ചെന്താപ്പൂര്
കെട്ടുപോകുന്നത്
കെട്ടുപോകുന്നത് കിട്ടേണ്ടതെല്ലാ- മെനിക്കൊന്നു കിട്ടട്ടെ. എനിക്കൊക്കെ മുഴുത്തിട്ട് നിനക്ക് വേണ്ടതു ചെയ്‌തീടാം. പട്ടടയിലൊരു കട്ടപ്പുക- യാകുന്ന നാൾവരെ പരപുണ്യമേശാതെ കെട്ടുപോകുന്നു ജന്മമിങ്ങനെ. Generated from archived content: poem3_apr.html Author: chenthappooru
ആക്രി
ആക്രി കച്ചവടക്കാരൻ മൂന്നാം തവണയും വീട്ടിലെത്തിയപ്പോഴാണ് രാമുണ്ണിമേനോൻ വേസ്‌റ്റുകൾ എടുത്തു വച്ചില്ലല്ലോ എന്ന് ഓർമ്മിച്ചത്. അയാൾ രണ്ട് തവണ വന്നപ്പോഴും മറ്റൊരു ദിവസമാകട്ടെന്ന് ആവർത്തിക്കുകയും ചെയ്‌തിരുന്നു. ഇനി എന്തുചെയ്യും? വളരെക്കാലമായി ആലോചിക്കുന്നതാണ് പുസ്‌തക ഷെൽഫ് വൃത്തിയാക്കണമെന്നും, ആവശ്യമില്ലാത്തവ നീക്കം ചെയ്യണമെന്നും. ഇനി ഒഴിവ് പറയുന്നതിലെ അനൗചിത്യം രാമുണ്ണിമേനോനെ അസ്വസ്ഥനാക്കി. അദ്ദേഹം ഷെൽഫിന്റെ മുകൾത്തട്ട് പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. രാമായണവും മഹാഭാരതവും ഭംഗിയായി വീണ്ടു...
അടയാളം
ഒരു വൈകുന്നേരത്താണ് സംഭവം നടക്കുന്നത്. അതും നാട്ടിൻപുറത്തെ ഷാപ്പിനു മുന്നിൽവച്ച്. അവർ മൂന്നുപേരും കയർത്തു സംസാരിച്ചുകൊണ്ടായിരുന്നു ഷാപ്പിൽ നിന്നുമിറങ്ങിയത്. ഷാപ്പിന്റെ വിശാലമായ മുറ്റം ഗ്രാമപാതയോട് ചേർന്നു കിടന്നു. മുറ്റത്തെത്തിയ അവർ കൂടുതൽ ഒച്ചവെയ്‌ക്കുകയും പുലഭ്യം പറയുകയും കൂട്ടത്തിൽ ആരോ ഒരാൾ മറ്റൊരാളുടെ മുഖത്തടിക്കുകയും ചെയ്തു. അയാൾ ഒന്ന് കറങ്ങി മുന്നിൽ കണ്ടവന് ഒന്നു പൊട്ടിച്ചു. അയാൾ തല്ലിയവനായിരുന്നില്ല. അങ്ങനെയാണ് കൂട്ടയടി നടന്നത്. വഴിയാത്രക്കാർ തല്ല് നോക്കി നടന്നുപോയി. ഷാപ്പിലുണ...
മണിക്കവിത
പാവമാകരുതധികം പാപിയാകരുതധികം പാവമായാൽ പഴമായി പാപിയായാൽ പഴിയായി Generated from archived content: poem9_jan2.html Author: chenthappooru
ഒരാർത്തനാദം ഇവിടെ തുടങ്ങുന്നു
ഗൈനക്കോളജിസ്‌റ്റ് വിധിച്ച നേരം കഴിഞ്ഞിട്ടും കുട്ടി പുറംലോകം കാണാൻ വിസമ്മതിച്ചു. സുഭിക്ഷവും സുരക്ഷിതവുമായ സാമ്രാജ്യം വിടാൻ മടിച്ച് കുട്ടി എല്ലാസമയ പരിധികളും കാത്തിരിപ്പും നിർദാക്ഷിണ്യം ലംഘിച്ചു. രാവറുതിയിൽ കത്തിയിൽ നരലോകം ദംശിച്ച കുട്ടി അഭയകേന്ദ്രത്തിൽ നിന്ന് പുറന്തളളപ്പെട്ട് തീർത്തും അനാഥമായെന്ന തിരിച്ചറിവിൽ ലേബർറൂം നടുക്കി ആർത്തനാദം മുഴക്കി. (കരച്ചിൽ അഭയസ്ഥലി പിടിവിട്ടതിൽ പിടിവളളിയറ്റ തീപ്പകൽ കണ്ടതിൽ) Generated from archived content: poem9_aug.html Author...
