ നാവിന്നിപ്പോൾ; എങ്കിലുമിങ്ങനെ നിഞ്ചെവി പൂകിപ്പാൻ പങ്കജലോചന! ചൊല്ലുന്നേൻ ഞാൻ കോമളമായൊരു പൈതലെന്നേതുമേ ഓർക്കുന്നോനല്ലയിമ്മാരനിപ്പോൾ മാലിന്നു ഭാജനമായൊരു ബാലയ്‌ക്കു കോലവും ശീലവും വേറൊന്നായി; ‘വമ്പനി പൂണ്ടൊരു ശീതം കൊണ്ടെന്മെയ്യിൽ കമ്പത്തെക്കണ്ടാലും’ എന്നു ചൊല്ലും; ‘പാരമായുള്ളൊരു ചൂടൊണ്ടു പൊങ്ങുന്നു വാരിയിലാക്കുവിൻ’ എന്നും പിന്നെ വക്ഷസ്സിലി...

രുക്‌മിണീസ്വയംവരം- ഏഴ്‌

ചന്തമായ്‌ നിന്നങ്ങു കണ്ണാടി നോക്കുമ്പോൾ കുന്തളമാണ്ടൊരു തന്മുഖത്തെ വണ്ടിണ്ട ചേർന്നുള്ളൊരംബുജമെന്നോർത്തി- ട്ടിണ്ടൽ പൊഴിക്കുന്നോളുള്ളിലെങ്ങും കണ്ണുനീർ തന്നാലെ നിർമ്മിച്ചു കൂട്ടുമ്പോൾ തിണ്ണം വളർന്നുള്ള തോടുമാറും ധൂളിയാക്കുന്നോൾ തന്നാനനം, തങ്കലേ നീളത്തിൽ വന്നൊരു വാതംകൊണ്ടേ ആതപം താനെന്നും വെണ്ണിലാവെന്നും താൻ ഭേദത്തെക്കാണുന്നോളല്ലയിപ്പോൾ, തിണ്ണമെഴുന്നുള്ളൊരാതപമേറ്റിടും വെള്ളിലാവെന്നുതാനുള്ളിൽ നണ്ണി തീക്കനൽ വാരിത്തന്മേനിയിൽ തേയ്‌ക്കുന്നോൾ വായ്‌ക്കുന്ന മാലേയമെന്നും ചൊല്ലി പാമ്പുകൾ കാണുമ്പോൾ മാലയെന്നോർത്ത...

തീർച്ചയായും വായിക്കുക