Home Authors Posts by ചായം ധർമ്മരാജൻ

ചായം ധർമ്മരാജൻ

3 POSTS 0 COMMENTS

തണുപ്പ്‌

മഴ മനോഹരം, നിറഞ്ഞു കണ്ടിടാം മഴയ്‌ക്കു സ്‌നേഹമെന്നൊരു മറുപേരും വിളിക്കാ,മിഷ്‌ടം പോൽ നനഞ്ഞുണർന്നിടാം. അരിച്ചരിച്ചു വന്നകത്തു തുള്ളുന്ന തണുപ്പിനെന്തൊരു പുതിയ പേരിടാൻ? Generated from archived content: poem1_feb4_11.html Author: chayam_dharmarajan

കർട്ടൻ

  പുറത്തു നില്‌ക്കുന്നവർ കവിതയ്‌ക്കുളളിലേയ്‌ക്ക്‌ കടന്നിരിക്കുക. തീരുംവരെ തീപിടിച്ചിരിക്കണം. ഇടയ്‌ക്ക്‌ പൊട്ടിച്ചിരിക്കണം. ഒടുവിൽ പരസ്‌പരമറിയാതെ മരിക്കണം കവിയുടെ അനുവാദമില്ലാതെ വായന ഇടയ്‌ക്കു നിറുത്താനോ, വെളിയിൽപോയി തുപ്പാനോ, തുമ്മാനോ പാടില്ലാത്തതും ആകുന്നു. ആകുന്നപോലെ അകന്നിരിക്കുക കർട്ടൻ മുഖത്തിനു കുറുകേ വീഴാതെ വീർപ്പടക്കിയിരിക്കുക ഇപ്പോൾ തുടങ്ങും ദാ, ഇപ്പോൾ തുടങ്ങും! Generated from archived content: poem3_aug.html Author: chayam_d...

ജനപ്രതിനിധി

പ്രതിയായിട്ടും വീണ്ടും ജനങ്ങൾക്കു നിധിയാകുന്നോൻ. ജനത്തെപ്രതി നിധിയെടുക്കോന്നോൻ. ഓനൊരു ബല്യ പുളളിയാകയാൽ ഊഴം തോറും കുത്തിക്കൊടുക്കാം നമുക്ക്‌ ജയിച്ചുപോട്ടെ ഹമുക്ക്‌. Generated from archived content: poem1_nov2_06.html Author: chayam_dharmarajan

തീർച്ചയായും വായിക്കുക