ചെങ്ങാലൂർ പെരുമാരാത്ത്
വിധി
സോക്രട്ടീസിനെ വധിച്ചു
യേശുവിനെ വധിച്ചു
ജോണ്‍ ഓഫ് ആര്‍ക്കിനെ വധിച്ചു
മഹാത്മഗാന്ധിയെ വധിച്ചു
ഇന്ദിരാഗാന്ധിയെ വധിച്ചു
രാജീവ് ഗാന്ധിയെ വധിച്ചു
വധം നിര്‍ബാധം തുടരുന്നു
വിധി എന്നല്ലാതെന്തു പറയാന്‍
ഓരോരുത്തനും ഓരോ വിധി
വിധിയെ വധിക്കാന്‍ ആവതില്ലാര്‍ക്കും !
ഞാറല്ല ,ഞങ്ങള്‍
പിറന്ന വീടു ഞങ്ങള്‍ക്ക് ഞാറ്റടികളോ?
പറിച്ചു നടാന്‍ ഞങ്ങളെന്താ ഞാറോ?
ആണിനില്ലാത്ത താലിയും നെറ്റിയിലെ സിന്ദൂരവും
വേണ്ടേ വേണ്ട ഇനി മേല്‍ ഞങ്ങള്‍ക്ക്
മൂക്കുത്തിയും വേണ്ട ഞാത്തും വേണ്ട
മെയ്യാഭരണങ്ങളൊന്നും വേണ്ടേ വേണ്ട
കെട്ടു കാഴ്ചക്കുള്ള സാധനങ്ങളല്ല ഞങ്ങള്‍
അന്തസുണ്ട് അഭിമാനമുണ്ട് ആര്‍ജ്ജവമുണ്ട്
ആണിനൊത്ത തന്റേടവും ബുദ്ധിയുമുണ്ട്
സഹാനുഭൂതിയും സഹനശക്തിയും
തന് കാര്യം നോക്കാന്‍ ത്രാണിയും
ആണിനേക്കാള്‍ ഏറെയുണ്ട് ഞങ്ങള്‍ക്ക്
പിന്നെന്തിനു നിങ്ങള്‍ ഞങ്ങളെ
അന്യഗൃഹത്തിലേക്കു പടി കടത്തിടുന്നു?
പഠനം
പഠിക്കുമ്പോള്‍ പഠിക്കണം
അന്നന്നു പഠിപ്പിച്ച പാഠങ്ങള്‍
അന്നന്ന് തന്നെ പഠിക്കണം
പഠിക്കാത്തവരത്രെ മൂഡ്ഡന്മാര്
മൂഡ്ഡന്മാര് പരീക്ഷയില്‍ തോല്‍ക്കും
തോറ്റാല്‍ പലരും കളിയാക്കും
കളിമ്പോള് നന്നായി കളിക്കണം
കളിക്കാനും നന്നായി പഠിക്കണം
പഠിച്ചില്ലെങ്കില്‍ കളിയിലും തോല്‍ക്കും
കളിയില്‍ തോറ്റാലും പലരും കളിയാക്കും
കളിയാക്കിയാലും കാര്യത്തിലായാലും
പഠനം തന്നെ കുട്ടികള്‍ക്കു പരമപ്രധാനം
മുത്തശ്ശിയമ്മ
ഞങ്ങ,'ടെ അച്ഛന്റെ അമ്മയാണത്രെ മുത്തശിയമ്മ!
മുത്തശിയമ്മയ്ക്കിന്നു തൊണ്ണൂറാം പിറന്നാളാണേ.
കാണാനഴകുള്ളൊരു മുത്തശിയമ്മ
തോളോളം കാതു നീട്ടി വളര്‍ത്തിയൊരു മുത്തശ്ശിയമ്മ
പൊന്‍ തോടയിട്ടാട്ടി നടക്കും മുത്തശ്ശിയമ്മ
പല്ലുകളില്ലാത്ത മോണകള്‍ കാട്ടി
പുഞ്ചിരി തൂകി നടക്കും മുത്തശിയമ്മയെ
നാട്ടാര്‍ക്കും അച്ഛനും ഞങ്ങള്‍ക്കും എന്തിഷ്ടമാണെന്നോ
എങ്കിലും , ഞങ്ങ,ടെ' അമ്മക്കുമാത്രം ഇഷ്ടമല്ലത്രേ!
