ചെറുശ്ശേരി നമ്പൂതിരി
ഗോപികാദുഃഖം
“ആമ്പാടിതന്നിലിന്നാരുമൊരുവർക്കും
തൺപെടുമാറേതും വന്നില്ലല്ലീ?
ഘോരമായുളെളാരു രാവെന്തു നിങ്ങളി-
പ്പോരുവാനിങ്ങനെ നാരിമാരേ!
കാട്ടി, കടുവായും, കാട്ടാനക്കൂട്ടവും
കാട്ടിൽ നിറഞ്ഞെങ്ങുമുണ്ടല്ലോതാൻ;
വീട്ടിന്നുതന്നെയും പേടിക്കും നിങ്ങളി-
ക്കാട്ടിലേ പോന്നിങ്ങു വന്നതെന്തേ?
കാന്തമായുളെളാരു കാന്താരം തന്നുടെ
കാന്തിയെക്കാൺമാനായെന്നിരിക്കാം. 210
എങ്കിലോ കണ്ടാലും പൂമരമോരോന്നേ
തങ്കൽ പൊഴിഞ്ഞുളള പൂക്കളുമായ്
ഇമ്പം വളർക്കുന്ന ചെമ്പകം തന്നുടെ
കൊമ്പെല്ലാം കണ്ടാലും പൂത്തതെങ്ങും
...
രുക്‌മിണീസ്വയംവരം
മംഗലമായൊരു രോമാളിതാൻ വന്നു
പൊങ്ങിത്തുടങ്ങീതു ഭംഗിയോടേ.
കാമുകന്മാരുടെ കൺമുനയോരോന്നേ
കാമിച്ചു ചെന്നുതറയ്‌ക്കയാലേ
ഭിന്നമായെന്ന കണക്കെ വിളങ്ങുന്നു
രമ്യമായുളള നിതംബബിംബം.
കാണുന്നോരെല്ലാർക്കും കൈകൊണ്ടുമെല്ലവേ
ലാളിപ്പാനായിട്ടു തോന്നുകയാൽ
ഉൾക്കമ്പം നൽകിനോരൂരുക്കൾ തന്നെയോ
പൊൽക്കമ്പമെന്നല്ലൊ ചൊല്ലേണ്ടുന്നു. 110
ചെങ്കഴൽതന്നോടു ചേർച്ച പൂണ്ടീടുന്നു
പങ്കജമെന്നതു ചേരുമിപ്പോൾ
അംഭോജലോചനനമ്പുറ്റ കൈകൊണ്ടു
സംഭാവിച്ചല്ലൊ താൻ പണ്ടേയുളളു.
ഇന്ദിരനേരൊത്ത സുന്ദരിയിങ...
കൃഷ്‌ണഗാഥ
അന്നിലംതന്നിലേ നിന്നു വിളങ്ങിന
സന്യാസിതന്നെയും കണ്ടാരപ്പോൾ.
കണ്ടൊരു നേരത്തു കൂപ്പിനിന്നീടിനാ-
രിണ്ടലകന്നുളെളാരുളളവുമായ്.
തൻപദം കുമ്പിട്ടു നിന്നവരോടപ്പോ-
ളമ്പോടു ചൊല്ലിനാൻ സന്യാസിതാൻ.
‘നിർമ്മലരായുളള നിങ്ങൾക്കു മേന്മേലേ
നന്മകളേറ്റം ഭവിക്കേണമേ.
ഉത്തമരായുളള നിങ്ങൾതന്നുളളിലേ
ഭക്തിയെക്കണ്ടു തെളിഞ്ഞു ഞാനോ. 250
എങ്ങു നിന്നിങ്ങിപ്പോളാഗതരായ് നിങ്ങൾ?
മംഗലമായിതേ കണ്ടതേറ്റം.’
എന്നതു കേട്ടുളള വീരന്മാർ ചൊല്ലിനാർ
വന്നതിൻ കാരണമുളളവണ്ണം.
പാരാതെ പോന്നിങ്ങു ...
ബാണയുദ്ധം
എന്നെയും കൈവെടിഞ്ഞെങ്ങു നീ പൊയ്‌ക്കൊണ്ടു-
തെന്നൊരു കോപവും ചാപലവും.
യോഗിനിയായൊരു തോഴിതാനെന്നപ്പോൾ
വേഗത്തിൽ ചെന്നുടൻ ദ്വാരകയിൽ
സുപ്‌തനായുള്ളനിരുദ്ധനെത്തന്നെയും
മെത്തമേൽനിന്നങ്ങെടുത്തു പിന്നെ
കൊണ്ടിങ്ങുപോന്നവൾ കൈയിലെ നൽകിനി-
ന്നിണ്ടലെപ്പോക്കുവാനന്നുതന്നെ.
