ചേര്‍ത്തല ചന്ദ്രബോസ്
കരിങ്കൊടി
ടെലഫോണിന്റെ നീളമുള്ള ബെല്ലടികേട്ട് ഞെട്ടിത്തരിച്ച് പുതപ്പിനുള്ളില്‍ നിന്ന് ഉരുണ്ട് തിരിഞ്ഞ് എഴുന്നേറ്റപ്പോള്‍ ബെല്ലടി നിലച്ചു. തലയണക്കീഴില്‍ നിന്ന് ടോര്‍ച്ച് പരതിയെടുത്ത് ഇരുട്ടിനെ കീറിമുറിക്കാന്‍ അല്‍പ്പം വൈകി മന:പൂര്‍വമായിരുന്നില്ല. നിദ്രയുടെ തടവറയിലായിരുന്നു. മരണവീട്ടില്‍ നിന്ന് ഫണ്ട് സെക്രട്ടറി ഉദ്യോഗം പൂര്‍ത്തീകരിച്ച് വന്ന് കിടന്നപ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. കറുപ്പന് വലിയച്ഛന്റെ ശവദാഹകര്‍മ്മം കഴിഞ്ഞ് ചിതക്ക് മകന് കണ്ണന് തീപകര്‍ന്നു കണ്ണീര് പൊഴിച്ചു. ഉറ്റവരും നാട്ടുകാരും വയല്‍ വരമ്പി...