ചെറുകവി ആമി
കാത്തിരിപ്പ്
കാലം ചവിട്ടി കറക്കും ദിനങ്ങളെരണ്ടായ് പിരിച്ചു പകുത്ത് വച്ചുംഅന്നു ഞാൻ പെയ്തതാണനുരാഗ വേഗങ്ങൾനിന്നുടൽ മൗനം കുളിർചൂടുവാനഴകി-ലെന്നോമലേ, മോഹങ്ങൾ തളിർമൂടുവാൻ,വന്നു നീയെന്നി,ലെന്നുയിരായ് ചേരുവാൻഒരു വേള പിന്നെയും തിമിർക്കുന്നു താളങ്ങൾആരോമലാളെന്റെ ലാളനമേൽക്കുവാൻ കാലടികൾഈരടിപ്പാട്ടേറ്റു പാടുവാൻ, ഓടങ്ങൾ ഓളങ്ങളിൽ താരാട്ടു മൂളുവാൻവരിക നീ വന്നൊന്നുദിക്കുകെൻ ചിരികളിൽതരിക നിൻ പുഞ്ചിരി നൈവേദ്യമായിനികോരിക കുമ്പിളിൽ പാലമൃതൂട്ടിയെൻശാരികപൈതലേ നിനക്കാലോലമാടാ-നൊരൂഞ്ഞാലു തീർക്കാം ...