ചെറായി ലൈജു
മഴത്തുളളികൾ പോലെ!….
സ്റ്റാന്റിലേക്കെത്തുമ്പോൾ ബസ് പുറപ്പെടാറായിരുന്നു. അകത്തേക്കു കയറി സൈഡു സീറ്റിലമരുമ്പോൾ അയാളോർത്തു. മഴ... ഉടനെ പെയ്തേക്കും... കുടയെടുക്കുവാൻ മറന്നിരിക്കുന്നു. ഒരു ജെട്ടി. അരികിൽ വന്നിരുന്ന വൃദ്ധൻ കണ്ടക്ടറെ നോക്കി ടിക്കറ്റിനു പൈസ നീട്ടി. ‘എന്നാ രണ്ടു ബനിയൻ..’ പിന്നിൽ നിന്നാരോ കളിയാക്കി പറഞ്ഞത് ബസിനുളളിൽ കൂട്ടച്ചിരി മുഴക്കി. അതാസ്വദിച്ചു ചിരിച്ചുകൊണ്ട് കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു. ബസ് നീങ്ങിത്തുടങ്ങിയപ്പോൾ അയാളുടെ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയടഞ്ഞു. ‘മഴ’.. ഗൃഹാതുരത്വമുണർത്ത...
ചെത്തുകാരന്റെ മകൾ
ഇടവഴിയിൽ നിന്നും മെയിൻ റോഡിലേക്കു കയറവേ കൂട്ടുകാരി സീനയോടു പറഞ്ഞു. “ദേടീ... ഋഷ്യശൃംഗൻ വരുന്നുണ്ടല്ലോ..” കേട്ടതും അതുവരെ കലമ്പിച്ചു നടന്ന സീനയുടെ മുഖം ഇരുണ്ടു. ശരിയാണ്. അവളുടെ അച്ഛൻ ചെത്തുകാരൻ തങ്കച്ചൻ സൈക്കിളിൽ വരുന്നുണ്ട്. അവൾക്ക് അച്ഛനെ വഴിയിൽ കാണുന്നത് ഇഷ്ടമല്ല. പ്രത്യേകിച്ച് കൂട്ടുകാർ കൂടെയുണ്ടെങ്കിൽ. വെറുമൊരു തോർത്തുമാത്രം ധരിച്ചാണ് തങ്കച്ചൻ സൈക്കിളിൽ നാടു മുഴുവൻ കറങ്ങുന്നത്. അവളുടെ കൂട്ടുകാരുടെ അച്ഛന്മാരെല്ലാം എന്തുനല്ല വേഷത്തിലാണ് ജോലിക്കു പോകുന്നത്. തന്റെ അച്ഛൻ മാത്...