Home Authors Posts by ചെമ്മനം

ചെമ്മനം

0 POSTS 0 COMMENTS

നല്ലവന്‍

നല്ല വിദ്യര്‍ത്ഥി വണ്ടിക്കുകല്ലെറിഞ്ഞുപഠിക്കുവോന്‍;മദ്യശാലയ്ക്കകം തന്റെപുസ്തകങ്ങള്‍ മറക്കുവോന്‍;നല്ലയാശാന്‍ വേലയെന്യേകൂലിവാങ്ങുന്ന ഭാഗ്യവാന്‍;വീട്ടില്‍ ട്യൂഷന്‍ മടുക്കുമ്പോള്‍ക്ലാസിലെത്തിയുറങ്ങുവോന്‍! Generated from archived content: poem2_sep5_13.html Author: chemmanam

ഗ്രാമസഖി

“ഇല്ലേ സഖീ, നിന്റെയുളളിന്റെയുളളിലെ ചെല്ലത്തിലുണ്ടൊരുകാന്ത,മില്ലേ സഖീ? കാലമൊരമ്പുപോൽകൂർപ്പിച്ചെടുത്ത നിൻ കണ്ണിന്റെ കോണിലും കാന്തമില്ലേ സഖീ? നെഞ്ചിൻ കണക്കുകളെല്ലാം പതിഞ്ഞ നിൻ പുഞ്ചിരിത്തെല്ലിലും കാന്തമില്ലേ സഖീ? മാടപ്പിറാക്കളുറങ്ങുന്ന നിന്നുടെ മാറിൻതടത്തിലും കാന്തമില്ലേ സഖീ? എന്നെ വലിക്കുന്നു കാന്തം; വലഞ്ഞു ഞാൻ നിന്നിൽപ്പടർന്നാൽ പൊറുക്കുകില്ലേ സഖീ? Generated from archived content: poem6_mar9.html Author: chemmanam

മറ്റൊരു ദൈവം

‘ഒരു ദൈവം മനുഷ്യന്നെ’ ന്നരുൾ ചെയ്‌ത മഹാശയൻ, നിന്നെ മറ്റൊരു ദൈവത്തിൻ കൂട്ടിലാക്കി നൃശംസ്യത! വരുമോ വീണ്ടുമീ നാടിൻ നവോദ്ധാരകശക്തിയായ്‌ ജാതിയും മതവും മായ്‌ക്കും നാരായണ ഗുരുത്വമേ? Generated from archived content: dec_poem10.html Author: chemmanam

ക്രമക്കേട്‌

‘എ’ കഴിഞ്ഞാൽ ‘ബി’ വരുന്നില്ല. ‘സി’യുമില്ല; ‘എ.ഡി.ബി.’ എന്നു ക്രമം തെറ്റുമെപ്പൊഴും കോടിക്കണക്കു പറയവേ പൂജ്യങ്ങൾ ചാടിവരുന്നു പിന്നാതെ തുരുതുരെ! ബുദ്ധിക്കു വല്ല കുഴപ്പമാണോ? ഗുണം സിദ്ധിക്കുവാൻ തളം വയ്‌ക്കണോ വൈദ്യരേ? Generated from archived content: poem_april6.html Author: chemmanam

സ്‌നേഹം

സ്‌നേഹ സന്ദേശം പ്രചരിപ്പിക്കാൻ ജീവിച്ചില്ലായിരുന്നെങ്കിൽ ദൈവപുത്രൻ മനുഷ്യനായി മരിക്കുമായിരുന്നു. അതേ, ‘ദൈവം സ്‌നേഹമാണ്‌.’ Generated from archived content: poem6_dec.html Author: chemmanam

അധികാരപൂജ

ആരൊരാളധികാര- പ്രാപ്‌തനാകുന്നൂ വേഗ- മാരാധനയ്‌ക്കായ്‌ ചുറ്റു- മാളുകൂടുമെൻ നാട്ടിൽ. എത്രയോ പെരുമാക്കൾ, ശങ്കരാചാര്യന്മാരു, മെത്രയോ തുഞ്ചന്മാരു- മത്രയും കുഞ്ചന്മാരും അധികാര പൂജാതി- വ്യഗ്രതയ്‌ക്കിടയ്‌ക്കൊന്നി- ച്ചലസിപ്പോകുന്നെന്റെ നാടേ, നിന്നുദരത്തിൽ! Generated from archived content: poem1_mar29_06.html Author: chemmanam

തീർച്ചയായും വായിക്കുക