നാടിനേയും നാട്ടാരേയും പേടിയില്ലാത്ത മുത്തശ്ശിയമ്മ
കാലനെപ്പോലും പേടിയില്ലാത്ത മുത്തശ്ശിയമ്മ
ആരേയും പേടിയില്ലാ...
പാപം
ഈ ലോകം പാപികളെക്കൊണ്ടും
രോഗികളെക്കൊണ്ടും നിറഞ്ഞിരിക്കുന്നു
പാപത്തിന്റെ പ്രതിഫലമത്രെ ദുരിതം!
അതിനാല്‍ പാപം ചെയ്യാതിരിക്കുക .
പാപം
അറിഞ്ഞോ അറിയാതെയോ ചെയ്തിരിക്കാം
മുന്‍ജന്മപാപത്തിന്റെ ഫലവും
ഈ ജന്മത്തില് അനുഭവിച്ചേ തീരു.
പശ്ചാത്താപം പാപത്തിനു പരിഹാരമല്ല.
അതിനാല്‍ ഈ ജന്മത്തിലെങ്കിലും
സത്കര്‍മ്മങ്ങള്‍ സഹജീവികളോടു ചെയ്യുക
ദുരിതമനുഭവിക്കുന്നവരെ സഹായിക്കലല്ല,
സത്കര്‍മ്മം;
മറ്റുള്ളവരെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും
നോവിക്കാതിരിക്കുക എന്നതാണ് സത്കര്‍മ്മം.
ഫാദര്‍ ഡാമിയന്‍ മൊളോക്കോ...
സംഘടിക്കുക
സംഘടിക്കുക
സംഘടിക്കുക
വിധിയെ പഴിക്കാതെ
സംഘടിക്കുക
നാണം മറയ്ക്കാന്‍
നാക്കില പോലും
സ്വന്തമില്ലാത്തോരേ
പ്രാണന് കിടക്കാന്‍
പ്രാതല്‍ കഴിക്കാന്‍
കഞ്ഞിക്കു വകയില്ലാത്തോരേ
ചുരുണ്ടുകൂടിക്കിടക്കാന്
ചെറ്റപ്പുര പോലും
സ്വന്തമായില്ലാത്തോരേ
പാതിരായ്ക്കു പോലും
പാതയില്‍ നടക്കാന്‍
പാടില്ലാത്തോരേ
വിദ്യയെന്ന രണ്ടക്ഷരം
വിലക്കു വാങ്ങാന്‍
വഴില്ലാത്തോരേ
സംഘടിക്കുക
സംഘടിക്കുക
വിധിയെ പഴിക്കാതെ
സംഘടിക്കുക
സംഘടിച്ചു
സംഘടിച്ചു ശക്തരാകുക
മൃഗം
ജാതി വേണ്ടമതം വേണ്ടദൈവം വേണ്ടമനുഷ്യനെന്നുചൊല്ലുന്ന മര്ത്യന്മൃഗതുല്യരെത്രെഎന്തെന്നാല്മൃഗങ്ങള്ക്കു ജാതിയില്ലമൃഗങ്ങള്ക്കു മതമില്ലമൃഗങ്ങള്ക്കു ദൈവമില്ല Generated from archived content: poem1_june20_13.html Author: chengalur_perumarathu
മാതൃഭാഷ
മാതൃഭാഷ പെറ്റമ്മയ്ക്ക് സമം, വൈദേശികഭാഷ അമ്മായിയമ്മക്കും. അമ്മായിയമ്മയും വേണം നമുക്ക്, പെറ്റമ്മയ്ക്കൊപ്പം സദാ. എന്നാൽ പെറ്റമ്മ മാത്രമേ നമുക്കേകൂ മുലപ്പാൽ, അതുമാത്രം മറന്നിടാ മർത്യൻ. Generated from archived content: poem5_jan6_06.html Author: chengalur_perumarathu