ചെങ്ങാലൂർ പെരുമാരാത്ത്
സംഘടിക്കുക
സംഘടിക്കുക
സംഘടിക്കുക
വിധിയെ പഴിക്കാതെ
സംഘടിക്കുക
നാണം മറയ്ക്കാന്‍
നാക്കില പോലും
സ്വന്തമില്ലാത്തോരേ
പ്രാണന്‍ കിടക്കാന്‍
പ്രാതല്‍ കഴിക്കാന്‍
കഞ്ഞിക്കു വകയില്ലാത്തോരേ
ചുരുണ്ടുകൂടിക്കിടക്കാന്‍
ചെറ്റപ്പുര പോലും
സ്വന്തമായില്ലാത്തോരേ
പാതിരായ്ക്കു പോലും
പാതയില്‍ നടക്കാന്‍
പാടില്ലാത്തോരേ
വിദ്യയെന്ന രണ്ടക്ഷരം
വിലക്കു വാങ്ങാന്‍
വഴില്ലാത്തോരേ
സംഘടിക്കുക
സംഘടിക്കുക
വിധിയെ പഴിക്കാതെ
സംഘടിക്കുക
സംഘടിച്ചു
സംഘടിച്ചു ശക്തരാകുക
മൃഗം
ജാതി വേണ്ടമതം വേണ്ടദൈവം വേണ്ടമനുഷ്യനെന്നുചൊല്ലുന്ന മര്‍ത്യന്‍മൃഗതുല്യരെത്രെഎന്തെന്നാല്‍മൃഗങ്ങള്‍ക്കു ജാതിയില്ലമൃഗങ്ങള്‍ക്കു മതമില്ലമൃഗങ്ങള്‍ക്കു ദൈവമില്ല Generated from archived content: poem1_june20_13.html Author: chengalur_perumarathu
മാതൃഭാഷ
മാതൃഭാഷ പെറ്റമ്മയ്‌ക്ക് സമം, വൈദേശികഭാഷ അമ്മായിയമ്മക്കും. അമ്മായിയമ്മയും വേണം നമുക്ക്, പെറ്റമ്മയ്‌ക്കൊപ്പം സദാ. എന്നാൽ പെറ്റമ്മ മാത്രമേ നമുക്കേകൂ മുലപ്പാൽ, അതുമാത്രം മറന്നിടാ മർത്യൻ. Generated from archived content: poem5_jan6_06.html Author: chengalur_perumarathu