മതപ്രേതം
ശേഷിച്ച ഗ്രാമനിഷ്‌ക്കളങ്കതയിൽ കുട്ടിയും കോലും കളിച്ച കുരുന്നുകൾ പൊടുന്നനെ നിലവിളിച്ച് ചിതറി പ്രേതം.... പ്രേതം വാക്കുകൾ കുഞ്ഞുനാവുകളിൽ ഒരുവിലാപം പോലെ. മുറ്റത്ത് മൂക്കിടിച്ച് പാലംപൊട്ടിയ കുട്ടിയെ താങ്ങവെ കണ്ടു വഴിയിൽ മദവേഷം പൊതിഞ്ഞ മതപ്രേതം. കുരിശ് പേറുന്നവർ Generated from archived content: poem8_oct1_05.html Author: chenthappooru
മണിക്കവിത
വായിക്കുന്നവന് വിചാരബോധം വായിക്കാത്തവന് വികാരബോധം. Generated from archived content: poem8_nov.html Author: chenthappooru
ഞാറ്
അംഗനേ നീ, വിതച്ച നിലത്തിൽ നിന്ന് മൂപ്പെത്തി,യെത്താതെ പറിച്ചുനടുന്നൊരു ഞാറുപോൽ. പിന്നെ പുതുനിലത്ത് വേരോടി തഴയ്‌ക്കാം കിനാവിന്റെ പച്ചോലയിൽ പുഴുവരിക്കാം കളചുറ്റിവിങ്ങാം പരിചരണമറ്റ് തേങ്ങാം കതിരിടാം പതിരായ് പൊലിഞ്ഞിടാം നീ നെൽച്ചെടി തടവ് നിൻ ജന്മം ഒരു ജയിലിൽ നിന്നും മറ്റൊരു ജയിലിലെത്തുമ്പോൾ അംഗനേ നിൻ തടവ് പൂർണ്ണം നിനക്ക് തടവ് ജന്മം. Generated from archived content: poem8_apr23.html Author: chenthappooru
മണിക്കവിതകൾ
പെണ്ണോട് ചേർന്നാൽ മണ്ണോട് ചേർന്നപോൽ **** മൂല്യനിർണ്ണയം നിന്നു മൂലനിർണ്ണയം വന്നു. Generated from archived content: poem7_jun28_07.html Author: chenthappooru
ലളിതഗാനം
കാക്കാത്തിപ്പെണ്ണേ കൈ നോട്ടക്കാരീ കൈനോക്കി ചൊല്ലാമോ കണിശം പറയാമോ കല്യാണനാളെന്ന് - എന്റെ കല്യാണ നാളെന്ന് (കാക്കാത്തി...) മുടി കെട്ടി വച്ചോളേ മൂക്കുത്തിയണിഞ്ഞോളേ ഒക്കത്തൊരു പനവട്ടിയുമായി മുറുക്കിനടക്കുവോളേ- എന്റെ കല്യാണനാളെന്ന് (കാക്കാത്തി....) ഗൃഹദോഷം ചൊല്ലാമോ ഗ്രഹദോഷം ചൊല്ലാമോ പുളകപ്പുതുമാരൻ വന്നെൻ പൂത്താലിയെന്നു തരും കാക്കാത്തിപ്പെണ്ണാളേ കൈനോക്കി ചൊല്ലാമോ Generated from archived content: poem6_dec.html Author: chenthappooru ...