ചെന്താപ്പൂര്
അന്യം
എൻ.എച്ച് മുറിക്കാൻ കൈക്കുഞ്ഞുമായ് ഒറ്റയ്‌ക്ക് നില്‌ക്കെ അവളോർത്തു, മുൻപ് കൈത്തണ്ടപിടിച്ച പരുക്കൻ വിരലിനെ. നടപ്പിൽ കണ്ടു ഉടലുകൾ ഉരച്ചു നടന്ന വഴികളെ സംഗമിച്ച കടപ്പുറത്തെ, പ്രണയം പഴുപ്പിച്ച ആൽത്തറമൂടിനെ. ചോരത്തിളപ്പിൽ മുഹൂർത്തമില്ലാതെ ഒപ്പുവച്ച ബലിപീഠത്തെ. എത്ര വേഗമാണ് കോർട്ടിലെത്തിയത്, മുന്നിൽ അന്യനായ് സ്‌നേഹമുരുട്ടി തന്ന വിരലുകൾ. Generated from archived content: poem1_july10_09.html Author: chendhapooru
ബന്ധു
ബന്ധു എന്നൊന്ന് പറഞ്ഞു കേൾക്കുമ്പോൾ ക്ഷോഭകാലത്തും ചിരിച്ചു പോകും ഞാൻ ചരട് കെട്ടിന് കൂടുന്നൂ- പിന്നെ ചാവിന് കണ്ട് മടക്കമെന്തൊരു- നുഭയശൂന്യതയാണു ബന്ധുത്വം അടുക്കയും വേണ്ട- അടുപ്പിക്കയും വേണ്ട കനൽ വഴിയിലും നിനക്ക് നീ തുണ പക്ഷേ- ഉയിർ കൊടുത്തും നീ ചേർക്ക തോഴനെ, അവൻ കൊടുങ്കാറ്റിൽ നിനക്ക് കൈ തരും പ്രളയകാലത്ത് നിനക്കുയിർ തരും. Generated from archived content: poem_mar21_09.html Author: chendhapooru