അംഗജന്തന്നുടെ സൂനുവായുള്ളോൻതൻ
മംഗലകാന്തനായ് വന്നനേരം
നീടുറ്റുനിന്നൊരു കർപ്പൂരം തന്നോടു
കൂടിന ചന്ദനമെന്നപോലെ
ആമോദം പൂണ്ടൊരു കാമിനിതാനും നൽ
കാമവിലാസങ്ങളാണ്ടുനിന്നാൾ,
യാദവ ബാലകനാകിന വീരനും
ആ...
സീരിണസ്സല്‍ക്കഥ
''കഷ്ടമായുള്ളൊരു കാരിയമല്ലോ നീരുഷ്ടനായ് ചെയ്തതു പെട്ടന്നിപ്പോള്‍സല്‍ക്കഥ ഞങ്ങള്‍ക്കു ചൊല്‍വതിന്നായല്ലോസല്‍ക്കരിച്ചിന്നിവന്‍ തന്നെ ഞങ്ങള്‍ആരണര്‍ക്കായുള്ളൊരാസനം തന്നെയുംആദരവോടു കൊടുത്തു നേരെആരെയും കണ്ടാല്‍ നീയാചാരം വേണ്ടായെന്നാജ്ഞയും നല്‍കിയിരുത്തിക്കൊണ്ടുഅങ്ങനെയുള്ളൊരൊരു സൂതനെയിന്നു നീയിങ്ങനെ കൊന്നതു വേണ്ടീലൊട്ടും'' എന്നതു കേട്ടൊരു സീരിതാന്‍ ചൊല്ലിനാന്‍നിന്നൊരു മാമുനിമാരോടപ്പോള്‍'' എന്നുടെ കൈയാലെ ചാകയെന്നിങ്ങനെമുന്നമേയുണ്ടിവനേകലെന്നാല്‍ഇന്നതു ചിന്തിച്ചു ഖിന്നതകോലേണ്ടാകൊന്നതില്‍ കാരണമുള്ളിലായാല്...
ഗോപികാദുഃഖം
ഇങ്ങനെ ചൊന്നവരുളളത്തിൽകൗതുകം പൊങ്ങിച്ചു പിന്നെയും ചൊല്ലിനാന്താൻഃ “കാലമോ പോകുന്നു യൗവനമിങ്ങനെ നാളയുമില്ലെന്നതോർക്കേണമേ. മറ്റുളളതെല്ലാമേ വച്ചുകളഞ്ഞിപ്പോൾ ചുറ്റത്തിൽചേർന്നു കളിക്കണം നാം കാനനംതന്നുടെ കാന്തിയെക്കണ്ടിട്ടു മാനിച്ചുനില്‌ക്കയും വേണമല്ലോ.” ഉത്തരമിങ്ങനെ മറ്റും പറഞ്ഞവൻ ചിത്തംകുലഞ്ഞു മയങ്ങുന്നേരം 310 പെണ്ണങ്ങളെല്ലാരും കളളംകളഞ്ഞുടൻ കണ്ണനോടുളളമിണങ്ങിച്ചെമ്മെ കൈയോടു കൈയുമമ്മെയ്യോടുമെയ്യെയും പയ്യവേ ചേർത്തു കളിച്ചുനിന്നാർ. രാത്രിയായുളെളാരു നാരിതൻ നെറ്റിമേൽ ചേർത്ത തൊടുകുറി...
സുഭദ്രാഹരണം -മൂന്നാം ഭാഗം
എന്നതു കേട്ടൊരു പാത്ഥർനും ചൊല്ലിനാൻകന്യകതന്നെയും നണ്ണി നണ്ണി“സന്യാസിയാകിലോ കന്യകയെന്തിനുമാന്യങ്ങളായുളള വസ്തുക്കളും?മിത്രമെന്നുളളതും ശത്രുവെന്നുളളതുംപുത്രരെന്നുളളതും ഭോഗങ്ങളുംതാതനെന്നുളളതും മാതാവെന്നുളളതുംഭ്രാതാവെന്നുളളതും ഭൂഷണവുംജ്യേഷ്ഠന്മാരെന്നും കനിഷ്ഠന്മാരെന്നതുംഗോഷ്ഠിയായ് വന്നീടും സന്യാസിക്കോ. 180ഇത്തരമായവ വേർവിട്ടുകൊൾവാനോശക്തി പുലമ്പുന്നൂതില്ലെനിക്കോ.”കണ്ണനതു കേട്ടു സന്തോഷവും പൂണ്ടുതിണ്ണം ചിരിച്ചുടൻ ചൊന്നാനപ്പോൾ“ഭിക്ഷുകവേഷത്തെപ്പൂണ്ടവനിന്നിവ-യക്ഷണം ചെയ്യണമെന്നുണ്ടോ ചൊൽ.ലീലകൾ കോലുവാൻ കോ...
