ചെറിയമുണ്ടം അബ്‌ദുർറസ്സാഖ്
ഔദ്യോഗികം
“ഈ ആശുപത്രിയിൽ താങ്കൾക്കെന്താണ് ജോലി?” “രോഗികളെ കുളിപ്പിക്കൽ.” “ആണുങ്ങളെയല്ലേ?” “അല്ല. പെണ്ണുങ്ങളെ.” “അതെന്താ അങ്ങനെ? താങ്കൾ ഒരാണല്ലെ?” “അതെ, അതുകൊണ്ടുതന്നെ.” “കാലിൽ പൊളളലേറ്റ് പഴുത്ത് നടക്കാൻ കഴിയാത്ത സ്‌ത്രീകളെ?” “അവരെയാണ് ഏറെ ഇഷ്‌ടം.” “അവരെ കുളിപ്പിക്കുന്നത് എങ്ങനെയാണ്?” “ദാ, ഇങ്ങനെ.” പൊളളലേറ്റു ബെഡ്‌ഡിൽ കിടന്നിരുന്ന സ്‌ത്രീയെ അയാൾ വാരിയെടുത്തു. വാർഡിനറ്റത്തെ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി. പുറത്തുനിന്ന പരിചാരികയായ സ്‌ത്രീ കുളിയുടെ ശബ്‌ദം കേട്ടു. ഏറെക്കഴിഞ്ഞു വ...
കോമാളി
കസവ് കരയുളള അൺബ്ലീച്ച്‌ഡ് ഷാൾ നാലാളുകാൺകെ പിരടി മൂടിത്തന്ന് എന്നെ ആദരിച്ചു കളയാമെന്ന്, അല്ലേ? ആയിരത്തി ഒന്നിന്റെ കവർ മന്ത്രിമുഖ്യനെ കൊണ്ട് തരുവിച്ച്, മാധ്യമങ്ങളിൽ മുഴുചിത്രം കൊടുത്ത് എന്നെ അവാർഡ് ജേതാവാക്കിക്കളയാമെന്ന്, അല്ലെ? നടപ്പില്ല മക്കളെ, ഈ ജന്മത്ത് അതു നടപ്പില്ല. പൊയ്‌മുഖങ്ങൾ പെരുത്ത് കണ്ടവനാ ഈ പരുത്തിക്കാട്. Generated from archived content: story2_dec.html Author: cheriyamundam_abdulrazaq
ആവശ്യം
കണ്ണീരിനെന്തിനീ- യൂഷ്‌മാവെന്നുളളിലെ വെണ്ണീർ പറപ്പിച്ചു സത്യം മറയ്‌ക്കാനോ? കണ്ണീരിനെന്തിനീ- യുപ്പെൻ സിരയിലെ ചെന്നിണം വറ്റിച്ചു വിധിയെ കൂട്ടാക്കാനോ? കണ്ണീരിനെന്തിനീ കണ്ണാടിവെട്ടം, നൂ- ലെണ്ണി വ്യഥയുടെ- യിഴ വേർപ്പെടുത്താനോ? Generated from archived content: poem_cheriya.html Author: cheriyamundam_abdulrazaq
പിതാവിന്റെ പുത്രൻ
ആകാശം എന്റെ ആത്മാവ് അനന്തത എനിക്ക് ബ്രഹ്‌മാവ് അകലങ്ങൾ അളന്നളന്ന്... സ്വർഗ്ഗം തേടും പക്ഷീ പറുദീസയിലെ വിലക്കപ്പെട്ട കനി ഇനി നിന്റെ സ്വന്തം പിതാവിനു നഷ്ടപ്പെട്ടത് തിരിച്ചുപിടിച്ച പുത്രൻ പിതാവിന്റെ പുത്രൻ അതെ, പിതാവിന്റെ പിതാവിന്റെ തന്നെ. Generated from archived content: poem8_dec11_07.html Author: cheriyamundam_abdulrazaq
മാറുന്ന വർണ്ണങ്ങൾ
തിരിച്ചരിവ് ഗൃഹാതുരത്വം നിലപാടുതറ ഭൂമിക കലഹം പ്രാന്തവത്‌ക്കരണം.... പഴകുകയാണ് എല്ലാം പ്രതികരണവും പരിപ്രേക്ഷ്യവും പോലെ. വികാസത്തിന്റെ വിഹായസ്സിൽ വിരിയിക്കൂ വിശാരദരേ വൈകാതെ താരങ്ങളെ വേറെ. Generated from archived content: poem4_june_05.html Author: cheriyamundam_abdulrazaq
ചാരുകസേര
മരണത്തിന്റെ ദൂതൻ ഇവിടെങ്ങാണ്ടുണ്ട് മണം വരുന്നുണ്ട്, ഒരുചാണരികത്തൂടെ ഇടവും വലവും ചീറിപ്പായും പകലുകൾ വിണ്ടുകീറിയ ചുമരുകളുടെ മോന്തായം കുലുക്കിവിറപ്പിക്കും രാത്രികൾ. മഹാസമുദ്രത്തിന്റെ നടുവിൽ കാറ്റെടുത്തെറിയുന്ന പായക്കപ്പൽ തന്നെ പൂമുഖത്തെ ഈ ചാരുകസേരയും! Generated from archived content: poem11_mar10_08.html Author: cheriyamundam_abdulrazaq