ഗോപികാദുഃഖം
“ജാരനായ് നിന്നുടനാരുമറിയാതെ പോരുമിത്തെന്നലെ ഞാനറിഞ്ഞേൻഃ 400 ചന്ദനക്കുന്നിന്മേൽ ചാലേ മറഞ്ഞിട്ടു ചന്തമായ് നിന്നാനങ്ങന്തിയോളം, മാലാമയക്കായ കാലം വരുന്നേരം മാലേയംതന്മണം മെയ്യിൽ പൂശി മെല്ലെന്നിറങ്ങിനാൻ ചന്ദനക്കുന്നിൽനി- ന്നല്ലെല്ലാം പോന്നു പരന്നനേരം പൊയ്കയിൽ പോയ് ചെന്നങ്ങാമ്പൽതൻ പൂമ്പൊടി വൈകാതവണ്ണമങ്ങൂത്തുപിന്നെ വട്ടംതിരിഞ്ഞുടൻ തർപ്പിച്ചുനിന്നാന- ങ്ങിഷ്ടമായുളെളാരു നന്മണത്തെ. 410 കാട്ടിലകംപുക്കു മെല്ലവെ നൂണുടൻ വാട്ടമകന്ന നടത്തവുമായ്, ഉളളിൽ നിറഞ്ഞുളെളാരാമോദംതന്നിലെ കൊ...
രുക്‌മിണീസ്വയംവരം
രുക്മിണി തന്നുടെ സോദരനായൊരു രുക്മിതാൻ ചൊല്ലിനാനെന്നനേരംഃ “മാതുലന്തന്നെയും കൊന്നങ്ങുനിന്നിട്ടു പാതകമാണ്ടൊരു പാഴനെന്നും, പാവനമായൊരു വൈദികമന്ത്രത്തെ- പ്പാദജന്മാവിന്നു നൽകുംപോലെ, സോദരിയായൊരു രുക്മിണി തന്നെ ഞാൻ ആദരവോടു കൊടുക്കയില്ലേഃ നിർമ്മലനായൊരു ചൈദ്യനു നൽകേണം ”സന്മതിയാളുമിക്കന്യതന്നെ.“ 210 ഇങ്ങനെ ചെന്നുടൻ ചേദിപന്തങ്കലേ തങ്ങിനിന്നീടും ഗുണങ്ങളെല്ലാം മുഗ്ദ്ധവിലോചന കേൾക്കവേ പിന്നെയും ചിത്തവിലോഭനമായിച്ചൊന്നാൻഃ ”വേദ്യങ്ങളായുളള സൽഗുണമെല്ലാമേ ചേദ്യനിലല്ലൊ വിളങ്ങുന്നിപ്പോൾ. ബന്ധ...
രുക്‌മിണീസ്വയംവരം
മംഗലമല്ലൊതാനിങ്ങനെ വന്നതു മങ്കമാർമൗലിയാം ബാലയ്ക്കിപ്പോൾ; ചൊല്പെറ്റു നിന്നൊരു മുല്ലപോയ്ചേരുവാൻ കല്പകദാരുവോടെല്ലാ വേണ്ടൂ വീരനായ് പോരുന്ന സോദരൻ ചൊല്ലാലെ ചേരോടു ചേരുമാറാക്കൊല്ലാതെ.“ ഇങ്ങനെ ചൊന്നുളള തോഴിമാരെല്ലാരും കനയകതന്നുടെ മുന്നിൽചെന്ന് മാലിന്നു കാരണം ചോദിച്ചുനിന്നാര- മ്മാനിനിതന്നോടു ഖിന്നരായ്ഃ ”മാനിനിതന്നുളളിൽ മാലുണ്ടെന്നിങ്ങനെ മാലോകരെല്ലാരും ചൊല്ലുന്നിപ്പോൾ മാരമാലെന്നതു തോഴിമാരായിട്ടു പോരുന്ന ഞങ്ങൾ്ു തോന്നിക്കൂടീ ധന്യനായുളെളാരു സുന്ദരന്തന്നിലെ നിന്നുടെ മാനസം ചെന്നുതായി ആരിലെന്നുള...